KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുഞ്ഞുറോസാപ്പൂ

 കളിക്കാരുടെ കൂട്ടത്തില്‍ നിന്ന് ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. 

കുട്ടിയെ നടുക്ക് നിര്‍ത്തി മറ്റുള്ള കുട്ടികളെല്ലാം

വട്ടത്തില്‍ നടന്നുകൊണ്ടു പാടുന്നു.
കുഞ്ഞു റോസാപ്പൂവേ
എഴുന്നേറ്റു നില്‍ക്കൂ
കണ്ണുനീരു തുടയ്ക്കൂ
ഇടത്തോട്ടു നോക്കൂ
വലത്തോട്ടു നോക്കൂ
ഇഷ്ടമുള്ളയാളെ

ചാടിപ്പിടിക്കൂ.
പാട്ടിന്റെ അവസാനം നടുക്ക് നില്ക്കുന്ന കുഞ്ഞു റോസാപ്പൂവ്
ആരെയെങ്കിലും ചാടിപ്പിടിക്കും.


സമ്പാദക: സുജ സൂസന്‍ ജോര്‍ജ്
വര: ടി ആര്‍ രാജേഷ്