KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പട്ടുടുപ്പിട്ട തുമ്പി

 

elam_thalirukalതുമ്പീ തുമ്പീ കുഞ്ഞിത്തുമ്പീilam1
ഈ പട്ടുടുപ്പൊക്കെയിതാരു തുന്നീ
താരക തുന്നി തരുന്നതാണോ?
അതോ മാലാഖ തുന്നി തരുന്നതാണോ?
പൂക്കളില്‍ നിന്നു തേന്‍ നുകരുമ്പോഴും
ലോകം ചുറ്റിപ്പറക്കുമ്പോഴും
കുഞ്ഞിച്ചിറക് കുഴയുകില്ലേ?
പൂങ്കാവനത്തില്‍ കളിക്കുമ്പോഴോ
പൂക്കളില്‍ നിന്നു തേന്‍ നുകരുമ്പോഴോ
ചുണ്ടത്തു പറ്റുന്ന തേനൊരല്പം
സന്തോഷമോടെനിക്കേകുകില്ലേ?
എന്‍ കണ്ണിലുണ്ണിപോല്‍ കാക്കാം നിന്നെ
കാക്കയോ കോഴിയോ കൊത്തിടാതെ
തുമ്പീ തുമ്പീ കുഞ്ഞിത്തുമ്പീ
നിന്‍ ചന്തമൊക്കെയിതാരു തന്നു?

 

ശ്രീലക്ഷ്മി എസ് നായര്‍
ക്ളാസ്: 5 എ
അമൃത വിദ്യാലയം
മാനന്തവാടി, വയനാട്