KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ തുടച്ചാം പോല്‍ നക്ക്യാം പോല്‍
തുടച്ചാം പോല്‍ നക്ക്യാം പോല്‍


nadodikathaഅമ്പലത്തില്‍ ഉത്സവമാണ്.  ഏഴു ദിവസത്തെ ഉത്സവം.nad
പല പല പരിപാടികളാണ്.  വീട്ടുകാരെല്ലാം നേരത്തേ ഉണരും.  പണികളൊക്കെ കഴിച്ചു വെക്കും.  അമ്പലത്തിലും പരിസരത്തുമായി കണ്ടും കേട്ടുംകൊണ്ട് വായും പൊളിച്ചു നില്‍ക്കും.
അമ്പലത്തില്‍ കൂത്തു പറയാന്‍ വന്നതായിരുന്നു ചാക്യാര്‍.
ഒന്നു പല്ലു തേയ്ക്കണം.  ഒന്നു കുളിക്കണം.  അത്രേ വേണ്ടൂ.  ചാക്യാര്‍ പുറത്തിറങ്ങി. nadodi കുളത്തിലെത്തിയപ്പോഴാണ് ഉമിക്കരി കൈയിലില്ലെന്ന കാര്യം ഓര്‍മ്മ വന്നത്. 
എന്തായാലും വേണ്ടില്ല.  തൊട്ടടുത്ത വീട്ടിലേക്ക് ചാക്യാര്‍ കയറി.
ചാക്യാര്‍ കയറിച്ചെല്ലുമ്പോള്‍ വീട്ടമ്മ ചക്കപ്പുഴുക്ക് ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു.  ഇടയ്ക്കിടയ്ക്ക് ചട്ടുകത്തില്‍ നിന്ന് പുഴുക്ക് കൈയിലേക്കിട്ട് സ്വാദു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ചാക്യാരെ കണ്ട വീട്ടമ്മ ഒന്നു പരിഭ്രമിച്ചു.  അടുക്കളക്കാര്യം അയാളെങ്ങാന്‍ കണ്ടുവോ? എയ് ഉണ്ടാവില്ല.  
പണിയൊക്കെക്കഴിഞ്ഞ് വീട്ടമ്മയും കൂത്തു കാണാന്‍ പോയി.  അവിടെ ചാക്യാരുടെ അഭിനയം പൊടിപൊടിക്കുകയാണ്.
ചട്ടുകം പാത്രത്തിലിട്ട് ഇളക്കുന്നതുപോലെ! കൈയിലിട്ട് സ്വാദു നോക്കുന്നതുപോലെ!
രാവിലത്തെ കാര്യമല്ലേ തന്നെ കണ്ടപ്പോള്‍ ഇയാള്‍ കാണിക്കുന്നത്...
ദേഷ്യം മൂത്ത വീട്ടമ്മ ഇങ്ങനെ തുറന്നടിച്ചു:
“തുടച്ചാം പോല്‍ നക്ക്യാം പോല്‍ നിനക്കെന്തടാ ചാക്യാര്‍ക്കയ്യാ..”
ചാക്യാര്‍ പാലാഴിമഥനം കഥ പറയുകയായിരുന്നെന്ന് അവര്‍ക്കുണ്ടോ അറിയുന്നു?


പുന: രാമകൃഷ്ണന്‍ കുമരനല്ലൂര്‍
വര: ഗോപുപട്ടിത്തറ