KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മഴയുടെ കൂട്ടുകാരന്‍


ilam_thalirukal_slug

ഇന്ന് സ്കൂള്‍ വിടുമ്പോള്‍ നല്ല മഴയായിരുന്നു.  പുസ്തക സഞ്ചിയും കുടയുമെടുത്ത് ബെല്ലടിച്ച ഉടനെ ഞാന്‍ ക്ളാസ്സില്‍ നിന്നും പുറത്തേക്ക് ഓടി.  ഓടുന്നതിനിടയില്‍ കൂട്ടുകാര്‍ വിളിക്കുന്നുണ്ടായിരുന്നു.  കുറച്ചു ദൂരം നടന്നപ്പോള്‍ മഴയുടെ ശക്തി കൂടി.  മഴവെള്ളം ശക്തിയായി ഒഴുകാന്‍ തുടങ്ങി.  എനിക്ക് വലിയ സന്തോഷമായി.  കുട പൂട്ടി മതിവരുവോളം ഞാന്‍ മഴയിkootukaranല്‍ കളിച്ചു.  തണുത്ത മഴവെള്ളം ശരീരം മുഴുവന്‍ നനച്ചു.
വീട്ടിലെത്തുമ്പോള്‍ അമ്മ പശുവിന് പുല്ല് കൊടുക്കുകയായിരുന്നു.  എന്നെ കണ്ട ഉടനെ അമ്മ വഴക്കു പറയാന്‍ തുടങ്ങി.  “എങ്ങനെയാണെടാ നിന്റെ വസ്ത്രമൊക്കെ നനഞ്ഞത്,  
നീ ഇന്ന് കുടയെടുത്തിരുന്നില്ലേ?” അമ്മ ചോദിച്ചു.  രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു. “വരുന്ന വഴിയില്‍ ഞാന്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണതാണമ്മേ.” ഇതുകേട്ടപ്പോള്‍ അമ്മ
വഴക്കുപറയല്‍ നിര്‍ത്തി.  എന്നെ അടുത്തേക്കു വിളിച്ച് ശരീരം മുഴുവന്‍ തോര്‍ത്തു കൊണ്ട് തുടച്ചു തന്നു.
രാത്രി എനിക്ക് ഉറക്കം വന്നില്ല.  ആദ്യമായാണ് അമ്മയോട് ഞാന്‍ കള്ളം പറയുന്നത്.  കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ ഡയറി എടുത്തു.  പിന്നെ എഴുതി തുടങ്ങി.  ‘എനിക്ക് അമ്മയെപ്പോലെ മഴയെയും ഒരുപാട് ഇഷ്ടമാണ്.  അതുകൊണ്ട് എനിക്കിന്ന് അമ്മയോട് ഒരു കള്ളം പറയേണ്ടിവന്നു...’

സരുണ്‍ ടി ബി
ക്ളാസ്സ് 4 എ
ഗവ.എല്‍.പി.സ്കൂള്‍
ചീങ്ങവല്ലം, വയനാട്.