KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഞാന്‍ തുമ്പ
elam_thalirukalഎന്റെ പേര് തുമ്പ. ഇന്ന് ഞാന്‍ അപൂര്‍വം ilam8
ചിലയിടത്തേ ഉള്ളൂ. എല്‍ പി സ്കൂളിന്റെ
വരാന്തയ്ക്ക് താഴെ ഞങ്ങള്‍ കൂട്ടമായി നിന്നിരുന്നു. ദിവസങ്ങള്‍ കടന്നുപോയി. കൊടും വേനലാണ്.  കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍... സ്കൂള്‍ തുറന്നു.
മഴക്കാലം എത്തി. ഞങ്ങള്‍ പൂത്തു. ആ കുട്ടികള്‍ എന്താ ചെയ്യുന്നത്? ശുചീകരണം ആണത്രേ. ഈശ്വരാ, എന്റെ ജീവന്‍ അപകടത്തിലാണല്ലോ. ഒരുവന്‍ എന്റെ നേര്‍ക്കാണല്ലോ വരുന്നത്. കരയാന്‍ കഴിയുന്നില്ല. ശരീരം മരവിച്ചിരിക്കുന്നു. ഞാന്‍ തെറിച്ചു വീണു. അന്നു മുതല്‍ ഞാനിവിടെ കിടക്കുന്നു.
ദാഹിച്ചിട്ട് വയ്യ. വേരുകള്‍ മണ്ണിലുറപ്പിക്കാനും വയ്യ. എല്ലാം കഴിഞ്ഞു.

ഗോകുല്‍ യു കെ
ക്ളാസ്:  6 ബി
ജി എം എച്ച് എസ് എസ്. സി. യു കാമ്പസ്
തേഞ്ഞിപ്പാലം