KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ഡിസംബര്‍ 2010

kathukal

2010 ഒക്ടോബര്‍ മാസത്തിലെ തളിര് ഗംഭീരമായി. മാധവിക്കുട്ടിയുടെ പന്ന എന്ന കഥ വളരെയധികം ഇഷ്ടമായി. മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ പന്ന എത്തിച്ചേര്‍ന്ന ഭാഗം വളരെ ആകര്‍ഷകമായി തോന്നി. ഇനിയും ഇതുപോലുള്ള കഥകള്‍ ഉള്‍പ്പെടുത്തണം. തളിരിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ആശംസകള്‍ നേരുന്നു.

ഇന്ദ്രനീലം ഗ്രൂപ്പ്
ക്ളാസ്: 8 സി
സെന്റ് അലോഷ്യസ് ഹൈസ്കൂള്‍
നോര്‍ത്ത് പറവൂര്‍
എറണാകുളം - 683 513

2010 ഒക്ടോബര്‍ മാസത്തിലെ തളിര് ഗംഭീരമായിട്ടിട്ടുണ്ട്. ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ പന്നയാണ്. ജീവിതത്തിനു നടുവില്‍ നിസ്സഹായയായ പന്നയെന്ന ബാലികയുടെ കഥ സമ്മാനിച്ച ശ്രീമതി മാധവിക്കുട്ടിക്കു നന്ദി. അനാന്‍സിയുടെ വിരുന്ന്, നാടോടിക്കഥ, പുസ്തക പരിചയം... എല്ലാം ബലേ ഭേഷ്, ഭേഷ്.

ക്രിസ്റി ജോസ്
ക്ളാസ്: 8
സെന്റ് അലോഷ്യസ് ഹൈസ്കൂള്‍
പറവൂര്‍

ജീവിതം കൂടുതല്‍ കര്‍മോത്സുകമാക്കാന്‍ മുന്നുരയും മാമന്റെ സന്ദേശവും സഹായകമാകാറുണ്ട്. സെപ്റ്റംബര്‍ ലക്കത്തില്‍ തുടങ്ങിയ മലയാണ്മ, മലയാളി ഏറ്റു വാങ്ങുന്ന വിജ്ഞാനപ്രദമായ ഒരു സമ്മാനമാണ്. ജയ ജെറ്റ്ലിയുടെ ഇന്ദ്രജാലം നെയ്യുന്ന ബിജു എന്ന കഥയും രേണുകുമാറിന്റെ അടിമത്ത കേരളം എന്ന ഫീച്ചറും കൂടുതല്‍  ആസ്വാദ്യകരമായിരുന്നു.

മുഹമ്മദ് ജസീല്‍ ഇ ക്ളാസ്: 9 സി
ജി വി എച്ച് എസ് എസ് മങ്കട
മലപ്പുറം

കഥയും കവിതയും ചിത്രവും കാര്‍ട്ടൂണും തിങ്ങിനിറഞ്ഞതാണ് തളിര്. ഒക്ടോബര്‍ മാസം തളിരില്‍ റൂബിന്‍ ഡിക്രൂസ് എഴുതിയ മഹാത്മാഗാന്ധി മതേതരത്വത്തിന്റെ രക്തസാക്ഷി എന്ന കുറിപ്പ് എനിക്ക് പുതിയ അറിവുകള്‍ നല്‍കി. നാടോടിക്കഥകളും അനാന്‍സിയുടെ വിരുന്നും സ്കൂള്‍ഡേയ്സും മുന്നുരയും കേമമാകുന്നുണ്ട്.

മാളുബാബു
ക്ളാസ്: 7 എ, ജി എസ് എസ് ചാത്തമറ്റം ചാത്തമറ്റം പി ഒ
എറണാകുളം - 687 671

ഒക്ടോബര്‍ മാസത്തിലെ തളിരില്‍ നിന്നും മഹാത്മാഗാന്ധിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ കഴിഞ്ഞു. ചങ്ങമ്പുഴക്കവിതയും കഥകളും ഊര്‍ജതന്ത്രത്തിന്റെ കഥയും വളരെയധികം ഇഷ്ടമായി.

സുരഭി എം എസ്
ക്ളാസ്: 6 ബി
എം ജി യു പി എസ്
കണ്ണനല്ലൂര്‍ പി ഒ
കൊല്ലം

2010 ഒക്ടോബര്‍ മാസത്തെ തളിരില്‍ ഉള്‍പ്പെടുത്തിയ സ്വപ്നം കണ്ട് സമയം കളയരുത് എന്ന ഭാഗം എനിക്ക് വളരെയധികം ഇഷ്ടമായി. ഭംഗിയായ വാക്കുകള്‍ കൊണ്ട് എല്ലാവരേയും രസിപ്പിക്കാനും  ചിന്താശക്തിയെ ഉണര്‍ത്താനും രസികനായ ശിവദാസ് മാമന് കഴിവുണ്ട്. ഇതിലെ ചിത്രങ്ങള്‍ എന്നെ സ്വപ്നങ്ങളുടെ മാന്ത്രിക ലോകത്ത് എത്തിച്ചു. ആരോടും ബന്ധപ്പെടാതെ ടിവിയുടെ മുമ്പില്‍ ചടഞ്ഞു കൂടുന്നവരെ ബ്രോയ്ലര്‍ ചിക്കനുമായി ഉപമിച്ചത് ഉചിതം തന്നെ. സ്കൂള്‍ ഡേയ്സും ആനക്കാര്യവുമാണ് തളിര് കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കുന്നത്.

ആരതി എ എല്‍
ക്ളാസ്: 7 എ
മണിയൂര്‍ യു പി സ്കൂള്‍
മണിയൂര്‍ പി ഒ
പയ്യോളി (വഴി)
കോഴിക്കോട് - 673 523

മഹാത്മാഗാന്ധിയെക്കുറിച്ച് സുഗതകുമാരിയും റൂബിന്‍ ഡിക്രൂസും എഴുതിയിരുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തോട് തോന്നിയ ആദരവ് ഇരട്ടിക്കുകയാണ് ഉണ്ടായത്. മാധവിക്കുട്ടിയുടെ പന്ന എന്ന കഥ വളരെ ഹൃദയസ്പര്‍ശിയായി തോന്നി. വെറുതെ സ്വപ്നം കാണുന്നത് പാഴായിപ്പോകില്ല എന്ന സത്യം ശിവദാസങ്കിളിന്റെ ലേഖനത്തില്‍ നിന്ന് മനസ്സിലായി.

നിശാഗന്ധി ഗ്രൂപ്പ്
ക്ളാസ്: 8 സി
സെന്റ് അലോഷ്യസ് ഹൈസ്കൂള്‍
നോര്‍ത്ത് പറവൂര്‍
എറണാകുളം

എത്രമാത്രം വിഭവങ്ങളാണ് ഒക്ടോബര്‍ ലക്കം തളിര് ഒരുക്കിയത്! ഞങ്ങളുടെ സ്വാതന്ത്യ്രദിന പതിപ്പിന് അത് ഏറെ ഉപകരിച്ചു. മാധവിക്കുട്ടിയുടെ പന്ന ഏറെ ഇഷ്ടമായി. ഊര്‍ജതന്ത്രത്തിന്റെ കഥയും ഉപകാരപ്പെട്ടു. തളിരില്‍ പ്രസിദ്ധീകരിച്ച ചങ്ങമ്പുഴക്കവിതകള്‍ ഞാന്‍ കൂട്ടുകാരെ കാണിച്ചു. വരികളിലെ ആശയവും ഈണവും നന്ന്.

ഉപാസന പി പി,
ക്ളാസ്: 8 ഇ
ജി ജി വി എച്ച് എസ് എസ്
വണ്ടൂര്‍
മലപ്പുറം

ഞങ്ങള്‍ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ 8-ാം ക്ളാസ് വിദ്യാര്‍ത്ഥിനികളാണ്. ഈ ലക്കത്തിലെ പന്ന എന്ന കഥയാണ് ഞങ്ങള്‍ക്കിഷ്ടപ്പെട്ടത്. ഒരു ചേട്ടന്‍ ഇല്ലാത്ത ഞങ്ങള്‍ക്ക് ഒരു ചേട്ടന്റെ സ്നേഹവും വാത്സല്യവും ഈ കഥ വായിച്ചപ്പോള്‍ അനുഭവപ്പെട്ടു. ഒരു ചേട്ടനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി.

മഴവില്ല് ഗ്രൂപ്പ്
സെന്റ് അലോഷ്യസ് ഹൈസ്കൂള്‍
നോര്‍ത്ത് പറവൂര്‍
എറണാകുളം - 683 513