KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വെള്ളരിപ്പക്ഷികള്‍

photofeature

കൊക്കിനെ കണ്ടിട്ടില്ലാത്തവര്‍ ഉണ്ടാകില്ല അല്ലേ! കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന പഴഞ്ചൊല്ലു തന്നെ നമുക്ക് ഈ പക്ഷിയുമായുള്ള സുപരിചിതത്വം വ്യക്തമാക്കുന്നു.
എന്നാല്‍ നിത്യവും ധാരാളം വെള്ളക്കൊറ്റികളെ കാണുന്നവര്‍ക്കുപോലും അവയില്‍ വിവിധ ജാതികളുണ്ടെന്നും അവ തമ്മില്‍ വലിപ്പത്തിലും സ്വഭാവത്തിലും വ്യത്യാസങ്ങളുണ്ടെന്നും അറിയില്ല.
ഇംഗ്ളീഷില്‍ എഗ്രറ്റ്സ് ( Egrets) എന്നാണ് വെള്ളരിപ്പക്ഷികള്‍ക്ക് പൊതുവെ പറയുക.  മഴക്കാലം അടുത്തുവരുമ്പോഴേക്കും ഈ പക്ഷികള്‍ക്ക് ചില മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങും.   കാരണം മഴക്കാലം കൊക്കുകളുടെ പ്രണയകാലമാണ്.  പക്ഷികളുടെ ശരീരത്തില്‍ പട്ടുപോലെ നേര്‍ത്ത നാടത്തൂവലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. അലങ്കാരത്തൂവലുകള്‍( Breeding Plumes) എന്നാണ് ഇതിനു പറയുക.

 
ഇനി കാണുമ്പോള്‍ ശ്രദ്ധിക്കണേ!kokku1
 

ചിന്നമുണ്ടി Little Egret-Egretta garzetta  
നാം സാധാരണ കാണുന്ന വെള്ളക്കൊക്കുകളില്‍ കൃശഗാത്രനാണ് ചിന്നമുണ്ടി.  ചിന്നമുണ്ടി   യെ മറ്റ് വെള്ളക്കൊക്കുകളില്‍ നിന്നും എളുപ്പത്തില്‍ തിരിച്ചറിയാം.  കൊക്കും കാലും കറുപ്പും  കാല്‍വിരലുകള്‍ മഞ്ഞയുമാണ്.  പ്രജനനകാലത്ത് ചിന്നമുണ്ടിക്ക് തലയ്ക്കു പിന്നില്‍ രണ്ട് നാടത്തൂവലുകളുണ്ടാവും.  കൂടാതെ മാറിലും പുറത്തും അലങ്കാരത്തൂവലുകള്‍ കാണാം. മറ്റു കൊറ്റികള്‍ക്കും നീര്‍പ്പക്ഷികള്‍ക്കുമൊപ്പം കൊറ്റില്ലങ്ങളി (heronry) ലാണ് ചിന്നമുണ്ടി കൂടുകെട്ടുന്നത്.  

 

പെരുമുണ്ടി Large Egret or Great White Egret-Ardea alba
വെള്ളരിപ്പക്ഷികളില്‍ ഏറ്റവും വലുത്.  പ്രകടമായ വലിപ്പ വ്യത്യാ സം കൊണ്ടു തന്നെ പെരുമുണ്ടിയെ തിരിച്ചറിയാം.  കൂടു കെkokku3ട്ടുന്ന കാലത്ത് ചെ റുമുണ്ടിയെപ്പോലെ തന്നെ കൊക്കിന് കറുപ്പു നിറമാണ്.  മറ്റു കാലങ്ങളില്‍ മഞ്ഞ.  പ്രജനനവേഷത്തില്‍ പെരുമുണ്ടിക്ക് പുറത്തു മാത്രമേ അലങ്കാരത്തൂവലുകള്‍ കാണപ്പെടുന്നുള്ളൂ.  ഇക്കാലത്ത് കണ്ണിനു മുമ്പിലുള്ള ചര്‍മ്മം (Lores) ഇളം നീലനിറമാകും.  കൊറ്റില്ലങ്ങളില്‍ മറ്റു കൊക്കുകളോടൊപ്പം പെരുമുണ്ടിയും കൂടുകെട്ടും.

 

 

 

ചെറുമുണ്ടി  Median Egret - Egretta intermedia
ചിന്നമുണ്ടിയെക്കാള്‍ വലിയവനാണ് ചെറുമുണ്ടി.  മഞ്ഞക്കൊക്ക് പ്രജനനകാലത്ത് കറുപ്പായി മാറും.  മൂക്കിനെയും കണ്ണിkokku2നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചര്‍മ്മത്തിന് പച്ച കലര്‍ന്ന മഞ്ഞ നിറം കൈവരും.  മാത്രമല്ല മാറിലും പുറത്തും അലങ്കാരത്തൂവലുകളുണ്ടാവും.  കൂടു കെട്ടുന്ന കാലത്ത് ഈ വ്യത്യാസങ്ങള്‍ നോക്കി ചെറുമുണ്ടിയെ ചിന്നമുണ്ടിയില്‍ നിന്ന് എളുപ്പത്തില്‍ തിരിച്ചറിയാം.  കൊറ്റില്ലങ്ങളില്‍ ചിന്നമുണ്ടികളോടും മറ്റ് നീര്‍പ്പക്ഷികളോടുമൊപ്പം ചെറുമുണ്ടികളും കൂടു കെട്ടുന്നതു കാണാം.

 

 

kokk4

 

കാലിമുണ്ടി Cattle Egret- Bubulcus ibis
നമ്മുടെ വെള്ളക്കൊക്കുകളില്‍ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ പ്രജനനവേഷത്തിലേക്കു കടക്കുന്ന പക്ഷികളിലൊന്നാണ് കാലിമുണ്ടി. നാല്‍ക്കാലികളോടൊപ്പം നടന്ന് ഇരതേടുന്നതുകൊണ്ടാണ് ഈ പക്ഷിക്ക് കാലിമുണ്ടി എന്നു പേരു കിട്ടിയത്. മറ്റ് വെള്ളക്കൊക്കുകളെ അപേക്ഷിച്ച് കാലിമുണ്ടിയുടെ കാലുകള്‍ക്ക് നീളം കുറവാണ്.  പ്രജനനകാലത്ത്  കാലിമുണ്ടിയുടെ മാറത്തും തലയിലും പുറം ഭാഗത്തും മനോഹരമായ ഓറഞ്ച് നിറത്തിലുള്ള അലങ്കാരത്തൂവലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.  എന്നാല്‍ മഴ തുടങ്ങുന്നതോടു കൂടി ഈ പക്ഷി നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകും. കേരളത്തില്‍ സുലഭമെങ്കിലും. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലാണ് അവ സാധാരണയായി പ്രജനനം നടത്തുക.

തിരമുണ്ടി Western Reef Egret - Egretta gularis
ഏതാണ്ട് ചിന്നമുണ്ടിയോളം വലിപ്പമുള്ള കൊക്കാണ് തിരമുണ്ടി.  തിരമുണ്ടികള്‍ ഒരേ നിറക്കാരല്ല.  വെള്ളയും നീലകലര്‍ന്ന ചാരനിറത്തിലും തിരമുണ്ടികളെ കാണാം.  ചിന്നമുണ്ടിയുടേതിനെക്കാള്‍ തടിച്ച kokku5കൊക്കിന് മഞ്ഞയോ തവിട്ടുകലര്‍ന്ന മഞ്ഞ യോ ആണ് നിറം.  ഇരുണ്ട നിറക്കാരുടെ തൊണ്ട വെളുത്തിരിക്കും.  കാല്‍വിരലുകളിലെ നിറം കാല്‍ത്തണ്ടിലേക്ക് വ്യാപിച്ചിരിക്കുന്നതു കാണാം.  ഇത് തിരമുണ്ടികളെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനു സഹായിക്കുന്നു.  പ്രജനനകാലത്ത് ചിന്നമുണ്ടിക്കെന്നപോലെ പെരുമുണ്ടിക്കും തലയിലും മാറിലും പിന്‍ഭാഗത്തും അലങ്കാരത്തൂവലുകള്‍ ഉണ്ടാവും. തിരമുണ്ടി നമ്മുടെ നാട്ടില്‍ സ്ഥിരവാസിയല്ല.  കേരളത്തില്‍ കൂടുകെട്ടുന്നതായും അറിവില്ല.

കൊറ്റില്ലങ്ങള്‍ (Heronries)
കൊക്കുകളും മറ്റ് നീര്‍പ്പക്ഷികളും അനവധിയെണ്ണം ഒത്തുചേര്‍ന്ന് വലിയ മരങ്ങളിലോ മരക്കൂട്ടങ്ങളിലോ ആണ് കൂടുകെട്ടുക.  ഇത്തരം സ്ഥലങ്ങള്‍ക്ക് കൊറ്റില്ലങ്ങള്‍ എന്നാണ് പറയുക.  കേരളത്തിലെ മിക്കസ്ഥലങ്ങളിലും ഒരു കാലത്ത് കൊറ്റില്ലങ്ങള്‍ ഉണ്ടായിരുന്നു.  എന്നാല്‍ പക്ഷിവേട്ടയും മരംമുറിക്കലും കാരണം നിരവധി കൊറ്റില്ലങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇത്തരം കൊറ്റില്ലങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് കുമരകം പക്ഷിസങ്കേതം.
വേനല്‍ മൂര്‍ച്ഛിച്ചു കഴിഞ്ഞ് മഴക്കാലത്തോട് അടുക്കുമ്പോഴാണ് കൊക്കുകളും മറ്റ് നീര്‍പ്പക്ഷികളും കൂടുകെട്ടിത്തുടങ്ങുക.  പക്ഷികള്‍ക്ക് കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുവാന്‍ ധാkokku6രാളം ഭക്ഷണം ആവശ്യമാണ്.  മഴക്കാലം മത്സ്യങ്ങളുടെയും മറ്റ് ജലജന്തുക്കളുടെയും പ്രജനനകാലം കൂടിയാകുമ്പോള്‍ പക്ഷികളുടെ കാര്യം കുശാല്‍ തന്നെ.

കൊക്കിനെ കാണാന്‍ പോകാം
കൃഷിക്കും മീന്‍പിടിത്തത്തിനും മറ്റുമായി വലിയ പാടങ്ങളും ജലാശയങ്ങളും വറ്റിക്കുമ്പോഴാണ് വെള്ളരിക്കൊക്കുകളെ വന്‍ പറ്റങ്ങളായി കാണുവാന്‍ ഏറ്റവും പറ്റിയ സമയം.  ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ക്കുശേഷമാണെങ്കില്‍ കൊക്കുകളോടൊപ്പം കരിയാള (Whiskered Terns) കളും ധാരാളം പറന്നു കളിക്കുന്നതു കാണാം.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന പക്ഷികളാണെങ്കിലും കൊക്കുകള്‍ ഇന്നും നമ്മുടെ നാട്ടില്‍ നിര്‍ദയം കൊലചെയ്യപ്പെടുന്നു.   പാടങ്ങളും മറ്റ് ജലാശയങ്ങളും ഇല്ലാതാകുന്നതും, വര്‍ദ്ധിച്ചു വരുന്ന കീടനാശിനിപ്രയോഗവും കൊക്കുകളുടെ നിലനില്‍പ്പിന് ഭീക്ഷണിയാണ്.


രചന ഫോട്ടോ : മനോജ്‌ പി