KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വാര്‍ത്ത ഡിസംബര്‍ 2010
varthaബാലസാഹിത്യ പുരസ്ക്കാരം 2009

ബാലസാഹിത്യം കൈകാര്യം ചെയ്യാന്‍ മികച്ച എഴുത്തുകാര്‍ക്കേ കഴിയൂവെന്ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബി. അതിന്റെ ഉദാഹരണങ്ങള്‍ ടാഗോറും ബഷീറും ആണ്. മലയാളത്തില്‍ മുതിര്‍ന്നവര്‍ക്കുവേണ്ടി എഴുതുന്നവരെക്കൊണ്ട് ബാലസാഹിത്യം എഴുതിപ്പിക്കുകയെന്ന മികച്ച കര്‍മം ചെയ്യുകയാണ് ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്. ഭാവിയുടെ മനസ്സിലെ ഇടപെടലാണ് അത്. ബാലസാഹിത്യ ഇന്‍സസ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ ‘തളിരില്‍ പ്രസിദ്ധീകരിച്ച സക്കറിയയുടെ ‘വായനശാല, ‘പടയാളി’ എന്നീ കഥകള്‍ കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ടിട്ടുള്ള മനോഹരമായ രചനകളാണ്. 2009 ലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പുരസ്ക്കാര ദാനം തിരുവനന്തപുരം പ്രസ്സ് ക്ളബ്ബില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ, സംഗീത - നാടക, ചലച്ചിത്ര, ലളിത കല, ഫോക്ക്ലോര്‍ അക്കാദമികളില്‍ ഉള്ളവരുടെ പ്രതിഭയും പ്രാപ്തിയും സത്യസന്ധതയും ഭാവിക്കുവേണ്ടിയുള്ള ഈടുവയ്പ്പുകള്‍ക്ക് നല്‍കുന്ന സംഭാവന കാണാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരിക വകുപ്പിനാകെ അഭിമാനമാണിത്. award
മാതൃഭാഷയായ മലയാളം കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ടത് ബലപ്രയോഗത്തിലൂടെയാകരുത്. മലയാളം പഠിപ്പിക്കണമെന്ന് ആദ്യമായി ഉത്തരവ് പുറപ്പെടുവിച്ചത് ഈ സര്‍ക്കാരാണ്. മലയാള പഠനം വിദ്യാലയങ്ങളില്‍ നിര്‍ബ്ബന്ധമില്ലെന്ന അവസ്ഥയായിരുന്നു അതിനു മുമ്പ്. കുട്ടികള്‍ക്ക് ചോക്ളേറ്റും ഐസ്ക്രീമും വാങ്ങി കൊടുക്കുന്നതിനു പകരം പുസ്തകങ്ങളും പെയിന്റിങുകളും കൊടുക്കണം. പുതിaward1യ പാഠ്യപദ്ധതിയില്‍ വായനാശീലത്തിന് മുന്‍തൂക്കം ഉണ്ട്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നന്നായി ഡിസൈന്‍ ചെയ്ത, ഉയര്‍ന്ന നിലവാരത്തില്‍ അച്ചടിച്ച പുസ്തകങ്ങള്‍ എട്ടാം ക്ളാസ്സ് വരെ സൌജന്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സമഗ്ര സംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്ക്കാരമായ അര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും സിപ്പി പള്ളിപ്പുറം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. രാമകൃഷ്ണന്‍ കുമരനല്ലൂര്‍ (കവിത - തൂവല്‍),
ആലിന്തറ ജി കൃഷ്ണപിള്ള (നാടകം - പൊന്‍നാണയം), എം ആര്‍ രേണുകുമാര്‍ (കഥ/നോവല്‍ - നാലാം ക്ളാസ്സിലെ വരാല്‍), എം ഗീതാഞ്ജലി (വിജ്ഞാനസാഹിത്യം - ജന്തുലോകത്തിലെ കൌതുകങ്ങള്‍), ജി എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍ (വിവര്‍ത്തനം/പുനരാഖ്യാനം - അമ്പത് മരക്കഥകള്‍), ഗോപു പട്ടിത്തറ (ചിത്രീകരണം - കുഞ്ഞിമൂശ) എന്നിവര്‍ക്ക് 10,000/- രൂപയും പ്രശസ്തി പത്രവും ശില്പവും മന്ത്രി സമ്മാനിച്ചു. ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ റൂബിന്‍ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൂറിയംഗങ്ങളായ പള്ളിയറ ശ്രീധരന്‍, ഡി വിനയചന്ദ്രന്‍, ഡോ കെ എസ് രവികുമാര്‍, പ്രൊഫ കെ പാപ്പൂട്ടി, പ്രൊഫ എ എസ് സജിത്ത് എന്നിവരും പുരസ്ക്കാര ജേതാക്കളും സംസാരിച്ചു. അടുത്ത വര്‍ഷം മുതല്‍ മികച്ച ഡിസൈനിനും പുരസ്ക്കാരം നല്‍കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. പി ആര്‍ ഒ എ ജെ രാജു സ്വാഗതവും ബി പ്രസാദ് കൃതജ്ഞതയും പറഞ്ഞു.