KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എനിക്ക് മാപ്പിളസ്കൂള്‍ടീച്ചര്‍ആയാ മതി

 

ilam_thalirukal_slug

maash

പതിവുപോലെ രാജീവന്‍ മാഷ് ഏഴാം ക്ളാസ്സിലേക്ക് കയറിവന്നു.  ഇംഗ്ളീഷാണ് മാഷെടുക്കുന്നത്.  ടെക്സ്റ് ബുക്കി ലെ  വാക്കുകളുടെ അര്‍ത്ഥം പഠിക്കുവാന്‍ പറഞ്ഞിട്ടുള്ളതിനാല്‍ കുട്ടികള്‍ എല്ലാവരും കൂട്ടത്തോടെ പിറുപിറുക്കുന്നുണ്ട്.  “Please close your book ” മാഷ് ഉറക്കെ പറഞ്ഞു. ആദ്യത്തെ ഊഴം അനന്തുവിനായിരുന്നു.  “Twinkle” മാഷിന്റെ ശബ്ദമുയര്‍ന്നു.  അല്പം ഭയത്തോടെയെങ്കിലും അനന്തു “To shine”എന്ന് ചാടിയെണീറ്റു പറഞ്ഞു.  അടുത്ത ഊഴം ആതിരയ്ക്കായിരുന്നു. അവളും ഉത്തരം പറഞ്ഞു.  മാഷ് ടെക്സ്റ് ബുക്കു തുറന്നു.  ഇന്നെന്തോ മാഷ് എല്ലാവരോടും ചോദ്യം ചോദിച്ചില്ല.  അതുകൊണ്ടു തന്നെ മിക്കവരുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു.  അപ്പോഴാണ് പിന്‍ബെഞ്ചില്‍ നിന്നൊരു തല ഉയര്‍ന്നു വന്നത്.  അത് അബു ആയിരുന്നു.  “എന്താ അബൂ?” മാഷ് ചോദിച്ചു.  “മാശെ, എന്റെ ഉപ്പ ഗള്‍ഫ്ന്ന് വന്നു.  മാശിന് മുട്ടായി.” അവന്‍ വിറച്ചു വിറച്ചാണ് പറഞ്ഞത്.  മാഷ് സന്തോഷത്തോടെ മിഠായിവാങ്ങി പോക്കറ്റിലിട്ടു.  ഒരു താങ്ക്സും നല്‍കി. “The little farmers”മാഷ് പാഠത്തിലേക്കു കടന്നു.  എന്തോ ചിന്തിച്ച ശേഷം മാഷ് ചോദിച്ചു.  “നിങ്ങള്‍ക്ക് ആരാവാനാണാഗ്രഹം?” അനന്തു ചാടിയെണീറ്റു പറഞ്ഞു.  “ഡോക്ടര്‍”, ആതിരയ്ക്ക് എഞ്ചിനീയര്‍. അപ്പോഴാണ് അനുമോള്‍ പതുക്കെ എണീറ്റത്.  പിന്നീട് മാഷ്ടെ ചോദ്യം അവളോടായിരുന്നു.  “മോള്‍ക്കാരാവാനാണാഗ്രഹം?” “എനിക്ക്... എനിക്ക്... ഒരു മാപ്പിളസ്കൂളിലെ ടീച്ചറാവണം.” ഇതു കേട്ട മാഷ് അത്ഭുതപ്പെട്ടു.  “എന്തുകൊണ്ടാ മോള്‍ അങ്ങനെ പറഞ്ഞത്?” “മാഷെ, മാപ്പിള

സ്കൂളിലെ ടീച്ചറായാല്‍ അബൂനെപ്പോലെ ഒത്തിരി കുട്ടികളുണ്ടാകും.  അപ്പൊ അവരുടെയൊക്കെ ഉപ്പയും ഇക്കയും ഗള്‍ഫീന്നു വരുമ്പോള്‍ ടീച്ചറായ എനിക്ക് ചോക്ളേറ്റും, ജല്‍പ്പെന്നും ഒക്കെ കിട്ടും.” അനുമോള്‍ടെ നിഷ്കളങ്കമായ മറുപടി കേട്ട് മാഷ് മിണ്ടാതെ ഓര്‍ത്തു നിന്നു.


ആര്യ പി വി   
ക്ളാസ്സ്: 7
ടാഗോര്‍ വിദ്യാനികേതന്‍
ജി എച്ച് എസ് എസ്
തളിപ്പറമ്പ് പി ഒ,
കണ്ണൂര്‍ - 670 141