KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ജനുവരി 2011

kuttykathu

നവംബര്‍ ലക്കം തളിര് വളരെ നന്നായിരുന്നു. ഏറെ പ്രത്യേകതകളോടുകൂടിയാണ് ഈ ലക്കം തളിര് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ പംക്തി വളരെയധികം ഇഷ്ടമായി. ഞങ്ങള്‍ അത് കളിച്ചു നോക്കി. നല്ല രസമുണ്ടായിരുന്നു. സ്കൂള്‍ഡേയ്സ്, ആനക്കാര്യം, മുന്നുര, നമുക്കൊരു പാവയെ ഉണ്ടാക്കാം എന്നിവയും രസകരമായിരുന്നു.

ശ്രീനാഥ് എസ്
ശ്രീവത്സം
താമരച്ചിറ റോഡ്
ചിറ്റൂര്‍ പി ഒ
പാലക്കാട്‌

ഞാന്‍ കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വില്‍ പോയിരുന്നു. അന്ന് ചെറുമുണ്ടിയേയും പെരുമുണ്ടിയേയും പറ്റി കേള്‍ക്കാനായി. പക്ഷേ കൂടുതലറിയാന്‍ സാധിച്ചത് നവംബര്‍ ലക്കം തളിര് വായിച്ചപ്പോഴാണ്. തളിരിലെ നാടോടിക്കഥ പംക്തി എനിക്കു വളരെ ഇഷ്ടമാണ്. നല്ല നല്ല വിഭവങ്ങള്‍ ഞങ്ങള്‍ക്കായി സമ്മാനിച്ച സുഹൃത്തിന് ഒരുപാടു നന്ദി.

ഫാത്തിമഷിനു
ക്ളാസ്: 4
ജി യു പി എസ്
ആനക്കയം
മലപ്പുറം


ഓലമടല്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ ഇന്നത്തെ കുട്ടികളായ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ തളിരിലൂടെ കഴിഞ്ഞു.  പോലീസ് എന്നു കേട്ടാല്‍ എനിക്കും പേടിയായിരുന്നു. ശിവദാസങ്കിളിന്റെ പോലീസ് മാമന്‍ പഠിപ്പിച്ച പാഠം വായിച്ചപ്പോള്‍ ആ പേടി മാറി. അരുണ്‍ ഒരു ജി എം ബോയ് വായിച്ചു. അരുണ്‍ സ്വന്തം മാതാപിതാക്കളെ മറന്നുപോയെങ്കില്‍ അതിനുത്തരവാദി അവന്റെ മാതാപിതാക്കള്‍ തന്നെയല്ലേ? എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബൈജു ചന്ദ്രന്‍ എഴുതിയ അപ്പുവിന്റെ ബാല്യം എന്ന ഫീച്ചര്‍ ആണ്. ഒ എന്‍ വി കുറുപ്പ് സാറിന്റെ ബാല്യത്തെക്കുറിച്ച് വായിച്ചപ്പോള്‍ സന്തോഷവും ദുഃഖവും തോന്നി.

ഭവ്യ ജയന്‍
ക്ളാസ്: 6 ബി
ജി ജി എച്ച് എസ് എസ്
മിതൃമ്മല
നവംബര്‍ മാസത്തെ തളിര് വളരെ നന്നായിട്ടുണ്ട്. ആനക്കാര്യവും സ്കൂള്‍ഡേയ്സും നന്നായിരുന്നു. ഊര്‍ജതന്ത്രത്തിന്റെ കഥ നല്‍കിയതിന് നന്ദി. വെള്ളരിപ്പക്ഷികള്‍ എന്ന ഫീച്ചര്‍ വളരെ ഉപകാര
പദമായി. ഞാനിപ്പോള്‍ അടുത്ത ലക്കത്തിനായുള്ള കാത്തിരിപ്പി
ലാണ്.

അമര്‍ചന്ദ് സി
ശ്രീമന്ദിരം, മണ്ടൂര്‍ മണ്ടൂര്‍ പി ഒ0
കണ്ണൂര്‍ - 670 501


2010 നവംബര്‍ മാസത്തിലെ തളിര് മാസിക എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. എം ആര്‍ രേണുകുമാറിന്റെ ഓലമടല്‍ എന്ന കവിത എനിക്ക് ഏറെ ഇഷ്ടമായി. വെള്ളരിപ്പക്ഷികള്‍ എന്ന ഫീച്ചറും ഇഷ്ടമായി.

അഖിലേഷ് ജെ രാജന്‍
കരിക്കടവിള വീട്  
വെള്ളിമണ്‍ പി ഒ
പാലക്കട
കൊല്ലം - 691 51


നവംബര്‍ ലക്കത്തിലെ അപ്പുവിന്റെ ബാല്യം എന്റെ മനസ്സിനെ തൊട്ടുണര്‍ത്തി. എസ് ശിവദാസ് മാമന്റെ പോലീസ് മാമന്‍ പഠിപ്പിച്ച പാഠം എന്ന ലേഖനം കലക്കി.

ആര്‍ദ്ര എസ് കൃഷ്ണ ക്ളാസ്: 6 എ
ജി ജി എച്ച് എസ് എസ് മിതൃമ്മല
തിരുവനന്തപുരം


നവംബര്‍ ലക്കം തളിരിലെ ഒ എന്‍ വി കുറുപ്പിനെക്കുറിച്ചുള്ള ഫീച്ചര്‍ വളരെ ഇഷ്ടമായി. അദ്ദേഹത്തിന്റെ കുട്ടിക്കാലം അതില്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു. പിന്നെ അരുണ്‍: ഒരു ജി എം ബോയ് എന്ന കഥയും എനിക്ക് വളരെ ഇഷ്ടമായി. ഊര്‍ജതന്ത്രത്തിന്റെ കഥ അവസാനിച്ചത് കഷ്ടമായി. ശിവദാസ് മാമന്റെ പോലീസ് മാമന്‍ പഠിപ്പിച്ച പാഠം വായിച്ചതോടെ എനിക്ക് പോലീസിനെ സമീപിക്കുന്നതില്‍ ഭയമില്ലാതായി.

മുഹമ്മദ് റസീന്‍ ക്ളാസ്: 7 എ
ഇര്‍ഷാദിയ
എ യു പി സ്കൂള്‍
പുള്ളിക്കല്‍ പി ഒ
മലപ്പുറം - 673 637


നവംബര്‍ ലക്കം തളിരില്‍ സുജ സൂസന്‍ ജോര്‍ജ് എഴുതിയ മാലാഖ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ വെള്ളരിപ്പക്ഷികള്‍ എന്ന ഫോട്ടോഫീച്ചര്‍ വളരെ നന്നായിരുന്നു. പുതിയ കുറെ  വെള്ളരിപ്പക്ഷികളെ പരിചയപ്പെടാന്‍ എനിക്ക് സാധിച്ചു. ഇനിയും ഇത്തരം പുതുമയുള്ള പതിപ്പുകള്‍ക്കായി കാത്തിരിക്കുന്നു.

ഫാത്തിമഷംന പി പി

ക്ളാസ്: 6 എഫ്, പഞ്ചായത്ത് എ യു പി എസ് പന്തല്ലൂര്‍
കടമ്പോട് പി ഒ, പാണ്ടിക്കാട് (വഴി), മലപ്പുറം - 676 521


നവംബര്‍ ലക്കത്തില്‍ എസ് ശിവദാസ് സാര്‍ ഞങ്ങള്‍ക്കൊരുക്കിയ പോലീസ് മാമന്‍ പഠിപ്പിച്ച പാഠം, പ്രശസ്ത കവി ഒ എന്‍ വി കുറുപ്പിന്റെ അപ്പുവിന്റെ ബാല്യം എന്നീ ലേഖനങ്ങള്‍ എന്റെ മനസ്സിനെ വളരെയേറെ ആകര്‍ഷിച്ചു. തളിര് ഞങ്ങള്‍ക്ക് നല്ലൊരു വഴികാട്ടിയായി.


ചിന്നു എസ്
ക്ളാസ്: 8 എച്ച്
എസ് എന്‍ എസ് എം എച്ച് എസ് എസ്,   
ഇളമ്പള്ളൂര്‍, കുണ്ടറ.