KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ആനേനെ പുഴ്ങ്ങണ കലം

nadodikathaana1
രാജാവിന് ഒരു മോഹണ്ടായി. കൊട്ടാരത്തിലെ ആനേനെ ഒന്ന് വെള്പ്പിക്കണം.
എല്ലാ ആനേം കറ്ത്തിട്ടാണ്. തന്റെ ആനേനെ വെള്പ്പിച്ചാലെന്താ?
രാജാവ് മന്ത്രീനെ വിളിച്ചു.
“നമ്മടെ ആനേനെ വെള്പ്പിക്കണം. ഉടനെ വേണം.”
ഇതു കേട്ട മന്ത്രി അന്തംവിട്ടു. ആനേനെ വെള്പ്പിക്യേ?
രാജാവിന്റെ ആജ്ഞ നടപ്പാക്കാണ്ടെ പറ്റ്വോ?
മന്ത്രി വെളുത്തേടനെ വിളിച്ചു.
അലക്കുകാരന്‍ മന്ത്രീടെ മുമ്പില്‍ ഓച്ഛാനിച്ചു നിന്നു.
“എന്താണാവോ വിളിച്ചത്?”
“കൊട്ടാരത്തിലെ ആനേനെ വെള്പ്പിച്ച് തരണം.  തുണ്യോള് വെള്പ്പിക്കണാളാണല്ലോ. അദോണ്ട് പറയ്ാണ്. വേഗം വേണം. രാജകല്പന്യാണ്.”
ana2ഇതു കേട്ട അലക്കുകാരന്റെ ശ്വാസം നെലച്ച മട്ടായി.
എത്ര ചള്യായ തുണീം വെള്പ്പിച്ചിട്ട്ണ്ട്.  ആനേനെങ്ങന്യാ വെള്പ്പിക്യാ?
തല പോയദന്നെ. അങ്ങനെ ബേജാറായി നടക്കുമ്പൊ അയാള്‍ക്കൊരു ബുദ്ധി തോന്നി.
തുണ്യാവുമ്പൊ പുഴ്ങ്ങീട്ടാ അലക്ക്.  ആനേനേം പുഴ്ങ്ങീട്ടലക്കണ്ടേ.
അതിന് ആനേനെ പുഴ്ങ്ങാന്‍ പറ്റ്യേ ഒരു പാത്രം കിണ്ടണ്ടേ ആദ്യം?
അലക്കുകാരന്‍ മന്ത്രീടെ അട്ത്തു ചെന്നു പറഞ്ഞു.
“ആനേനെ പുഴ്ങ്ങാന്‍ പറ്റ്യേ ഒരു കലംണ്ടാക്കിക്കിട്ട്യാല്‍ ആനേനെ ഞാന്‍ വെള്പ്പിച്ച്യരാം...“
മന്ത്രി ഉടനെ കുശവനെ വിളിപ്പിച്ചു.
“കൊട്ടാരത്തിലെ ആനേനെ വെള്പ്പിക്കണം. ആനേനെ പുana3ഴ്ങ്ങി അലക്കണം. അതിന് പറ്റ്യേ ഒരു കലംണ്ടാക്കിക്കിട്ടണം. വേഗം വേണം. രാജകല്പനയാണ്.”
ആനേനെ പുഴ്ങ്ങാന്‍ പറ്റ്യേ ഒരു കലംണ്ടാക്കാനോ? കുശവന്‍ എടങ്ങറിലായി.
തല പോയദന്നെ.
കുശവന്‍ ഭാര്യോട് ചോദിച്ചു.
“ഞാന്‍ ചത്താ നെനക്കാരാണ്ടാവ്ാ?”
കുശവന്റെ കരച്ചിലും പിഴിച്ചിലും കണ്ട് ഭാര്യ ചോദിച്ചു.
“ആരാപ്പൊ ചാവാന്‍ പോണ്?”
കുശവന്‍ സംഭവൊക്കെ ഭാര്യോട് പറഞ്ഞു
അപ്പൊ ഭാര്യ പറഞ്ഞു:
“ങ്ങളൊരു കാര്യം ചെയ്യ്. രാജാവിന്റട്ത്ത് പോയി കലംണ്ടാക്കാന്‍ നാല്‍പ്പത് കൊല്ലത്തെ സമയം വേണംന്ന് പറയ്. ബാക്കി കാര്യൊക്കെ ഞാന്‍ നോക്കിക്കോളാം.”
“നാല്‍പ്പത് കൊല്ലം കഴ്ഞ്ഞാ കലംണ്ടാക്കാന്‍ പറ്റ്വോ?” കുശവന്‍ ചോദിച്ചു.
“അതേപ്പൊ നന്നായ്യെ. നാല്പ്പത് കൊല്ലത്തിനിടയ്ക്ക് ഒന്നുകില്‍ രാജാവ് പെടും (മരിക്കും) അല്ലെങ്കി ആന പെടും. അല്ലെങ്കി ഞാന്‍ പെടും. അല്ലെങ്കി നീ പെടും. പിന്നെന്തിനാ കലം?”

പുന: രാമകൃഷ്ണന്‍ കുമരനല്ലൂര്‍
വര: ഗോപു പട്ടിത്തറ