KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര ക്രിസ്മസിന്റെ പൊരുള്‍
ക്രിസ്മസിന്റെ പൊരുള്‍


munnuraദരിദ്രനായ ഒരു ആശാരിക്കും ഭാര്യയ്ക്കും അന്യസ്ഥലത്തൊരിടത്തുള്ള ഒരു കാലിത്തൊഴുത്തില്‍വെച്ച് ഒരു കുഞ്ഞു പിറന്നു! അത്രേയുള്ളൂ! എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ ആ കുഞ്ഞിന്റെ പിറവി ആഘോഷിക്കുന്നു!...
ആ കുഞ്ഞ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവും കൊണ്ടാണു വന്നത്. ആ കുഞ്ഞ് കാരുണ്യത്തിന്റെയും ഈശ്വര
വിശ്വാസത്തിന്chris1റെയും സന്ദേശവും കൊണ്ടാണു വന്നത്. ആ കുഞ്ഞ് chris2
എളിയവനായിരുന്നു. ദരിദ്രനായിരുന്നു. സ്വന്തമായി ഒന്നുമില്ലാത്തവനായിരുന്നു. എങ്കിലും ആ ശബ്ദം പിന്നെയൊരു നാള്‍ സുശക്തമായ റോമാ സാമ്രാജ്യത്തെ വിറപ്പിച്ചു. രാജാക്കന്മാരും പുരോഹിതന്മാരും ധനാഢ്യരും സേനാനായകരും ആ ശബ്ദത്തിന് കാതോര്‍ത്തു. അത് മലകളുടെയും മാലാഖമാരുടെയും ശബ്ദമായിരുന്നു. അത് ദൈവത്തിന്റെ ശബ്ദമായിരുന്നു. വീണ്ടും ആ ദിനം വരുമ്പോള്‍ നാം ഒരു പുല്‍ത്തൊട്ടില്‍ മനസ്സില്‍ ഒരുക്കിവെയ്ക്കുന്നു. ദീപങ്ങള്‍ തെളിയിക്കുന്നു. പഴന്തുണിയില്‍ പൊതിഞ്ഞ് ഒരു കുഞ്ഞു രൂപത്തെ കാലികള്‍ നിശ്ശബ്ദം നോക്കി നില്‍ക്കവേ അതില്‍ പതുക്കെ കിടത്തുന്നു. മാലാഖമാരുടെ ഗാനങ്ങള്‍ നാം എവിടെയോ കേള്‍ക്കുന്നു. എവിടൊക്കെയോ ചിറകടികള്‍, ശിരസ്സിന് മുകളില്‍ തിളങ്ങുന്ന ഒരു നക്ഷത്രം! പുണ്യ തീര്‍ത്ഥത്തില്‍ കുളിക്കുന്നതുപോലെ എല്ലാ വര്‍ഷവും നാം ആ സ്മരണയില്‍ മുഴുകിക്കയറുന്നു. എന്നിട്ട് ശുദ്ധമായ കൈകളാല്‍ ആ തുടുത്ത കുഞ്ഞിക്കാലുകളില്‍ ഒന്നു തൊട്ടു പ്രണമിക്കുന്നു. മനുഷ്യപുത്രനായ ദൈവപുത്രന് നമസ്ക്കാരം. ഞങ്ങളുടെ മനസ്സില്‍ സ്നേഹവും കാരുണ്യവും ശാന്തിയും നിറയ്ക്കേണമേ!
ആശംസകളോടെ

സുഗതകുമാരി

വര: അരുണ ആലഞ്ചേരി