KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ഏപ്രില്‍ 2011

kathukal

മനോജ് പി യുടെ അയ്യോ! പാവം വാവല്‍ എന്ന ഫോട്ടോഫീച്ചര്‍ ഫെബ്രുവരി ലക്കം തളിരിനെ കൂടുതല്‍ സുന്ദരിയാക്കി. പ്രകൃതിയോടിണങ്ങി ജീവജാലങ്ങളെ സ്നേഹിച്ച് ജീവിതം കഴിച്ചുകൂട്ടുവാനാഗ്രഹിക്കുന്ന മാളുവിനെ (മാളുവിന്റെ ആ ദിവസം - സാവിത്രി രാജീവന്‍) എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. പ്രകാശ് മൂര്‍ത്തി സാറിന്റെ സത്യജിത്തും ലോത്തലിലെ രഹസ്യങ്ങളും ആകാംക്ഷ ഉളവാക്കുന്നു.

കൃഷ്ണപ്രിയ ഡി പി, ക്ളാസ്: 9 ബി,
ഗവ ഹൈസ്കൂള്‍, കരുപ്പൂര്, നെടുമങ്ങാട്, തിരുവനന്തപുരം


2011 ഫെബ്രുവരി ലക്കത്തിലെ തളിര് ഗംഭീരം! റസൂല്‍ പൂക്കുട്ടിയെക്കുറിച്ചുള്ള വിളക്കുപാറയിലെ എന്റെ ബാല്യം എന്ന ഫീച്ചറും തൈമുണ്‍മാസ് എന്റെ പൊന്നോമന എന്ന വിശ്വോത്തരബാലകഥയും വളരെയധികം ഇഷ്ടപ്പെട്ടു. ഡിസംബര്‍ ലക്കത്തിലെ ക്രിസ്മസ് ഫാദര്‍ പരീക്ഷിച്ചുനോക്കിയിരുന്നു.

മുഹ്സിനത്ത് എം, ക്ളാസ്: 6, ജി യു പി എസ് പുതുക്കൈ,

നീലേശ്വരം പി ഒ, കാസര്‍ഗോഡ് - 671 314


കഴിഞ്ഞ ലക്കത്തിലെ ഫീച്ചര്‍ വിളക്കുപാറയിലെ എന്റെ ബാല്യം എന്നെ വളരെ ആകര്‍ഷിച്ചു. സത്യജിത്തും ലോത്തലിലെ രഹസ്യങ്ങളും അടിപൊളിയാകുന്നുണ്ട്. കഴിഞ്ഞ ലക്കം എന്നെ ശരിക്കും ത്രില്ലടിപ്പിച്ചു. പിന്നെ മാളുവിന്റെ ആ ദിവസം എന്ന കഥയും സച്ചിദാനന്ദന്റെ ആമ എന്ന കവിതയും എനിക്ക് വളരെ ഇഷ്ടമായി.

പ്രിയ എസ്,
ക്ളാസ്: 8, എസ് കെ എച്ച് എസ് മട്ടതൂര്‍


പുതുവര്‍ഷത്തിലെ തളിര് വളരെയധികം നന്നായിരുന്നു. ചന്ദ്രദാസന്‍ രചിച്ച ബൊമ്മനഹള്ളിയിലെ കിന്നരയോഗി എന്ന നാടകം ഗംഭീരമായിട്ടുണ്ട്. സുഗതകുമാരി ടീച്ചറുടെ ജനുവരി മാസത്തിലെ മുന്നുര എന്നെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നു. ഫീച്ചര്‍ എനിക്ക് വളരെയധികം ഇഷ്ടമായി. വ്യത്യസ്തമായ അനുഭവങ്ങള്‍ കാഴ്ച വയ്ക്കുന്ന തളിരിന്  ഒരായിരം നന്ദി.

അനു വി ദാസ്,
ക്ളാസ്: 8 എ,
ജി എം എച്ച് എസ് എസ്, സി യു കാമ്പസ്, തേഞ്ഞിപ്പാലം, മലപ്പുറം


ഫെബ്രുവരി ലക്കത്തില്‍ തളിരില്‍ പ്രസിദ്ധീകരിച്ച മാളുവിന്റെ ആ ദിവസം എന്ന കഥ അഭിന ന്ദനാര്‍ഹമാണ്. മനോജ് സാറിന്റെ അയ്യോ!പാവം വാവല്‍ എന്ന ഫോട്ടോഫീച്ചറിലൂടെ വവ്വാലിനെ ക്കുറിച്ച് കൂടുതലറിയാന്‍ എനിക്ക് സാധിച്ചു.

മുഹമ്മദ് മുഹ്സിന്‍മോന്‍ പി പി, ക്ളാസ്: 8 ബി,
ഖിദ്മത്തുള്‍ ഇസ്ളാം എച്ച് എസ് എസ്, തിരുനാവായ


തളിര് കിട്ടിയാല്‍ ഉടനെ സ്കൂള്‍ഡേയ്സും ഫീച്ചറുമാണ് ഞാന്‍ വായിക്കുന്നത്. തളിര് ഈയിടെ എന്നെ വളരെ സഹായിച്ചു. തളിരില്‍ പ്രസിദ്ധീകരിച്ച നാടന്‍പാട്ടുകള്‍ എന്ന ഫീച്ചര്‍ എനിക്ക് യു എസ് എസ് പരീക്ഷയ്ക്ക് സഹായകരമായി.

രമ്യ പി ആര്‍, ക്ളാസ്: 7 എ,
ജി യു പി എസ് കുത്തംപുള്ളി, തൃശ്ശൂര്‍ - 680 594


ഫെബ്രുവരി ലക്കത്തിലെ മൂന്നുര ആധുനിക മലയാളിക്ക് ഒരു താക്കീതാണെന്ന് പറയാം. മദ്യദുരന്തങ്ങള്‍ നമുക്കിടയില്‍ ഏറെയാണ്. എന്നിട്ടും അത് ഒരു പാഠമാക്കാന്‍ മലയാളി ശ്രമിക്കുന്നില്ല. സച്ചിദാനന്ദന്റെ ആമ എന്ന കവിത  ഹൃദ്യമായിരുന്നു. മൂന്നുരയിലൂടെ അന്ധകാരത്തെ നീക്കി വെളിച്ചം പകര്‍ന്ന സുഗതകുമാരി ടീച്ചര്‍ക്കും പ്രിയ തളിരിനും നന്ദി അറിയിക്കുന്നു.

ഫൌസ അഷ്റഫ് കെ വി, ക്ളാസ്: 7,
എ എം യു പി എസ് ആട്ടിരി, പുത്തൂര്‍ പി ഒ, മലപ്പുറം - 676 503


ഫെബ്രുവരി ലക്കത്തില്‍ സാവിത്രി രാജീവന്‍ എഴുതിയ മാളുവിന്റെ ആ ദിവസം എന്ന കഥ വളരെ മനോഹരമായിരുന്നു. അയ്യോ! പാവം വാവല്‍ എന്ന ഫോട്ടോഫീച്ചര്‍ വാവലിനെ കൂടുതല്‍ അടുത്തറിയാന്‍ സഹായിച്ചു. വിളക്കുപാറയിലെ ബാല്യം എന്ന ഫീച്ചര്‍ ആകര്‍ഷകമായി.


അഭിരാമി ബി എസ്, വിളയില്‍ വീട്, ഇരുളൂര്‍, മിതൃമ്മല പി ഒ, തിരുവനന്തപുരം


ഫെബ്രുവരി ലക്കത്തിലെ ഉള്ളടക്കം ഗംഭീരമായി. ആ ഉള്ളടക്കത്തിന്റെ നിറം, വര, എഴുത്ത് എന്നിവ എന്നെ ഒത്തിരി ആകര്‍ഷിച്ചു. എന്‍ ടി രാജീവ് സാറിന്റെ സ്കൂള്‍ ഡേയ്സ് കളിയും ചിരിയും ഒപ്പം കാര്യവും പകര്‍ന്നു നല്‍കി. അതുപോലെ ഇന്ദു ചേച്ചിയുടെ കാക്കസെന്‍സസും  ഗംഭീരമായി. രാജീവ് എന്‍ ടി യുടെ ആനക്കാര്യവും പൊടിപൊടിച്ചു. അതില്‍ ഒളിഞ്ഞിരിക്കുന്ന തമാശയാണ് എനിക്ക് ഏറെ പ്രിയങ്കരം. അടുത്ത ലക്കത്തിലെ കുസൃതിക്കായി ഞാന്‍ കാത്തിരിക്കുന്നു.

അതുല്യനാഗ് എന്‍ ജെ, ക്ളാസ്: 7 ബി,
എഫ് ജി എം എച്ച് എസ്, ഫോര്‍ട്ട്, തിരുവനന്തപുരം