KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ കേരളം : പുഴകളുടെ നാട്
കേരളം : പുഴകളുടെ നാട്


feature

കടലിനും മലയ്ക്കുമിടയ്ക്ക് ഒരു തുരുത്തുപോലെ ഒറ്റപ്പെട്ട ഭൂപ്രദേശമാണ് കേരളം. പശ്ചിമഘട്ട മലകളെക്കാരണം തൊട്ടു കിഴക്കുള്ള തമിഴ്നാടിന്റെ വരണ്ട കാലാ വസ്ഥയല്ല നമ്മുടേത്. ചരിവു കൂടിയ ഭൂമിയും ശക്തമായ മഴയും ഉള്ളതുകൊണ്ട് വെള്ളം പെട്ടെന്നു വാര്‍ന്നു പോയി സൃഷ്ടിച്ച ഒട്ടേറെ ചെറിയ നദികള്‍ നമുക്കുണ്ട്. മലകളിലും ഇട നാട്ടിലും തീരപ്രദേശത്തും ഈ നദികളൊഴുകി  സൃഷ്ടിച്ച ഭൂപ്രകൃതിക്ക് വളരെ സങ്കീര്‍ണതകളു ള്ളതുകൊണ്ടു തന്നെ ഇവിടെ പലതരം ആവാ സവ്യവസ്ഥകളും നിലനില്‍ക്കുന്നു. ഈ വൈവി ദ്ധ്യവും അവയുടെ ആരോഗ്യവും നദികളിലും പ്രതിഫലിക്കുന്നു. ഉദാഹരണത്തിന് നല്ലൊരു മഴക്കാടിലൂടെ ഒഴുകുന്ന പുഴയില്‍ എത്ര ശക്ത മായി മഴ പെയ്തിരുന്നാലും മണ്ണൊലിച്ചിറങ്ങി കലങ്ങിയൊഴുകുന്ന
വെള്ളപ്പൊക്കമുണ്ടാവില്ല.  തിരിച്ച് മഴയത്ത് പെട്ടെന്ന് ജലനിരപ്പുയരുകയും മഴ മാറിയ പാടെ പുഴ വറ്റുകയും ചെയ്താല്‍ പുഴയുടെ ജലസംഭരണപ്രദേശത്ത് ജലാഗിരണ ശേഷിയുള്ള നൈസര്‍ഗിക ആവാസവ്യവസ്ഥ കള്‍ ഇല്ലെന്നു വ്യക്തം.  എല്ലാ നദികളും അവ യിലേക്ക് ജലമെത്തിക്കുന്ന മൊത്തം ഭൂപ്രദേശ ത്തിന്റെ പരിസ്ഥിതിയുടെ ആരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. puzha1
കേരളത്തിലെ പുഴകള്‍
കേരളത്തെപ്പോലെ നദികളാല്‍ സമ്പന്നമാ യൊരു ഭൂപ്രദേശം ലോകത്തു തന്നെ കുറവാണ്. കഷ്ടിച്ച് 560കി.മീ നീളമുള്ള ശരാശരി 50കി.മീ. പോലും വീതിയില്ലാത്ത കേരളത്തില്‍ തെക്കു നിന്നു വടക്കോട്ട് യാത്ര ചെയ്താല്‍ ഓരോ 15 കിലോമീറ്ററിനുള്ളിലും നാമൊരു പുഴ കടന്നിട്ടു ണ്ടാവും. ഈ പുഴകളെത്ര ചെറുതാണെങ്കിലും ജലചംക്രമണ പ്രവര്‍ത്തനങ്ങളില്‍ അവയോ രോന്നും പൂര്‍ണതയുള്ളൊരു പുഴ തന്നെയാണ്.
തെക്കു പടിഞ്ഞാറു നിന്ന് അറബിക്കടലിനു മുകളിലൂടെ മഴക്കാറുകളുമായി കടന്നുവരുന്നു ഇടവപ്പാതിക്കാറ്റ്. ഈ കാറ്റിനൊപ്പം വരുന്ന മേഘ ങ്ങള്‍  കടല്‍ത്തീരത്തു നിന്ന് വായുവിലൂടെ കഷ്ടിച്ച് 20 - 30 കി.മീ കിഴക്കോട്ടു സഞ്ചരിച്ചാല്‍  അവ കാറ്റിന്റെ ഗതിക്കു വിഘാതം സൃഷ്ടിക്കുന്ന പശ്ചിമഘട്ട മലനിരയിലെത്തും. സമൂദ്രനിരപ്പില്‍ നിന്ന് ഈ മലകള്‍ക്ക് ശരാശരി 1500 മീറ്ററെങ്കിലും ഉയരമുണ്ട്.  അടുത്തകാലം വരെ ഈ മലകളെ മൂടി മിക്കയിടങ്ങളിലും നിത്യഹരിതവനങ്ങളായി രുന്നു. അന്തരീക്ഷത്തെ തണുപ്പിച്ച് അവ സമൃ ദ്ധമായി മഴപെയ്യിച്ചിരുന്നു. മലകളില്‍ നിന്ന്

എന്താണ് നദി?
കരപ്രദേശത്ത് ഉയര്‍ന്ന ഇടങ്ങളില്‍ നിന്ന് താഴേക്ക് സമൂദ്രത്തിലേക്കോ തടാകത്തിലേക്കോ നിലയ്ക്കാതെ പ്രവഹിക്കുന്ന നീരൊഴുക്കിനെയാണ് നദിയെന്ന് വിളിക്കുക. ലോകത്തൊരിടത്തും ഒരേ പോലുള്ള രണ്ട് നദികള്‍ ഉണ്ടാവില്ല. ജലത്തിന്റെ അളവിലും സ്വഭാവത്തിലും രൂപത്തിലുമൊക്കെ ഒരു നദിയും മറ്റൊന്നു പോലെയിരിക്കില്ല. ഒരു നദി തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്വയം മാറിക്കൊണ്ടേയിരിക്കും.  നദികളും ജീവവസ്തുക്കളെ പ്പോലെ ജനിക്കുകയും വളരുകയും യുവത്വവും വാര്‍ദ്ധക്യവുമൊക്കെ പിന്നിട്ട് വയസ്സായി മരിക്കുകയും ചെയ്യും. ഇത് വളരെ നീണ്ട കാലത്തിലൂടെ ആണെന്നു മാത്രം. ഒരു നദി അതുത്ഭവിക്കുന്ന ഉയര്‍ന്ന പ്രദേശത്തു നിന്നും മണ്ണൊഴുക്കി മാറ്റുന്നതു കാരണം അതിന്റെ തടത്തിന്റെ ചരിവ് കുറയുന്നു. ക്രമേണ നീരൊഴുക്കിന്റെ ഊര്‍ജം കുറയുകയും മണ്ണടിഞ്ഞ് ആഴം കുറഞ്ഞൊരു ചാലിലൂടെ മെല്ലെ ഒഴുകുന്ന ഒന്നായി മാറുകയും ചെയ്യും. ഇതാണ് ഒഴുക്കിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ട് വാര്‍ദ്ധക്യത്തിന്റെ ശാന്തതയോട് അടുക്കുന്ന നദിയുടെ വളര്‍ച്ച. ഓരോയിടത്തേയും ഭൂമിയുടെ കിടപ്പ്, കാലാവസ്ഥ, നൈസര്‍ഗിക ആവാസവ്യവസ്ഥകള്‍ എന്നിവയാണ് ഓരോ നദിയുടേയും രൂപത്തേയും സ്വഭാവത്തേയും തീരുമാനിക്കുക. മനുഷ്യപ്രവൃത്തികളും കഴിഞ്ഞ 5000 വര്‍ഷങ്ങളോളമായി നദികളെ സ്വാധീനിക്കുന്നു.  പക്ഷേ മിക്കപ്പോഴും ഇത് പ്രതികൂലമായാണ് നദിയെ ബാധിക്കുന്നത്.


വാര്‍ന്നു പോകുന്ന ഈ വെള്ളം കൊച്ചു കേരളത്തില്‍ നാല്പതില്‍ കൂടുതല്‍ വ്യത്യസ്ത നദീതടങ്ങള്‍ക്ക് രൂപം കൊടുത്തു.
പശ്ചിമഘട്ടവും കേരളത്തിലെ നദികളും
പശ്ചിമഘട്ടത്തിന്റെ ഏറ്റവും ഉയര്‍ന്ന തലപ്പിലൂടെ ഒരു സാങ്കല്‍പ്പികരേഖ വരച്ചാല്‍ അത് നര്‍മദാ നദിക്കു തെക്ക് ഇന്ത്യന്‍ ഉപഭൂഖ ണ്ഡത്തിലെ മൂഖ്യ നീര്‍മറിരേഖ യാവും (Peninsular Indian Watershed Line). കിഴക്കോട്ടൊഴുകുന്ന വലിയ നദികളായ ഗോദാവരി, കൃഷ്ണ, കാവേരി, താമ്രപര്‍ണി എന്നിവയേയും പടിഞ്ഞാറേ ക്കൊഴുകുന്ന നൂറുകണക്കിന് ചെറിയ നദികളേയും വേര്‍തിരി ക്കുന്നു ഈ നീര്‍മറിരേഖ. കട ലില്‍ നിന്ന് ശരാശരി കഷ്ടിച്ച് 45 കി.മീ മാത്രം കിഴക്കായാണ് ഈ നീര്‍വാര്‍ച്ചാ വേര്‍തിരിവ്. പലയി
ടത്തും,ഉദാഹരണത്തിന് വയനാടിന്റെ പടിഞ്ഞാറന്‍ അതി രില്‍, നീര്‍മറിരേഖ  കടലില്‍ നിന്ന് 20 കി.മീ. പോലും അകന്നല്ല. ഇതിന്നര്‍ത്ഥം കടല്‍ കടന്നെത്തുന്ന മേഘം പെട്ടെന്നു തന്നെ ഉയര്‍ന്ന മലകളില്‍ തട്ടി മഴ പെയ്യുന്നുവെന്നും ആ മഴവെള്ളത്തിന് മലത്തലപ്പത്തു നിന്നും കടലിലെത്താന്‍ ഒട്ടും ദൂരം സഞ്ചരിക്കേണ്ടതില്ല എന്നുമാണ്. മൊത്തം കേരള സംസ്ഥാന വിസ്തൃതിയുടെ പകുതിയിലേറെ വ്യാപിച്ചി രിക്കുന്നു നമ്മുടെ പശ്ചിമഘട്ട മലമ്പ്രദേശം. ഇവിടെ മലകളില്‍ യഥാര്‍ത്ഥത്തില്‍ നദി കളേയില്ല, വെള്ളച്ചാട്ടങ്ങളായി കുതിച്ചൊ ഴുകുന്ന ഒട്ടേറെ കാട്ടുചോലകളാണുള്ളത്. ഇവ മലകള്‍ക്കു ചുവടെ കുതിച്ചെത്തി ഒത്തുചേരു മ്പോള്‍ മാത്രമാണ് നമ്മുടെ പുഴകള്‍ ജനിക്കു ന്നത്. കേരളത്തിലെ ഒരു പുഴയ്ക്ക് ശരാശരി 100 കി.മീ നീളമുണ്ടെന്നു കരുതിയാല്‍ അതില്‍ എല്ലാ പ്രധാന പുഴകളുടേയും ആദ്യത്തെ 60 കി.മീ. ല്‍ കൂടുതല്‍ നീളവും മലകളിലൂടെയുള്ള ധൃതിപിടിച്ച യാത്രയാണ്. പിന്നീട് കഷ്ടിച്ച് മുപ്പത് കി.മീ നദി ഇടനാടന്‍ കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് പടിഞ്ഞാറേക്കൊഴുകുന്നു. വീതി വളരെ കുറവായ തീരപ്രദേത്ത് പുഴ ഒഴുകിയെത്തുമ്പോഴേക്കും പെട്ടെന്നു തന്നെ അത് കായലിലോ അഴിമുഖത്തോ എത്തി ക്കഴിഞ്ഞിരിക്കും.
പശ്ചിമഘട്ട മലകളുടെ പടിഞ്ഞാറെ ചരിവുകള്‍, ഇടവപ്പാതി മഴയുടെ ആഘാതം ശക്തമായി ഏറ്റുവാങ്ങുന്ന പ്രദേശങ്ങള്‍  പെട്ടെന്ന് ദ്രവിക്കാത്ത ഉറപ്പുള്ള പാറകളും ഒട്ടും മണ്ണി ല്ലാത്ത ഇടങ്ങളുമാണ്. അവിടെ കാര്യമായ ജല സംഭരണമൊന്നും നടക്കില്ല.  ശക്തമായ മഴയും കൂടുതല്‍ മഴദിവസങ്ങളും ഉള്ള മലമ്പ്രദേ ശങ്ങളില്‍ തണുപ്പും കൂടുതലായിരിക്കും. ഇതു കൊണ്ടു തന്നെ ജലബാഷ്പീകരണ നഷ്ടം കുറവായിരിക്കും. മൂന്നു നാലു വിതാനങ്ങളായി  നിബിഡ സസ്യാവരണമുള്ള വനപ്രദേശ ങ്ങളില്‍, സസ്യാവരണത്തിന്റെയുള്ളിലെ അന്ത രീക്ഷത്തിലും സസ്യശരീരത്തിലും പാറപ്രതല ത്തിനുമേല്‍ അടിഞ്ഞുകൂടിയ
ദ്രവിക്കുന്ന ജൈവാംശത്തിലും വളരെ കൂടുതല്‍ പെയ്ത്തു വെള്ളം സംഭരിക്കപ്പെടുന്നു. ഇതാണ് മഴ പെയ്യാത്ത puzha2ദിവസങ്ങളിലും നമ്മുടെ പുഴകളില്‍ നിലയ്ക്കാത്ത നീരൊലിപ്പ് നിലനിര്‍ത്തിയി രുന്നത്. നമ്മുടെ എല്ലാ നദികളുടേയും തടങ്ങളിലും, മലകളിലും ശുദ്ധജലചതുപ്പുകളും പ്രത്യേക പുഴയോര ആവാസവ്യവസ്ഥകളും ഉണ്ടായിരുന്നു. ഇവ പുഴകളിലൂടെ മഴവെള്ളം വാര്‍ന്നു പോകുന്ന വേഗത കുറച്ച്, ജലം സംഭരിച്ച് പുഴവെള്ളത്തിന്റെ ശുദ്ധിയും അളവും ഉയര്‍ത്തിയിരുന്നു.
കേരളത്തിലെ പുഴകളുടെ പാരിസ്ഥിതിക ലോലത
6186 ച.കി.മീ. നദീതട വിസ്തൃതിയുള്ള ഭാരത പ്പുഴ തുടങ്ങി 19 ച.കി.മീ മാത്രം നദീതട വിസ്തൃ തിയുള്ള കല്‍നാട് പുഴ വരെ പടിഞ്ഞാറേ ക്കൊഴുകുന്ന 45 പുഴകളാണ് കേരളത്തിലുള്ളത്. കേരളം ജലസമൃദ്ധമാണെന്നാണ് നമ്മുടെ തെറ്റിദ്ധാരണ. ആണ്ടില്‍ 8000മി.മീ വരെ മഴ കിട്ടുന്ന പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്നുള്ളത് ശരിയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ശരാശരി വാര്‍ഷിക വര്‍ഷപാതം 3000മി.മീ ആണ്. എങ്കി ലും ഈ മഴയൊക്കെ ആണ്ടില്‍ നാലഞ്ചു മാസ ങ്ങള്‍ക്കുള്ളില്‍ ചിതറിയ 20 - 30 ദിവസങ്ങളില്‍ മാത്രമായാണ് പെയ്തു തീരുന്നത്. ഏറ്റവും ജനസാന്ദ്രമായ തീരപ്രദേശത്തും കായലുക ള്‍ക്കു ചുറ്റും ഉപ്പുവെള്ളമാണ് കൂടുതലും. മണലിലും കളിമണ്ണിലും ഭൂഗര്‍ഭജല സംരക്ഷ ണം സാദ്ധ്യമല്ല. വ്യാപകമായ ഭൂവിനിയോഗ മാറ്റങ്ങളും കാര്‍ഷിക മാറ്റങ്ങളും പ്രത്യേകിച്ച് ഇടനാട്ടിലെ കുന്നിടിക്കലും വയല്‍ നികത്തലും,  കുന്നിന്‍ പ്രദേശങ്ങളിലെ റബ്ബര്‍ കൃഷിയുടെ വ്യാപനവും മിക്ക നദികളിലേക്കുമുള്ള ജല സംഭരണവും ജലംചുരത്തലും ഇല്ലാതാക്കി കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഇന്നത്തെ ഭൂവിനി യോഗ രീതികളും വികസനത്തിന്റെ ദീര്‍ഘ വീക്ഷണം ഇല്ലായ്കയും കാരണം ഒരു വശത്ത് കേരളത്തില്‍ ജൈവമാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മറുവശത്ത് വ്യാപകമായി മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ട് വെട്ടുകല്ല് അഥവാ ചീന്തുകല്ല് (Laterite) ആകുകയും ചെയ്യുന്നു. മണ്ണ് വെട്ടുകല്ലാകുന്ന ഈ മാറ്റം മേല്‍മണ്ണില്‍ ജലം സംഭരിക്കാന്‍ അനു വദിക്കുന്നില്ല. അത് 

കിഴക്കോട്ടൊഴുകുന്ന പുഴകള്‍
കേരളത്തിലെ വയനാട് ജില്ലയില്‍ കിഴക്കോട്ടൊഴുകുന്ന പുഴയാണ് കബനി. കേരളത്തിലേറ്റവും കൂടുതല്‍ മഴ കിട്ടുന്ന പ്രദേശങ്ങള്‍ വയനാടിന്റെ പടിഞ്ഞാറന്‍ അതിരുകളാണ്. ഇവിടെ 1500മീറ്റര്‍ മുതല്‍ 2000മീറ്റര്‍ വരെ ഉയരം വരുന്ന പശ്ചിമഘട്ടത്തലപ്പ് കടലിന് വളരെ അടുത്തെത്തുന്നു. കേരളത്തിലേറ്റവും കൂടുതല്‍ നീര്‍ച്ചാലുകളും ചതുപ്പുകളും ഉണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു വലിയ നിമ്ന്നോന്നതികളില്ലാത്ത വയനാട്. കാവേരി നദിയിലേക്ക് ഏറ്റവും അധികം വെള്ളമെത്തിച്ചിരുന്ന പോഷകനദിയായ കബനിയുടെ പ്രധാനപ്പെട്ട ജലസംഭരണപ്രദേശമാണ് വയനാട്. ഇന്ന് കേരളത്തിലേറ്റവും വ്യക്തമായ കാലാവസ്ഥാ മാറ്റവും തുടര്‍ച്ചയായ വരള്‍ച്ചയും അനുഭവപ്പെടുന്ന ഭൂപ്രദേശമായി മാറിയിരിക്കുന്നു വയനാട്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലൂടെയാണ് കാവേരിയുടെ പോഷകനദിയായ ഭവാനി ഒഴുകുന്നത്. നീലഗിരിയിലെ കോറക്കുന്താ മലകളില്‍ നിന്നുത്ഭവിച്ച് തെക്കൊട്ടൊഴുകി കേരളത്തിലെ അട്ടപ്പാടിയിലെത്തുന്ന ഭവാനി കേരളത്തില്‍ നിന്നുള്ള മൂന്ന് പോഷകനദികളെയും സ്വീകരിച്ച് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലേക്ക് കടന്നു പോകുന്നു. ഒരു കാലത്ത് ഏറ്റവും വനാവൃതവും ജലസമൃദ്ധവുമായിരുന്ന അട്ടപ്പാടി ഇന്ന് വരള്‍ച്ചയിലാണ്.
ഇടുക്കി ജില്ലയില്‍ മൂന്നാറിനു വടക്കു കിഴക്കായുള്ള മൂന്ന് വ്യത്യസ്ത താഴ്വാരങ്ങളില്‍ നിന്നു വരുന്ന പാമ്പാറും ചിന്നാറും അത്തിയോടയും കാവേരിയുടെ പോഷകനദിയായ അമരാവതി നദിയുടെ തലപ്പത്ത് കേരളത്തില്‍ ഉള്‍പ്പെടുന്ന കിഴക്കോട്ടൊഴുകുന്ന നദികളാണ്. ഇന്നീ നദികളൊഴുകുന്ന അഞ്ചനാട് താഴ്വാരത്തിനും വരള്‍ച്ചയാണ്.

കൃഷിക്കനൂയോജ്യവുമല്ല. സൂര്യരശ്മികളില്‍ നിന്ന് കൂടുതല്‍ ചൂടുള്‍ ക്കൊണ്ട് നിലനിര്‍ത്തുകയും ചെയ്യുന്നു ഇത്തരം മണ്ണ്. നല്ല മണ്ണ് പാറയാകുന്ന ഈ മാറ്റം പുഴ കളുടെ
നാശത്തിനും കാരണമാകും.
നമ്മുടെ എല്ലാ നദികളുടേയും ജലലഭ്യത മഴ യെ മാത്രം ആശ്രയിച്ചാണ്. മഴയുടെ ശക്തിയും ഇവിടെ കൂടുതലാണ്. കൂടുതല്‍ വലിയ തുള്ളി കള്‍, കൂടുതല്‍ എണ്ണം തുള്ളികള്‍ ഒരു ചതുരശ്ര പ്രതലത്തില്‍ കുറച്ചു സമയത്തിനുള്ളില്‍ പതി ക്കുന്നതാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ആഗോള കാലാവസ്ഥാമാറ്റം കാരണം ഇതിനിയും കൂടാനാണ് സാദ്ധ്യത. ഇതു കൂടുതല്‍ മണ്ണൊലിപ്പിനും മലയിടിച്ചിലിനും കാരണമാകും. ഇങ്ങനെ ഭൂഗര്‍ഭജലമാകേണ്ടുന്ന മഴവെള്ളം കൂടി ഉപരിതലത്തിലൂടെ പെട്ടെന്ന് ശക്തിയായി ഒഴുകിപ്പോകാന്‍ കാരണമാകുന്നു.
ജനവാസം ഉള്ളിടങ്ങളിലൊക്കെ നഗരവല്‍ക്ക രണമാണ്  കേരളത്തില്‍ സംഭവിക്കുന്നത്.  കാര്‍ ഷിക-രാസമാലിന്യങ്ങളും ഗാര്‍ഹിക - മനുഷ്യമാലിന്യങ്ങളുമെല്ലാം ഒഴുകിയെത്തു ന്നതോ മനഃപൂര്‍വ്വം കൊണ്ടിടുന്നതോ ചതുപ്പു കളിലേക്കോ നീര്‍ച്ചാലുകളിലേക്കോ ആണ്. അതുകൊണ്ട്  എല്ലായിടത്തും ജലമലിനീകരണ മാണ്. ഇതിന്റെയൊക്കെ ഒപ്പം നമ്മുടെ വിവേക മേയില്ലാത്ത ജലദുര്‍വ്യയ ജീവിതരീതികളും കൂടിച്ചേരുമ്പോള്‍ ഇന്ത്യയിലേറ്റവും ശുദ്ധ ജലക്ഷാമമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം.

നദികള്‍ പശ്ചിമഘട്ട മലമ്പ്രദേശത്ത്
നമ്മുടെ മിക്ക നദികളും അവയുടെ തുടക്ക ത്തില്‍ നിന്ന് നദീമുഖം വരെയുള്ള യാത്രയില്‍ 1200 മീറ്റര്‍ ഉയരവ്യത്യാസമെങ്കിലും താണ്ടിയിട്ടു ണ്ടാവും. നദീതുടക്കത്തിലെ ആദ്യത്തെ നാലഞ്ചു കിലോമീറ്റര്‍ യാത്രയ്ക്കുള്ളിലാണ് മിക്ക നദി കളും 1500മീ ഉയരത്തില്‍ നിന്ന് 100 - 150 മീറ്റര്‍ ഉയരത്തിലേക്ക് കുതിച്ചു ചാടുക. മലയടിവാ രത്തില്‍ നിന്ന് കടലിലേക്കോ കായലിലേക്കോ ഉള്ള യാത്ര എത്ര നീളമുള്ളതാണെങ്കിലും പിന്നെ പുഴയ്ക്ക് സമുദ്രനിരപ്പിലെത്താന്‍ നൂറ് മീറ്റര്‍ പോലും താഴേക്കു വരേണ്ടതില്ല.

പുഴകള്‍ ഇടനാട്ടില്‍
മലകള്‍ക്കു താഴെ നദി വളഞ്ഞുപുളഞ്ഞൊ ഴുകുന്നത് ഇടനാട്ടിലൂടെയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഇടനാട് നിരപ്പായ തലപ്പുള്ള ചെങ്കല്‍ക്കുന്നുകളാണെങ്കില്‍ പാലക്കാട് ചുരത്തിനു തെക്ക് മേല്‍മണ്ണുള്ള പാറക്കുന്നുകള്‍ ഇടനാട്ടിലേക്ക് നീണ്ടിറങ്ങി വരുന്നു. ഇടനാടന്‍ കുന്നുകള്‍ക്കിടയ്ക്കു വീതി കുറഞ്ഞ, നാടപോ ലുള്ള താഴ്വാരങ്ങളിലൂടെയാണ് നമ്മുടെ പുഴകള്‍ ഒഴുകുന്നത്. ഇടനാട്ടില്‍ മിക്ക പുഴകള്‍ ക്കും puzha3പ്രളയസമതലങ്ങളുണ്ടായിരുന്നു (Flood Plains). മഴക്കാലത്ത് മലകളില്‍ നിന്ന് അധിക ജലം ധാരാളം പാറയും മണലും മണ്ണും എക്കലും വഹിച്ച് ഇടനാടിലെത്തുമ്പോള്‍ ഒഴുക്കിന്റെ വേഗത കുറഞ്ഞ് പരന്നൊഴുകുന്നു. ഈ വ്യാപനത്തില്‍  നദി സൃഷ്ടിച്ച തടമാണ് വെള്ള പ്പൊക്കത്തടം. വേനലില്‍ നീര്‍വാര്‍ച്ച കുറഞ്ഞ് നദി ചുരുങ്ങുമ്പോള്‍ മഴക്കാലത്തെ മലവെള്ള ത്തിലെ എക്കലടിഞ്ഞ വെള്ളപ്പൊക്കത്തടം ചതു പ്പുകളോ കരപ്രദേശമോ ആയി മാറുന്നു.
ഇടനാടന്‍ കുന്നിന്‍ തലപ്പുകളില്‍ തുണ്ടു കാടുകളും, ചരിവുകളില്‍  പറമ്പുകൃഷിയുമായി രുന്നപ്പോള്‍ ഈ കുന്നിന്‍ ചരിവുകളില്‍ നിന്ന് ജന്മമെടുത്ത ഉറവകളും കൈത്തോടുകളും മഴക്കാലം കഴിഞ്ഞ് മലവെള്ളം കുറഞ്ഞാലും പുഴകളില്‍ വേനല്‍ക്കാലത്തും വെള്ളമെത്തിച്ചി രുന്നു. പശ്ചിമഘട്ടത്തിലെ ജലാഗിരണശേഷി യില്ലാത്ത പാറകള്‍ക്കു പകരം ആഴത്തില്‍ മണ്ണുള്ള അത്ര ചരിവില്ലാത്ത ഇടനാടന്‍ കുന്നു കള്‍ക്ക് ധാരാളം പെയ്ത്തു വെള്ളം സംഭരി ക്കാനാവുമായിരുന്നു. ഇടനാട്ടിലെ താഴ്വാര ങ്ങളില്‍ നെല്‍ക്കൃഷിക്കായിരുന്നു പ്രധാന്യം. നെല്‍പ്പാടങ്ങളും തലക്കുളങ്ങളും കൈത്തോടു കളുമെല്ലാം ഉപരിതല ജലസംഭരണികളു മായിരുന്നു. കേരളത്തിലെ മിക്ക നദികളുടേയും മൊത്തം തടത്തിന്റെ വിസ്തൃതിയുടെ മൂന്നിലൊ ന്നെങ്കിലും ഇടനാട്ടിലാണ്. ഇവിടെ മെല്ലെയൊഴു കുന്ന ഒട്ടേറെ കൈത്തോടുകള്‍ കുന്നിന്‍ ചരിവുകളില്‍ നിന്ന് പുഴകളില്‍ ഒഴുകിയെത്തി യിരുന്നു. നദികളുടെ ജലസംഭരണപ്രദേശത്തെ ഇടനാടന്‍ ഭൂപ്രദേശവും നദികളിലേക്ക് വെള്ളം ചുരത്തുന്നവയായിരുന്നു. ഇവിടെ നിന്ന് പുഴ കളിലെത്തിയിരുന്ന ജലം നദീമുഖങ്ങളില്‍ നിന്ന് ഓരുവെള്ളം puzha4ഉള്ളിലേക്ക് കയറുന്നത് ചെറു ത്തിരുന്നു. ഇന്ന് ഇടനാട്ടിലൊരിടത്തും മഴക്കാലം കഴിഞ്ഞാല്‍ പുഴകളിലേക്ക് വെള്ളമെത്തുന്നില്ല. കുന്നുകളില്‍ റബ്ബര്‍ കൃഷി മാത്രമേയുള്ളൂ. ജൈ വാംശമുള്ള മണ്ണും ഉറവകളും കുന്നുകള്‍ക്ക് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. മഴവെള്ളം വലിച്ചെടുത്ത് സംഭരിച്ചിരുന്ന ജൈവാംശമുള്ള മണ്ണ് പുനര്‍നിര്‍മിക്കുന്നതിനു പകരം ഭൂമിയുടെ ഉപരിതലത്തിലെ ഖരവസ്തുക്കളെ യാന്ത്രിക മായി പിടിച്ചു നിര്‍ത്തുന്ന കൈയാല നിര്‍മാണം മാത്രമാണ് നമുക്ക് മണ്ണു  സംരക്ഷണമായുള്ളത്. നാലഞ്ചു മാസം വെള്ളം കയറിക്കിടക്കുന്ന സ്വാഭാവിക വെള്ളപ്പൊക്കത്തടം എല്ലാ പുഴകള്‍ ക്കും ഇന്ന് ഇടനാട്ടില്‍ പൂര്‍ണമായി നഷ്ടപ്പെട്ടി രിക്കുന്നു. നദികളിലുള്ള നാമമാത്രമായ നീരൊഴുക്ക് കുടിവെള്ള വിതരണത്തിനും ജല സേചനത്തിനും നാം വലിച്ചെടുത്തുകൊണ്ടേയി രിക്കുകയാണ്. കൂടുതല്‍ പടിഞ്ഞാറേക്കെത്തും തോറും പുഴയില്‍ ശുദ്ധജലമേയില്ല. മലവെള്ള പ്പാച്ചിലില്‍ ഒലിച്ചെത്തി, പുഴത്തടത്തില്‍ സംഭരിക്കപ്പെട്ടിരുന്ന പുഴമണല്‍ നീരൊഴുക്കിന്റെ വേഗത കുറയ്ക്കുന്നതിനും പുഴയിലെ ജൈവ സമ്പത്തിന് ആവാസസ്ഥാനം നല്‍കുന്നതിനു മൊപ്പം ഒരു ജലസംഭരണിയുമായിരുന്നു. ഈ മണല്‍പ്പരപ്പുകളൊന്നും ഇന്നു ബാക്കിയില്ല. ജനവാസകേന്ദ്രങ്ങളിലെ മലിനജലം മാത്രമാണ് പുഴകളിലേക്ക് ഒഴുകിയെത്തുന്നത്.
നഗരവല്‍ക്കരണം കൂടുതല്‍ കൂടുതല്‍ ഇട നാട്ടില്‍ വ്യാപിക്കുമ്പോള്‍ മഴവെള്ളം വലിച്ചെടു ക്കാനാവുമായിരുന്ന പ്രതലം ഏറെ വിസ്തൃതി യില്‍ സിമന്റും ടാറും കൊണ്ട് മൂടി നാം മണ്ണേ യില്ലാതാക്കുന്നു. ഭൂഗര്‍ഭജലവിതാനം മഴക്കാല ത്തും ഉയരുന്നില്ല. ഇതും പുഴകളുടെ വരള്‍ച്ച യ്ക്ക് ആക്കം കൂട്ടിയിരിക്കുന്നു. ഉള്ള ഭൂഗര്‍ഭജലം പോലും കുഴല്‍ക്കിണര്‍ കുഴിച്ച്, പമ്പുകള്‍ ഉപ യോഗിച്ച് വലിച്ചെടുത്ത് നാം സിമന്റിട്ട മുറ്റം കഴു കാനും കാറു കഴുകാനും ഉപയോഗിക്കുന്നു. ഇന്നു നാം ഇടനാട്ടില്‍ നദികളുടെ ചാലുകള്‍ക്കു കുറുകെ പലയിടങ്ങളിലും താല്‍ക്കാലികമോ സ്ഥിരമോ ആയ തടയണകള്‍ നിര്‍മിച്ച് ചാലി ലുള്ള വെള്ളത്തെ കെട്ടിനിര്‍ത്താനുള്ള ശ്രമ ത്തിലാണ്. puzha5
പുഴകള്‍ തീരപ്രദേശത്ത്
നമ്മുടെ തീരത്ത് കര പെട്ടെന്ന് ആഴക്കടലിലേ ക്കിറങ്ങി പോകുന്നു. ആഴം കുറഞ്ഞ തീരക്കടല്‍ നമുക്കു കുറവാണ്. നമ്മുടെ തീരത്ത് ഇടവപ്പാതി ക്കാലത്ത് തിരമാലകളുടേയും കടലൊഴുക്കി ന്റേയും ശക്തിയും കൂടുതലാണ്. ഇവയൊക്കെ കാരണം കേരളത്തിലെ പടിഞ്ഞാറേക്കൊ ഴുകുന്ന ഒരു നദിക്കും ഡെല്‍റ്റ പ്രദേശമില്ല. മിക്ക പുഴകളും നേരിട്ട് കടലില്‍ ലയിക്കുന്നുമില്ല. നീളം കുറഞ്ഞ, ഒഴുക്കിനു ശക്തി കൂടിയ, നമ്മുടെ പുഴകള്‍ കടല്‍ത്തീരത്തോടു ചേര്‍ന്ന് മഴക്കാ ലത്ത് ധാരാളം മണ്ണും മണലും നിക്ഷേപിക്കുന്നു. തിരമാലകളുടെ സമ്മര്‍ദവും പുഴയൊഴുക്കും ചേര്‍ന്ന് കടലിനു സമാന്തരമായി മണ്ണിന്റെ അല്ലെ ങ്കില്‍ മണലിന്റെ ഒരു വരമ്പു തീര്‍ത്ത് അതി നുള്ളില്‍ മലവെള്ളം പെട്ടെന്നു കടലിലേക്കു വാര്‍ന്നു പോകാതെ കെട്ടിനിര്‍ത്തുന്നു. ഈ ജലപ്പരപ്പാണ് കായലുകളാവുന്നത്. മഴക്കാലത്ത് പുഴയൊഴുക്കിന്റെ ശക്തി കൂടിയാല്‍ ചില കായ 
ലുകളുടെ പടിഞ്ഞാറന്‍ മണല്‍ത്തിട്ട മുറിഞ്ഞ്  മലവെള്ളം കടലിലേക്ക് നേരിട്ട് വാര്‍ന്നുപോ കുന്നു. ഈ കായല്‍മുഖത്തെ ‘പൊഴി’ എന്നു വിളിക്കുന്നു. മറ്റു ചില കായലുകളില്‍ ആഴം കുറ ഞ്ഞൊരു ചാല് കടലിനേയും കായലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇതിനെയാണ് ‘അഴി മുഖ’മെന്നു പറയുക. വേനല്‍ക്കാലത്ത് പുഴയില്‍ നീര്‍വാര്‍ച്ച കുറയുമ്പോള്‍ കടല്‍ പൊഴി വീണ്ടും മൂടും. എന്നാല്‍ തുറന്ന അഴിമുഖത്തിലൂടെ ഉപ്പു വെള്ളം കായലിലേക്ക് കടന്നുവരും.കടലിന്റെവിതാന വ്യത്യാസങ്ങളും കരയിലെ മാറ്റങ്ങളും കായലുകളെ ബാധിക്കും.

പുഴകളും ആവാസവ്യവസ്ഥകളും
ഒരോ പുഴയും സങ്കീര്‍ണ ആവാസവ്യവസ്ഥകളുടെ ഒരു വ്യൂഹമാണ്. ഒട്ടേറെ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പുഴകളില്‍ മാത്രമേ നില നില്‍ പ്പുള്ളൂ. കേരളത്തിലെ ചാലക്കുടിപ്പുഴയില്‍ നിന്നു മാത്രം നൂറില്‍ കൂടുതല്‍ സ്പീഷീസ് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നുള്ളത് നമ്മുടെ പുഴകളുടെ ജൈവസമ്പന്നതയുടെ ഒരു ദാഹരണമാണ്. മിക്ക പുഴകളുടേയും തീരപ്രദേശ ത്തിനോടു ചേര്‍ന്നുള്ള ഓരുവെള്ളം കയറുന്ന ഭാഗത്ത് ഒട്ടേറെ സ്പീഷീസ് കടല്‍ മത്സ്യങ്ങളും ജീവികളും കടന്നു വരാറുണ്ട്. വളരെ സാമ്പത്തിക പ്രാധാന്യമുള്ള പല കടല്‍ മത്സ്യങ്ങള്‍ക്കും കൊഞ്ചു പോലുള്ള ജീവികള്‍ക്കും പ്രജനനത്തിന് ഒഴിവാക്കാനാവാത്ത പ്രദേശങ്ങളാണ് ഇവ. സസ്തനികളില്‍ നീര്‍നായകള്‍ മാത്രമേ പൂര്‍ണമായി പുഴകളെ ആശ്രയിക്കുന്നവരായി കേരളത്തില്‍ ഉള്ളൂ എങ്കിലും മീന്‍പിടിയന്‍ പൂച്ചകളും മറ്റ് പല സസ്തനികളും പുഴയോര ആവാസവ്യവസ്ഥകളെ ആശ്രയിക്കുന്നവരാണ്. ഒച്ചുകളും ഞണ്ടുകളും കൊഞ്ചുകളും പോലുള്ള നട്ടെല്ലില്ലാത്ത ഒട്ടേറെയിനം ജീവവംശങ്ങള്‍ കേരളത്തിലെ പുഴകളില്‍ ഏറെ വൈവിദ്ധ്യത്തിലിന്നുമുണ്ട്. ഒരു കാലത്ത് എല്ലാ പുഴകളിലും കണ്ടുവന്നിരുന്ന മുതല വന്യതയിലിന്ന് കേരളത്തിലെ ഒന്നോ രണ്ടോ പുഴകളില്‍ മാത്രമേ, അതും വനപ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുള്ളൂ. നദീതടത്തോട് ചേര്‍ന്നുള്ള ചതുപ്പുകളില്‍ ജീവിക്കുന്ന പലയിനം ആമകളും പാമ്പുകളും നമ്മുടെ ജൈവവൈവിദ്ധ്യത്തിന്റെ ഭാഗമാണ്.
കരപ്രദേശത്തെ ജീവവംശങ്ങളുടെ അന്യംനില്‍ക്കലിനേക്കാള്‍ എത്രയോ വ്യാപ്തിയിലും വേഗത്തിലുമാണ് കേരളത്തിലെ മരിക്കുന്ന പുഴകളിലെ ജീവവംശങ്ങളുടെ അന്യംനില്‍ക്കല്‍. മലനാടിലെ പീഠഭൂമികളിലും ഇടനാടന്‍ താഴ്വാരങ്ങളിലും പുഴകളുടെ ഓരങ്ങളിലുള്ള സ്വാഭാവിക വെള്ളപ്പൊക്കത്തടങ്ങളില്‍ പ്രത്യേക ശുദ്ധജല ചതുപ്പ് ആവാസവ്യവസ്ഥകള്‍ (എൃലവെംമലൃേ ടംമാു ട്യലാെേ) നിലനിന്നിരുന്നു. ഇവയുടെ നാമമാത്രമായ ചില അവശിഷ്ടങ്ങള്‍ മാത്രമേ ഇന്നു കേരളത്തില്‍ അങ്ങിങ്ങു ബാക്കിയുള്ളൂ. ഓരുവെള്ളം കടന്നു വരുന്ന തീരപ്രദേശത്തോടു ചേര്‍ന്ന നദീതീരങ്ങളിലും ചില കായല്‍മുഖങ്ങള്‍ക്ക് അടുത്തായുമാണ് കണ്ടല്‍ക്കാടുകള്‍ (ങമിഴ്ൃീല എീൃല) നിലനില്‍ക്കുക. കേരളത്തില്‍ ഏറ്റവും വ്യാപ്തിയില്‍ കണ്ടല്‍ക്കാടുകളുണ്ടായിരുന്നത് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലാണ്: പ്രത്യേകിച്ച് വടക്ക് നീലേശ്വരം പുഴ തുടങ്ങി തെക്ക് വളപട്ടണം പുഴ വരെ ഏഴു പുഴകള്‍ പരസ്പരം ബന്ധപ്പെട്ട് സൃഷ്ടിച്ച തീരദേശ ചതുപ്പിലാണ് ഏറ്റവും വ്യാപ്തിയില്‍ കണ്ടല്‍ക്കാടുകള്‍ ഉണ്ടായിരുന്നതും ഇന്നും ബാക്കി നില്‍ക്കുന്നതും.


കടല്‍വെള്ളത്തിന്റെ വേലിയേറ്റിറക്കങ്ങളും കടലൊഴുക്കും കാറ്റും കടലില്‍ നിന്ന് കായലി ലേക്ക് കടന്നു വരുന്ന ഉപ്പുവെള്ളത്തിന്റെ അള വില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. കരയില്‍ സംഭവിക്കുന്ന എല്ലാ പ്രവൃത്തികളുടേയും പരിണതഫലങ്ങള്‍ പുഴകളിലൂടെ കായലു കളിലും എത്തിച്ചേരും. ജൈവനിര്‍മാണ പ്രവര്‍ ത്തനത്തിലും ജൈവവൈവിദ്ധ്യത്തിലും കായ ലുകള്‍  അനന്യസാധാരണമാണ്. എന്നാലിന്ന് നമ്മുടെ നദികള്‍ക്കു വന്നിരിക്കുന്ന മാറ്റങ്ങള്‍ ബാക്കിയുള്ള കായല്‍പ്രദേശങ്ങളെ അതിവേഗം മലിനവും നിര്‍ജീവവുമാക്കുകയാണ്.  
കേരളത്തിന്റെ ഉപരിതലത്തിലൂടെയുള്ള നീര്‍ വാര്‍ച്ചയുടെ പ്രത്യേകത കൊണ്ട്, തീരപ്രദേശ ങ്ങള്‍ക്ക്, ഏറ്റവും ആവശ്യമായ സ്വാഭാവിക അധിക ജലസംഭരണികളായിരുന്നു (Natural Flood Reserviors) കായലുകള്‍. തീരപ്രദേശത്തെ മണ്ണില്‍ ആഴത്തിലുള്ള ഉപ്പുവെള്ളത്തിന്റെ മുകളില്‍ സാന്ദ്രത കുറഞ്ഞ ശുദ്ധജലം നേര്‍ത്തൊരു തലത്തില്‍ മാത്രമേ തങ്ങി നില്ക്കൂ. ഇതു നിലനിര്‍ത്തിയിരുന്നത് മഴക്കാലത്ത് കായലുകളിലേക്ക് പുഴകളിലൂടെ ഒഴുകിയെ ത്തിയ മലവെള്ളമായിരുന്നു. വേനല്‍ക്കാലത്ത് കായല്‍ ജലനിരപ്പ് താഴുമ്പോള്‍ വര്‍ദ്ധിച്ച ലവണത്വവും അമ്ളതയും വീണ്ടും കുറയ്ക്കാന്‍ ഈ വെള്ളപ്പൊക്കം ആവശ്യമായിരുന്നു. ഇന്ന് മലകളിലെ വനനശീകരണവും അണക്കെട്ടു കളും കാലാവസ്ഥാമാറ്റവുമൊക്കെ കാരണം സ്വാഭാവിക വെള്ളപ്പൊക്കമില്ല.  കായലുകളുടെ അതിസമ്പന്നമായ ആവാസവ്യവസ്ഥകളെ ആശ്രയിച്ച് ജനസാന്ദ്രമായ തീരപ്രദേശങ്ങളിലെ വലിയൊരു ശതമാനം ജനങ്ങള്‍ക്ക് ഉപജീവ നവും നിലനില്‍ക്കുന്ന തൊഴിലും നേടാന്‍ കഴി ഞ്ഞിരുന്നു.
തീരത്ത് നദികളോടു ചേര്‍ന്ന് കേരളത്തില്‍ പലയിടത്തും ഉപ്പുവെള്ളമേ കടന്നുവരാത്ത ശുദ്ധജല നീര്‍ത്തടങ്ങളും ചതുപ്പുകളും ഉപ്പു വെള്ളത്തില്‍ ജീവിക്കുന്ന കണ്ടല്‍ക്കാടുകള ല്ലാത്ത ചില പ്രത്യേക ആവാസവ്യവസ്ഥകളും ഉണ്ടായിരുന്നു. മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്കിടയ്ക്ക് ഭാരതപ്പുഴയുടെ അഴിമുഖത്തിനു തൊട്ടുതെക്കായി സ്ഥിതിചെയ്യുന്ന പുറത്തൂര്‍ നീര്‍ത്തടമാണ് ഇത്തരം ഏറ്റവും വലിയ ശുദ്ധജല നീര്‍ത്തടം. തിരുവനന്തപുരം ജില്ലയിലെ വെള്ളായണി ക്കായലും കണ്ണൂര്‍ ജില്ലയിലെ ചമ്പല്ലിക്കുണ്ടും ചെങ്കൂരിച്ചാലും പോലുള്ള നീര്‍ത്തടങ്ങളും ഇതുപോലെ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്ന ജലാശയങ്ങളാണ്.

പുഴകളുടെ ഭാവിക്ക്
തെറ്റായ ഭൂവിനിയോഗരീതികളാണ് കേരള ത്തിലെ പുഴകളുടെ നാശത്തിനുള്ള മുഖ്യ കാരണം. നദികളുടെ പ്രഭവസ്ഥാനത്ത്, പ്രത്യേ കിച്ച് മലഞ്ചരിവുകളില്‍ നൈസര്‍ഗിക വനാവ രണം കൂടിയേ കഴിയൂ. ചരിവു കൂടിയ, ശക്തി യാpuzha6യി മഴപെയ്യുന്ന മലഞ്ചരിവുകളില്‍ ഒരിടത്തും മണ്ണിളക്കി കൃഷിചെയ്യാന്‍ പാടില്ല. കേരളത്തി ലിന്ന് 
നൈസര്‍ഗിക വനാവരണം പശ്ചിമ ഘട്ടത്തില്‍ വളരെ കുറച്ചു മാത്രമേ ബാക്കി നില്‍ക്കുന്നുള്ളൂ.  എല്ലായിടത്തും നദീതീരത്തോടു ചേര്‍ന്ന കുറച്ചു ഭൂപ്രദേശമെങ്കിലും നൈസര്‍ഗിക ആവാസ വ്യവസ്ഥകള്‍ക്കായി വിട്ടുകൊടുക്കണം. പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമാക്കിയ ഭൂവിനിയോഗരീതികളും വനപരിപാലനരീതികളും നടപ്പിലാക്കുയല്ലാതെ നദീസംരക്ഷണത്തിനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും കേരളത്തില്‍ മറ്റു
പോംവഴികളില്ല.
ഇത്തരം നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ ക്കും ഒപ്പം പ്രാധാന്യമര്‍ഹിക്കുന്നു നമ്മുടെ ജലത്തോടും പുഴകളോടുമുള്ള കാഴ്ച്ചപ്പാടില്‍ വരുത്തേണ്ടുന്ന അടിസ്ഥാനമാറ്റം. ജലം അമൂല്യമാണെന്നു മാത്രമല്ല കേരളത്തില്‍ അത് അതീവ ദുര്‍ലഭമായിക്കഴിഞ്ഞിരിക്കുന്നു എന്നു മുള്ള യാഥാര്‍ത്ഥ്യം നാമൊക്കെ സ്വീകരിക്കണം. ഒരു നിയമം കൊണ്ടും സാങ്കേതികവിദ്യകൊ ണ്ടും സാദ്ധ്യമല്ലാത്ത പുഴകളുടെ പുനരുജ്ജീ വനം ജലത്തിന്റെ വിലയറിഞ്ഞ്  സൂക്ഷിച്ചുപയോ ഗിക്കുന്ന മനുഷ്യസമൂഹത്തിനാകും.
എസ് സതീശ് ചന്ദ്രന്‍