KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാലാഖ

paattupatukali

പണ്ട് ഓരോ നാട്ടിലും ഒരോ ഗ്രാമത്തിലും കുട്ടികള്‍ക്ക് അവരവരുടേതായ കളികള്‍ ഉണ്ടായിരുന്നു.

  ഇപ്പോഴും നാട്ടിന്‍പുറങ്ങളില്‍ ചെറിയ തോതിലെങ്കിലും ഇത്തരം കളികള്‍ നിലവിലുണ്ട്.  ഫുട്ബോളിനും ക്രിക്കറ്റിനുമൊക്കെ ലോകത്തെല്ലായിടത്തും നിയമങ്ങള്‍ ഒരുപോലെയായിട്ടുണ്ട്. എന്നാല്‍ നാടന്‍കളികള്‍ക്ക് ഓരോ നാട്ടിലും ഓരോ ചിട്ടയും നിയമവുമാണ്.   മിക്ക കളികളിലും എത്രപേര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.  ആണിനും പെണ്ണിനും ഒന്നിച്ചു കളിക്കാം.  ഏതു പ്രായക്കാര്‍ക്കും ഒന്നിച്ചുകളിക്കുകയുമാകാം.  മൊത്തത്തില്‍ അയവുള്ള ചിട്ടയാണ് നാടന്‍ കളികളുടേത്.  പരസ്പര ധാരണ വളര്‍ത്താനും ജയിക്കുന്നവര്‍ക്കും തോല്‍ക്കുന്നവര്‍ക്കും ഒരുപോലെ രസിക്കാനുമുള്ള കഴിവ്

നാടന്‍ കളികള്‍ക്കുണ്ട്.  
മിക്കകളികളും പ്രത്യേക വായ്ത്താരികളുടെയും പാട്ടുകളുടെയും അകമ്പടിയോടെയാണ് കളിക്കുന്നത്.  ചൊല്ലുന്നവരുടെ മനോധര്‍മ്മം അനുസരിച്ച് പുതിയ പുതിയ വാക്കുകള്‍ ചേര്‍ത്താവും വായ്ത്താരികള്‍ ചൊല്ലാറ്.  അത്തരത്തില്‍പ്പെട്ട ചില പാട്ടുകള്‍, വായ്ത്താരികള്‍ കളികള്‍ തുടങ്ങിയവയാണ് ഈ പംക്തിയില്‍ പരിചയപ്പെടുത്തുന്നത്.  
കളി തുടങ്ങും മുന്‍പ് സംഘം തിരിക്കണമല്ലോ.  ഒന്ന്, രണ്ട്, മൂന്ന്....... എന്നിങ്ങനെ എണ്ണി സംഘം തിരിക്കാം.  പക്ഷേ എത്ര മനോഹരമായ വായ്ത്താരികള്‍ ഉപയോഗിച്ചാണ് ഈ എണ്ണിത്തിരിക്കല്‍ എന്നു നോക്കൂ.
കളിക്കാരെല്ലാം വട്ടത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യണം. മുതിര്‍ന്ന കുട്ടി നടുക്കു നില്ക്കുന്നു.  അവന്‍/അവര്‍ ഓരോ കുട്ടിയെയും തൊട്ടുകൊണ്ട് താഴെ പറയുന്ന വായ്ത്താരിയുടെ ഓരോ വാക്കും ഉരുവിടുന്നു.
“അക്കാ ഇക്കാവെക്കം പോക്കോ
അത്തിപ്പഴം കൊത്തി തിന്നു.
തത്ത, മൈന, പ്രാവ്, കുരുവി.”

‘കുരുവി’ എന്നു പറഞ്ഞുകൊണ്ട് തൊടുന്ന ആള്‍ മാറി നില്ക്കണം.  അയാള്‍ ഒരു ടീമിന്റെ നേതാവാണ്.  അടുത്ത ചൊല്ലലില്‍ ‘കുരുവി’ എന്നു പറഞ്ഞ് തൊടുന്ന ആള്‍ രണ്ടാം ടീമിന്റെ നേതാവ്.  എല്ലാവരും രണ്ട് സംഘമായി തിരിയുന്നതുവരെ ആവര്‍ത്തിക്കുന്നു.  പിന്നെ അവര്‍ എതിര്‍ സംഘമായി തിരിഞ്ഞ് കളികളില്‍ ഏര്‍പ്പെടുന്നു.
മറ്റൊരു വായ്ത്താരി കൂടി

കേട്ടോളൂ.
വും വും നാരങ്ങ
കൊത്തികൊത്തി തിന്നാട്ടെ

എന്താ സീതെ മിണ്ടാത്തെ
വാതില്‍പ്പടിയില്‍ ഇരുന്നാട്ടെ.

മാലാഖ

ഇതൊരു ചോദ്യോത്തര പാട്ടുകളിയാണ്

.  കളിക്കാരില്‍ നിന്ന് ഒരാളെ മാലാഖ ആയി തിരഞ്ഞെടുക്കും.  കുട്ടികള്‍ മാലാഖയ്ക്ക് പുറം തിരിഞ്ഞ് ഒറ്റ വരിയായി നില്ക്കും.

മാലാഖ : ഡും ഡും മാലാഖ
കുട്ടികള്‍ : എന്തിനു വന്നു?
മാലാഖ : നിറത്തിനു വന്നു
കുട്ടികള്‍ : എന്തു നിറം?
മാലാഖ : പച്ച നിറം (ഏത് നിറവും പറയാം)
മാലാഖ നിറത്തിന്റെ പേര് പറയുമ്പോള്‍ ആ നിറത്തെ തൊടാന്‍ കുട്ടികള്‍ എല്ലാവരും ഓടണം.  നിറം തൊടാനാകാത്ത ആളെ മാലാഖ ഓടിച്ചിട്ട് പിടിക്കും. ആ ആള്‍ അടുത്ത മാലാഖയാകും.
അടുത്ത ലക്കത്തില്‍ മറ്റു ചില വായ്ത്താരികളും കളികളും പരിചയപ്പെടാം.

patukalikkam

സമ്പാദക: സുജ സൂ

സന്‍ ജോര്‍ജ്

വര : ടി ആര്‍ രാജേഷ്‌