KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പാലം
elam_thalirukalഒരു പാലം,ilam6
ഒരറ്റത്തു ജനനവും
മറ്റേയറ്റത്തു മരണവും
അങ്ങനെ,
ജീവിതമാകുന്ന ഒരു കൊച്ചുപാലം.

ചിലപ്പോള്‍, അവ -
തകര്‍ന്നു വീഴുന്നു;
കാറ്റിലാടിയുലയുന്നു.
മറ്റു ചിലപ്പോള്‍,
കാല്‍വയ്പുകളിലിളകുന്ന
തൂക്കുപാലങ്ങളാകുന്നു.

എന്നിട്ടും,
മുന്നോട്ടു പോകുന്നവരാരും
തിരിഞ്ഞു നോക്കുന്നതല്ലാതെ,
മടങ്ങി വരുന്നില്ല!
ബിപിന ടി വി
ക്ളാസ്: 10 എ
ജി എച്ച് എസ് എസ് ചായ്യോത്ത്, കാസര്‍ഗോഡ്‌