KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്മ ഒരോര്‍മ്മ

ilam4elam_thalirukalസൂര്യന്റെ വെയിലുകൊണ്ടല്ലമ്മേ വിശപ്പ്
വിശപ്പിന്റെയുള്ളിലെ നീറ്റലാണമ്മേ
സ്നേഹത്തിന്‍ മധുരം നുണയുവാനമ്മേ
ഞാനന്നുമിന്നും കണ്ണീരൊഴുക്കുന്നു.
പള്ളിക്കൂടത്തില്‍ ഞാന്‍ കൊണ്ടുപോകും
പൊതിച്ചോറിലുണ്ടമ്മേ കണ്ണുനീര്.
രാത്രിയില്‍ വാനിലുദിക്കുന്ന അമ്പിളി
കുളിരൂറും ആശ്വാസം തരുമെങ്കിലും
അറിയാമെനിക്കെന്റെ അമ്മയെന്‍ചാരെ
മരുവുന്നു നക്ഷത്രക്കണ്ണുമായി
വിശപ്പിന്റെ നീറ്റല്‍ ഞാന്‍ അറിയുന്നില്ല
അമ്മതന്‍ മുത്തത്തെയോര്‍ത്തോണ്ടിരുന്നാല്‍

അനശ്വര എ പി
ക്ളാസ്: 7
എഴുവന്തല നോര്‍ത്ത് യു പി സ്കൂള്‍
നെല്ലായ, പാലക്കാട്