KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പൂവാലിപ്പശു


ilam_thalirukal_slugpoovali

നേരം പുലര്‍ന്നു കഴിഞ്ഞാലെന്‍
പൂവാലിപ്പശു കരയുന്നു.
തേങ്ങലു കേട്ടിട്ടു കുട്ടിപ്പശു
വിങ്ങിക്കൊണ്ടോടിയടുക്കുന്നു.
അമ്മപ്പശു തന്റെ പൊന്നുകിടാവിന്
ആവോളം പാല്‍ നല്‍കിയോമനിക്കും.
പാലെടുക്കാന്‍ വരും മര്‍ത്യനവന്‍
കുട്ടിക്കിടാവിനെ മാറ്റിനിര്‍ത്തി
സങ്കടത്തോടെയാ കൊച്ചുകിടാവ് തന്‍
അമ്മയെ നോക്കി വിതുമ്പുന്നു
അമ്മതന്‍ പാല്‍ നമ്മളെല്ലാം കുടിക്കുകില്‍
ധേനു തന്‍ പാലതിന്‍ കുഞ്ഞിനല്ലേ.
എന്തിനീ പാവത്തെ മാറ്റിനിര്‍ത്തി...
മര്‍ത്യനു തെല്ലും കരുണയില്ലേ...!

ചാന്ദിനി ബി നായര്‍,
ക്ളാസ്: 9 എ,  
എസ് കെ വി വി എച്ച് എസ് എസ്,
തൃക്കണ്ണാമങ്കല്‍, കൊട്ടാരക്കര.