KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കണ്ണീര്‍ക്കയം


അങ്ങ് കിഴelam_thalirukalക്കേ ചക്രവാളത്തിലെങ്ങോ ഉദിച്ചു പൊങ്ങുന്ന സൂര്യന്റെ പ്രഭാമയമായ കിരണങ്ങള്‍ തട്ടി പുഴവെള്ളം വജ്രംപോല്‍ തിളങ്ങുന്നു.  തെങ്ങോലകളും കുഞ്ഞുപുല്ലുകളും മറ്റിലകളും കാറ്റേറ്റു നൃത്തം ചെയ്യുമ്ilam1പോള്‍ അവയിലെ മഞ്ഞുകണങ്ങള്‍ താഴേ ക്കിറ്റു വീഴുന്നു.  ഇളംകാറ്റിന്റെ തലോടല്‍ ഏറ്റുവാങ്ങിക്കൊണ്ട് അവളാ പുഴവക്കത്തങ്ങനെ നില്‍ക്കുകയാണ്.  ഇപ്പോള്‍ അധികനേരം പുഴ നോക്കി നില്‍ക്കാന്‍
അവള്‍ക്കാവില്ല.  പുഴ, അതിനവളുടെ ജീവിതത്തില്‍ വിസ്മരിക്കാനാവാത്ത സ്ഥാനമാilam2ണുള്ളത്. പുഴ നോക്കി നില്‍ക്കുമ്പോള്‍ അവളറിയാതെ ആ വേദനാജനകമായ സംഭവം അവളുടെ മനസ്സിലേക്കോടിയെത്തും. അപ്പോഴേക്കും കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകിയിറങ്ങാന്‍ തുടങ്ങും - ആ മുഖം ചുവന്നു തുടുക്കും വരെ.
അങ്ങകലെ പ്രകൃതിരമണീയമായ ഒരു ഗ്രാമം.  അവിടെ പുഴയോടു ചേര്‍ന്ന കൊച്ചു കുടില്‍. അതില്‍ അച്ഛനും അമ്മയും അവരുടെ ഓമനയായ മീനുക്കുട്ടിയും... ഇതവളുടെ ഓര്‍മ്മയിലെ മധുരബാല്യം.
അവരുടെ സന്തോഷം തകര്‍ത്തത് ഒരു ജൂണ്‍ മാസത്തിലെ ശക്തമായ കാറ്റും മഴയും.  കാറ്റിലും മഴയിലും തകര്‍ന്ന വീടിനടിയിലെവിടെയോ അച്ഛനും അമ്മയും പെട്ടുപോയി.  എങ്ങനെയോ രക്ഷപ്പെട്ട മീനുക്കുട്ടി കരഞ്ഞുകൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു.  ഒടുവിലവള്‍ മുട്ടോളം വെള്ളമുള്ള ഒരു കളിസ്ഥലത്തെത്തി.  അപ്പോഴാണവളതു കണ്ടത്.  തന്റെ അഞ്ചാം പിറന്നാളിലെ മുത്തശ്ശിയുടെ സമ്മാനം അങ്ങ് ദൂരെ വെള്ളത്തിലൂടെ ഒഴുകി കളിക്കുന്നു. ഒരു പന്ത്! അവളതിനെ ലക്ഷ്യം വെച്ച് നടന്നു.  കഴുത്തറ്റം വരെ വെള്ളമായി

മേഘ്ന എം വി
ക്ളാസ്: 10 എ,
ജി എച്ച് എസ് എസ് ചായ്യോത്ത്