KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ രസതന്ത്രത്തിന്റെ കഥ
രസതന്ത്രത്തിന്റെ കഥ


featureവൈജ്ഞാനികരംഗത്തെ ഏറ്റവുമധികം സ്വാധീനിച്ച ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്നു അരിസ്റോട്ടില്‍ (ബി സി 384 - 323).
“എല്ലാറ്റിന്റേയും അടിസ്ഥാനമാവുന്നത് ‘ആദിദ്രവ്യം’ (First Matter) എന്നറിയപ്പെടുന്നതും സ്ഥിരമായതും മാറ്റത്തിനു വിധേയമാവാത്തതുമായ ‘പ്രോട്ടെ ഹൈലെ’ (porte Hyle) യാണ്. ഓരോ പദാര്‍ത്ഥത്തിനും chemdraw8അതിന്റേതായ സവിശേഷ സ്വഭാവങ്ങള്‍ ലഭിക്കുന്നത് ഈ അടിസ്ഥാന ദ്രവ്യത്തിനുമേല്‍ പ്രത്യേക ഗുണങ്ങള്‍ സന്നിവേശിക്കപ്പെടുമ്പോഴാണ്. ചൂട്, തണുപ്പ്, വരണ്ടത്, ഈര്‍പ്പമുള്ളത് എന്നീ നാലു ഗുണങ്ങള്‍ പരസ്പരം ചേരുന്നതിലൂടെ ആറ്റ ജോടികളുണ്ടാവും. എന്നാല്‍, ചൂട്, തണുപ്പ്, വരണ്ടത്, ഈര്‍പ്പമുള്ളത് എന്നീ ജോടികള്‍ പരസ്പരം കൂടിച്ചേരുക സാധ്യമല്ല. തന്മൂലം നാലു ജോടികളേ ഉണ്ടാവുന്നുള്ളൂ. ഇവയാലാണ് ഈ ലോകത്തിലെ എല്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത്.”
(ചൂട് + വരണ്ടത് = തീ; ചൂട് +  ഈര്‍പ്പമുള്ളത് = വായു
തണുപ്പ് + ഈര്‍പ്പമുള്ളത് = ജലം; തണുപ്പ് + വരണ്ടത് = ഭൂമി)
ഭൂമിയിലുള്ള പദാര്‍ത്ഥങ്ങളെല്ലാം നിര്‍മിതമായിരിക്കുന്ന ഈ നാല് ഘടകങ്ങളെകൂടാതെ “ഈഥര്‍” (Ether) എന്നറിയപ്പെടുന്ന അഞ്ചാമതൊരു ഘടകം കൂടിയുണ്ട്. ഇതാണ് ഏറ്റവും ഉത്തമമായ അടിസ്ഥാന ഘടകം. മിക്ക ഖഗോള
വസ്തുക്കളും നിര്‍മിതമായിരിക്കുന്നത് ഈ ഉല്‍കൃഷ്ടഘടകം കൊണ്ടാണ്.” ഈ ഗുണവിശേഷങ്ങളെ ഏതു തലംവരെയും വ്യത്യാസപ്പെടുത്താനാവും. ഇതിലൂടെ ഒരു അടിസ്ഥാനഘടകത്തെ മറ്റൊന്നായി മാറ്റാനുമാവും. ഉദാഹരണമായി, ജലത്തെ വായുവാക്കി മാറ്റാന്‍ തണുപ്പിനെ ചൂടുകൊണ്ട് മറികടക്കേണ്ടതുണ്ട്. ഈര്‍പ്പം എന്നത് രണ്ടു ഘടകങ്ങള്‍ക്ക് പൊതുവായുള്ള ഗുണമായതാണ് ഇതിന് കാരണം.

ഇന്ത്യ, ചൈന
എന്നിവിടങ്ങളിലും
ദ്രവ്യത്തെ സംബന്ധിക്കുന്ന
സിദ്ധാന്തങ്ങള്‍ ഉടലെടുത്തിരുന്നു.
ബി സി അഞ്ചാം നൂറ്റാണ്ടിലാണ്
ഇവ വികസിപ്പിക്കപ്പെട്ടത്.


കപിലന്‍ എന്ന പഴയ ഭാരതീയതത്ത്വജ്ഞാനി ഇങ്ങനെ പറഞ്ഞു: “ആകാശം (Space/Ether) വായു, തേജസ് (Fire), അപ്പ് (Water), ക്ഷിതി (Earth), എന്നീ പഞ്ചഭൂതങ്ങള്‍കൊണ്ടാണ് ഈ പ്രപഞ്ചം നിര്‍മിതമായിരിക്കുന്നത്. ഇവയോരോന്നും ‘അണു’ അഥവാ ‘ആറ്റം’ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ആറ്റങ്ങളെ അവയിലും ചെറിയ കണങ്ങള്‍ (Intra atomic particles) കൊണ്ട് നിര്‍മിച്ചിരിക്കുന്നു. ആറ്റങ്ങള്‍ക്കുള്ളിലെ കണങ്ങള്‍ എങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതിലെ വ്യത്യാസമാണ് പദാര്‍ത്ഥങ്ങളുടെ
ഗുണവിശേഷങ്ങള്‍
നിശ്ചയിക്കുന്നത്.”
കണാദന്‍ എന്നു പേരുള്ള മറ്റൊരു ഭാരതീയ തത്ത്വജ്ഞാനിയുടെ അഭിപ്രായം ഇതായിരുന്നു: “ആകാശം അഥവാ ‘ഈതര്‍’ എന്നതിന് അറ്റോമിക ഘടനയില്ല; അത് പ്രവര്‍ത്തനശേഷിയില്ലാത്ത (inert) തും സര്‍വവ്യാപിയുമാണ്. ആറ്റങ്ങള്‍ നാലു തരത്തിലാണുള്ളത്. വായു, തീ, ജലം, ഭൂമി എന്നിവ. ഇവ പരസ്പരം ചേരുന്നതിലൂടെ തന്മാത്രകള്‍ (Molecules) സൃഷ്ടിക്കപ്പെടുന്നു. തന്മാത്രാഘടനയിലെ വ്യത്യാസമാണ് വിവിധതരം പദാര്‍ത്ഥങ്ങളുടെ നിര്‍മിതിക്ക് കാരണമാവുന്നത്. ഒരു പദാര്‍ത്ഥം മറ്റൊന്നായി മാറുന്നതിനിടയാക്കുന്നത് താപകണ (Heat Corpuscles) ങ്ങളാണ്.”

ചൈനാക്കാരുടെ സിദ്ധാന്തമനുസരിച്ച് 5 ഘടകങ്ങള്‍ ചേര്‍ന്നാണ് ദ്രവ്യം (Matter) നിര്‍മിക്കപ്പെട്ടിരിക്കുന്നത്:

എല്ലാ പദാര്‍ത്ഥങ്ങളുടെയും നിര്‍മിതിക്ക് കാരണമാവുന്നത് മേല്‍പ്പറഞ്ഞ അഞ്ചെണ്ണത്തിന്റെ സംയോജനമാണ്. ‘യിന്‍ (YIN) എന്നും ‘യാങ്’ (YANG) എന്നുമുള്ള രണ്ടു വൈരുദ്ധ്യങ്ങളാണ് പദാര്‍ത്ഥങ്ങളുടെ ഗുണവിശേഷങ്ങള്‍ക്ക് കാരണമാവുന്നത്. ചന്ദ്രന്‍, രാത്രി, ഭാരമുള്ളത് (Heavy) എന്നിവയുമായി ബന്ധപ്പെട്ട ‘യിന്‍’ സ്ത്രൈണ സ്വഭാവമുള്ളതാണ്. സൂര്യന്‍, പകല്‍, ഭാരമില്ലാത്തത് (light) എന്നിവയുമായി ബന്ധപ്പെട്ട ‘യാങ്’ പൌരുഷവുമായി ബന്ധപ്പെട്ടതും.
അരിസ്റോട്ടിലിന്റെ അവസാനകാലമായപ്പോഴേക്കും, അദ്ദേഹത്തിന്റെ പ്രശസ്തനായ ശിഷ്യന്‍ അലക്സാണ്ടര്‍ (ബി സി 356-323) ലോകം കീഴടക്കാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടയോട്ടങ്ങള്‍ ലോകത്തെ ഒരു കുടക്കീഴിലാക്കുകയും വിഭിന്ന തത്ത്വശാസ്ത്രങ്ങള്‍, മതങ്ങള്‍, ആശയങ്ങള്‍ എന്നിവ കൂടിച്ചേരാനിടയാക്കുകയും ചെയ്തു. അതോടൊപ്പം ‘ഹെലനിസ്റിക്  സംസ്കാരം’ (Hellenistic Culture) എന്ന പൊതു സംസ്കൃതി പടിഞ്ഞാറേ ഏഷ്യയിലാകെ പടരുകയും ചെയ്തു. വ്യത്യസ്ത ചിന്താസരണികളുടെ ഈ മിശ്രണത്തില്‍ നിന്നാണ് ആല്‍ക്കെമി (Alchemy)  എന്ന നൂതന ആശയം ഉദയം കൊണ്ടത്.


എ ഡി ഒന്നാം നൂറ്റാണ്ട്
നൈല്‍ നദിയുടെ തീരത്ത് അലക്സാണ്ടര്‍ സ്ഥാപിച്ച അലക്സാന്‍ഡ്രിയ (Alexandria) ആയിരുന്നു ഒരു കാലത്തെ പ്രമുഖ വൈജ്ഞാനികകേന്ദ്രം.

ഹീറോ (സി 52-എ ഡി150) ആവികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രവും നാണയത്തുട്ട് ഇടുമ്പോള്‍ പുണ്യജലം ഒഴുക്കുന്ന ഒരു യന്ത്രസംവിധാന (Vending machine) വും ഇദ്ദേഹം നിര്‍മിച്ചു. ഇദ്ദേഹം വാതകങ്ങളുടെ ഘടന പഠിക്കുകയും ‘വാതകങ്ങളുടെ ഗതികസിദ്ധാന്ത’ (Kinetic Theory of Gases) ത്തിന് ആശയപരമായ അടിത്തറ പാകുകയും ചെയ്തു.അലക്സാന്‍ഡ്രിയയില്‍ വളരുകയും പ്രചരിക്കുകയും ചെയ്ത പൌരസ്ത്യ ദൈവിക ചിന്ത (Mystical Religions) കളില്‍ പലതും പ്രകൃതിശക്തികളെക്കുറിച്ച് ചിന്തിക്കുന്ന തത്ത്വജ്ഞാനികളില്‍ സ്വാധീനം ചെലുത്തുകയുണ്ടായി. സമ്പന്നര്‍ക്കായും ആരാധനാലയങ്ങള്‍ക്കായും ആഡംബരവസ്തുക്കള്‍ നിര്‍മിച്ചു നല്കുന്ന കൈത്തൊഴിലുകാരും അവിടെയുണ്ടായിരുന്നു. കൈത്തൊഴിലുകാരും തത്ത്വജ്ഞാനികളും അവരുടെ സിദ്ധാന്തങ്ങളും തമ്മിലുള്ള ഇടപെടലുകള്‍ ആ രംഗത്തെ പുതിയ വളര്‍ച്ചയ്ക്ക് കാരണമായി...പൌരസ്ത്യതത്ത്വചിന്ത, ഗ്രീക്ക് തത്ത്വ ചിന്ത, ദൈവികചിന്തയുടെ ഘടകങ്ങള്‍, ഈജിപ്ഷ്യന്‍ സാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള ചേരുവകളില്‍ നിന്നാണ് ആല്‍ക്കെമി പിറവിയെടുത്തത്.
അരിസ്റോട്ടിലിന്റെ ആശയങ്ങളാണ് ആല്‍ക്കെമിയുടെ അടിസ്ഥാനം. എല്ലാ വസ്തുക്കളും ഉല്‍ക്കൃഷ്ടമായ അവസ്ഥയിലേക്കെത്താനായി താല്‍പ്പര്യപ്പെടുന്നുവെന്നും ആ താല്‍പ്പര്യം കാരണമാണ് വിലകുറഞ്ഞ ലോഹങ്ങള്‍ സ്വര്‍ണമായി മാറാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശ്വസിച്ചു.വസ്തുക്കളെ ‘ഉല്‍ക്കൃഷ്ട’ മാക്കുന്ന പ്രക്രിയ, പ്രകൃതി അതിന്റെ ഉള്ളറകളിലാണ് നടത്തുന്നത്. വളരെ വര്‍ഷങ്ങളിലൂടെ നടക്കുന്ന ഈ പ്രവര്‍ത്തനത്തിലൂടെയാണ് സ്വര്‍ണം നിര്‍മിക്കപ്പെട്ടത്. കൈത്തൊഴിലുകാര്‍ക്ക് സ്വന്തം കഴിവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ ശുദ്ധമായ സ്വര്‍ണം നിര്‍മിക്കാനാവും. ഇതായിരുന്നു ആല്‍ക്കെമിയുടെ അടിസ്ഥാനതത്ത്വം.“പാറയെ എങ്ങനെ ലോഹമാക്കി മാറ്റാമെന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍, വിലകുറഞ്ഞ ഒരു ലോഹത്തെ സ്വര്‍ണമാക്കി മാറ്റാനും നമുക്കു കഴിയും. സ്വര്‍ണംപോലെയിരിക്കുന്ന ലോഹം തീര്‍ച്ചയായും സ്വര്‍ണത്തിന്റെ ഒരു വകഭേദം തന്നെയാണെന്ന് നമുക്കുറപ്പുണ്ട്. ചെറിയൊരു ശ്രമത്തിലൂടെ ഒരുപക്ഷേ അതിനെ ഉല്‍ക്കൃഷ്ടലോഹമായ സ്വര്‍ണം തന്നെയാക്കി മാറ്റാന്‍ നമുക്ക് കഴിയും.”

അന്നു നിലവിലിരുന്ന ലോഹസംസ്കരണ മാര്‍ഗങ്ങളുടെ ഒരു പരിഷ്കരണമായിരുന്നു ആല്‍ക്കെമി.

അനിര്‍ബാന്‍ ഹസ്ര