KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ മാര്‍ച്ച്‌ 2011

kathukal

ജനുവരി ലക്കം തളിര് ബഹുകേമമായി. അതിലെ അഭ്യാസി ക്ളാസ്സില്‍ വെച്ചു ഞങ്ങള്‍ ഉണ്ടാക്കി. ഉപയോഗശൂന്യമായി പോകുന്ന ടൂത്ത് പേസ്റ് ട്യൂബ് ഉപയോഗപ്രദമായി. സത്യജിത്തും ലോത്തലിലെ രഹസ്യങ്ങളും എന്ന ചിത്രകഥ കുതിച്ചു മുന്നേറുന്നു. അടുത്തലക്കം വായിക്കുന്നതിനായി ഞങ്ങളുടെ മനസ്സ് വെമ്പല്‍ കൊള്ളുന്നു.

അഫ്സല്‍ റഹ്മാന്‍, ബാഷിദ്, അലി, നഹീം, മുഹ്സിന്‍, റാഹില്‍, മന്‍സൂര്‍.

ക്ളാസ്: 8 ബി, ഖിദ്മത്തുല്‍ ഇസ്ളാം എച്ച്.എസ്.എസ്,

തിരുനാവായ, - 676 301

2011 ജനുവരി മാസത്തില്‍ വി ചന്ദ്രബാബു എഴുതിയ യക്ഷികളും പ്രേതങ്ങളും എവിടെയാണ് താമസിക്കുന്നത്? എന്ന ഫീച്ചര്‍ കാലിക പ്രസക്തിയുള്ളതായിരുന്നു. ചാനലുകളില്‍ വരുന്ന സീരിയലുകള്‍ കുട്ടിച്ചാത്തന്‍മാരേയും പ്രേതങ്ങളേയും ഭൂതങ്ങളേയും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. ഇതിനെതിരെ ചിന്തിപ്പിക്കുന്നതായിരുന്നു ഈ ഫീച്ചര്‍. കൂടുതല്‍ ഗൌരവമായ വായനയുടെ ആവശ്യകത അത് ഊന്നിപ്പറയുന്നു.


ബാസില എ,
യു കെ നഗര്‍, മങ്കട മലപ്പുറം - 679 324

സുഗതകുമാരി ടീച്ചറുടെ 2011 പിറക്കുമ്പോള്‍ എന്ന മുന്നുര വളരെ നന്നായി. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇതിലെ നിര്‍ദേശങ്ങള്‍ സഹായകരമായി. ഈ ലക്കത്തിലെ തന്നെ സ്കൂള്‍ ഡേയ്സ് എന്ന കാര്‍ട്ടൂണ്‍ മുന്‍വിധി പാടില്ല എന്ന സന്ദേശവും  തരുന്നുണ്ട്. അങ്ങനെ മൊത്തത്തില്‍ 2011 ജനുവരി മാസത്തിലെ തളിര് വളരെ വിലപ്പെട്ടതായിതോന്നി.

കിരണ്‍ മേരി പോള്‍, ക്ളാസ്: 9 എ,
ജി എച്ച് എസ് എസ് കടമ്പൂര്‍, കടമ്പൂര്‍ പി ഒ, പാലക്കാട് - 679 515

ഞാന്‍ തളിരിന്റെ ഒരു സ്ഥിരം വായനക്കാരിയാണ്. ശിവദാസ് മാമന്റെ കത്ത് വായിക്കാനായി ഓരോ ലക്കവും ഞാന്‍ കാത്തിരിക്കുകയാണ്. മഹാഭാരതകഥ ഏറെ നല്ലതാണ്. ജനുവരി ലക്കത്തിലെ ബൊമ്മനഹള്ളിയിലെ കിന്നരയോഗി എന്ന നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാനും കൂട്ടുകാരും. ഇളംതളിരുകളിലേക്ക് ഒരു കഥ അയച്ചുതരാന്‍ ശ്രമിക്കുകയാണ്.

അയിഷസന സി കെ,

സെന്റ് ജമ്മാസ് ഹൈസ്കൂള്‍,

മലപ്പുറം


2011 ജനുവരി മാസത്തെ തളിര് വളരെ നന്നായിരുന്നു. സിപ്പി പള്ളിപ്പുറം എഴുതിയ പുതുവര്‍ഷപ്പുലരിയുടെ എഴുന്നള്ളത്ത് എന്ന ലേഖനവും വി ചന്ദ്രബാബുവിന്റെ യക്ഷിയും പ്രേതങ്ങളും എവിടെയാണ് താമസിക്കുന്നത്? എന്ന ഫീച്ചറും കലക്കി. സ്കൂള്‍ഡേയ്സ്, ആനക്കാര്യം, ഓടിക്കോ! അതാ ഒരു കടുവ എന്നിവയും രസകരമായിരുന്നു.

ജസ്റിന്‍ പി ബെന്നി, ക്ളാസ്: 7 ബി,
ജി യു പി എസ്
പയ്യാവൂര്‍, കണ്ണൂര്‍

2011 ജനുവരി മാസത്തിലെ തളിര് വളരെയേറെ ഇഷ്ടമായി. ബൊമ്മനഹള്ളിയിലെ കിന്നരയോഗി എന്ന നാടകം എനിക്ക് വളരെ ഇഷ്ടമായി. എസ് ശിവദാസിന്റെ കുടി കൂടുന്നതെന്താ മാമാ എന്ന കത്തില്‍ നിന്നും എനിക്ക് മദ്യപാനത്തിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലായി. പുതുവര്‍ഷ പുലരിയുടെ എഴുന്നള്ളത്ത് എന്ന സിപ്പി പള്ളിപ്പുറത്തിന്റെ ലേഖനം വായിച്ചപ്പോള്‍ മനസ്സിന് കുളിര്‍മ തോന്നി.

സിദ്ധാര്‍ത്ഥ് എ,
ക്ളാസ്: 7 എ,
എം ജി യു പി സ്കൂള്‍, കണ്ണനല്ലൂര്‍ പി ഒ,
കൊല്ലം - 691 577

ജനുവരി ലക്കം തളിര് വളരെ മനോഹരവും ആകര്‍ഷകവുമായിരുന്നു. സുഗതകുമാരി ടീച്ചര്‍ എഴുതിയ 2011 പിറക്കുമ്പോള്‍ എന്ന മുന്നുരയും ശിവദാസ് മാമന്റെ കുടി കൂടുന്നതെന്താ മാമാ? എന്ന സന്ദേശവും ചന്ദ്രദാസന്‍ എ എ എഴുതിയ ബൊമ്മനഹള്ളിയിലെ കിന്നരയോഗി എന്ന നാടകവും വളരെ മനോഹരമായിരുന്നു.

മാളു ബാബു, ക്ളാസ്: 7, ജി എച്ച് എസ് എസ് ചാത്തമറ്റം,
ചാത്തമറ്റം പി ഒ, എറണാകുളം - 686 671


എന്റെ ഏട്ടന്‍ ദില്‍ബര്‍ ഷഹ്ബാസിന് വരുന്ന തളിരുകള്‍ ഞാന്‍ കൃത്യമായി വായിക്കാറുണ്ട്. എന്റെ സ്കൂളിലെ കലോല്‍സവത്തില്‍ കഥാകഥനമത്സരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. നവംബര്‍ ലക്കം തളിരില്‍ പ്രസിദ്ധീകരിച്ച ആനയെ കുളിപ്പിക്കുന്ന കഥയാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ തളിരിലെ കഥയാണെന്ന് അദ്ധ്യാപകര്‍ക്കും കാണികള്‍ക്കും മനസ്സിലായി. എനിക്ക് ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു. നല്ല കഥ പറഞ്ഞുതന്നതിന് തളിരിന് ഒരായിരം നന്ദി.

ഷഹ്സാദ്,
ക്ളാസ്: 3 എ,
ജി യു പി എസ് ആനക്കയം, മലപ്പുറം

2011 ജനുവരി ലക്കം വളരെ നന്നായിരുന്നു. വി ചന്ദ്രബാബുവിന്റെ യക്ഷികളും പ്രേതങ്ങളും എവിടെയാണ് താമസിക്കുന്നത്? എന്ന ഫീച്ചര്‍ വായിച്ചപ്പോള്‍ യക്ഷി എന്ന രൂപം മനസ്സില്‍ നിന്നും മാഞ്ഞതുപോലെ തോന്നി. ബൊമ്മനഹള്ളിയിലെ കിന്നരയോഗി എന്ന നാടകം ഗംഭീരമായി. ഇനിയും പുതുപുത്തന്‍ പതിപ്പുകള്‍ക്കായി കാത്തിരിക്കുന്നു.

അനഘ പി,
പുല്‍പറമ്പില്‍ ഹൌസ്,

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി ഒ, കോഴിക്കോട് - 673 635