KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പശുവും പുലിയും


patu1പാട്ടുപാടി കളിക്കാം


paatu2ഈ കളിയില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. പത്തു പേരെങ്കിലും ഇല്ലാതെ കളിക്ക് രസമുണ്ടാകില്ല.
കളിക്കാര്‍ കൈ കോര്‍ത്ത് ഒരു വലയമായി നില്ക്കുന്നു. ഒരു കുട്ടി പശുവും മറ്റൊരു കുട്ടി പുലിയും ആകും. പശു വലയ്ക്കകത്ത്. പുലി പുറത്തും. പശുവിന്റെ കൈയില്‍ ചെറിയ ഒരു കല്ലുണ്ടാകും. പുലിയുടെ കൈയില്‍ അല്പം പുല്ലും. പശുവും പുലിയും അകത്തും പുറത്തും കറങ്ങിക്കൊണ്ടിരിക്കും. പുലി പുല്ല് നീട്ടിക്കൊണ്ട്
“പശു പശു പുല്ലിന്നാ” എന്നുപറയും,
പശു കല്ല് നീട്ടിക്കൊണ്ട്
“പുലീ പുലീ കല്ലിന്നാ” എന്നും പറയും.
ഒരു ഘട്ടമെത്തുമ്പോള്‍ പുലി പശുവിനെ പിടിക്കാന്‍
ശ്രമിക്കും; വല പിടിച്ച് നില്ക്കുന്നവര്‍ പുലിയെ കയറ്റി വിടാതിരിക്കാനും. വല എവിടെയെങ്കിലും ദുര്‍ബലമായാല്‍ വല ഭേദിച്ച് പുലി അകത്തു കയറും. പശു വെളിയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കും. അവസാനം പുലി
പശുവിനെ പിടിക്കും. ഇതാണ് കളി.

സമ്പാദക: സുജ സൂസന്‍ ജോര്‍ജ്
വര: ടി ആര്‍ രാജേഷ്