KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പ്രണയം
നിദ്രയിലാരോ വിളിച്ചുണര്‍ത്തീടുന്നു,
നിത്യമെന്‍ സ്വപ്നവഴിത്തിരിവില്‍.
സ്വര്‍ഗവാതില്‍ക്കലെ പക്ഷിയല്ല
സ്വര്‍ണനിറമുള്ള യക്ഷിയല്ലpranayam
പിന്നെയോ! വാനിലെ ചന്ദ്രനല്ല
പിന്‍വിളി കാത്തിടും മേഘമല്ല
എന്നില്‍ വാഴും പ്രേതഭീതിയല്ല
എന്നെ പുണരുന്ന മഞ്ഞുമല്ല
നാണിച്ചു നില്‍ക്കും കതിരുമല്ല
നാറാണ ഭ്രാന്തന്റെ കല്ലുമല്ല
കാനന ഹൃദയത്തിലാഴ്ന്നു കിടക്കുന്ന
കാട്ടാറിന്‍ പാദസരങ്ങളല്ല
മാനല്ല, മയിലല്ല, മരുതുമല്ല
മാരുതന്‍ വീഴ്ത്തിയ മാമ്പൂവല്ല
മഞ്ഞുനീര്‍ക്കണമൊന്നു നെഞ്ഞിലായേന്തിയ
കുഞ്ഞു ചെന്താമരമൊട്ടുമല്ല
നീലനിലാവില്‍ കുളിച്ചുനില്‍ക്കുന്നോരു
പ്രകൃതിയല്ലാദിത്യരശ്മിയല്ല
പാതിരാക്കോഴി തന്‍ കൂവലല്ല
പാടുന്ന മുള തന്റെ ഗാനമല്ല
തെങ്ങിന്‍ തലപ്പിലെ തത്തയല്ല
തെക്കു നിന്നെത്തുന്ന കാറ്റുമല്ല
വാടി വീഴുന്നൊരീ പൂക്കളല്ല
വാടിയില്‍ മൂളിടും വണ്ടുമല്ല
പിന്നെയെന്‍ നിദ്രയെ കവരുന്നതാരെന്ന
ചോദ്യത്തിനുത്തരം നല്‍കി വാനം
“ഹൃദയ വാതില്‍ക്കലായ് പൂത്തു നില്‍ക്കും
പ്രണയത്തിന്‍ മലരു വിരിഞ്ഞതാവാം.”

സുനിജ ജെ എസ്, ക്ളാസ്സ്: 7 ഡി,
ടി ഇ എം വി എച്ച് എസ് എസ്, മൈലോഡ്