KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കെ കേളപ്പന്‍


malayanma

മലയാളത്തിന്റെ മഹിമയും സൌരഭ്യവും പ്രകാശിപ്പിക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങളിലൂടെ

924. ഹൈന്ദവ സമുദായത്തിലെ ജാതികള്‍ക്കിടയില്‍ തൊട്ടുകൂടായ്മയും മറ്റ് അനാചാരങ്ങളും വളരെ കൂടുതലായി നിലനിന്ന കാലം. സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷkelappanണല്‍ കോണ്‍ഗ്രസ്സ് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചിരുന്നു. അയിത്തത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു സമിതിയെ തെരഞ്ഞെടുത്തു. ടി കെ മാധവന്‍, ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍, കെ പി കേശവമേനോന്‍ തുടങ്ങിയ നേതാക്കളടങ്ങിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ കെ കേളപ്പനായിരുന്നു.
താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്യ്രത്തിനു വേണ്ടി നടന്ന വൈക്കം സത്യാഗ്രഹം കേരള സമൂഹത്തെ പില്ക്കാലത്ത് മാറ്റി മറിക്കാന്‍ തന്നെ കാരണമാക്കി.  പിന്നീട് 1946 ല്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കാരണമാക്കിയ ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് കെ കേളപ്പനായിരുന്നു.
1930 ല്‍ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച് കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ജാഥയുടെ ക്യാപ്റ്റന്‍ കേളപ്പനായിരുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറി, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1951 ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തു. പിന്നീട് പ്രജാ സോഷ്യലിസ്റ് പാര്‍ട്ടിയുടെ മലബാര്‍ കമ്മറ്റി ചെയര്‍മാനായി. 1952 ല്‍ പൊന്നാനിയില്‍നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മാതൃഭൂമി പത്രാധിപര്‍, മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ചെയര്‍മാന്‍, സമദര്‍ശി പത്രാധിപര്‍, റൂറല്‍ ഇന്‍സ്റിറ്റ്യൂട്ടുകളുടെ സ്ഥാപകന്‍ എന്നീ മേഖലകളിലും കേളപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്യ കേരള രൂപീകരണ സമിതിയുടെ പ്രസിഡണ്ടായിരുന്നു കേളപ്പന്‍.
1890 ല്‍ കോഴിക്കോട് ജില്ലയിലെ കൂടാടി ഗ്രാമത്തിലാണ് കേളപ്പന്റെ ജനനം. അച്ഛനമ്മമാര്‍: തേന്‍ പോയി വീട്ടില്‍ കണാരന്‍, കൊയപ്പള്ളി വീട്ടില്‍ കുഞ്ഞമ്മ. രണ്ട് സഹോദരങ്ങള്‍. തിക്കോടിയിലെ ടിപി അമ്മാളുവമ്മയായിരുന്നു ഭാര്യ. ഒരു മകന്‍ പിറന്നു. 1923 ല്‍ ഭാര്യയുടെ മരണത്തോടെ അവസാനിച്ചു. 1971 ല്‍ ഒക്ടോബര്‍ 6 ന് കോഴിക്കോട് ഗാന്ധി ആശ്രമത്തില്‍ വെച്ച് കേളപ്പനും വിടപറഞ്ഞു. കൊയിലാണ്ടി ബാസല്‍ മിഷന്‍ എല്‍ പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശ്ശേരി ബാസല്‍ മിഷന്‍ സ്കൂള്‍, സാമൂതിരി കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് നിയമ പഠനത്തിന് ബോംബെയിലേക്ക് പോയി. പഠനമുപേക്ഷിച്ച് സ്വാതന്ത്യ്ര സമര ഭടനായി. ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തകരില്‍ മറക്കാനാവാത്ത നേതാവായി മാറി. 1956 നു ശേഷം കേളപ്പന്‍ സര്‍വോദയ പ്രവര്‍ത്തനത്തില്‍ മാത്രം മുഴുകി.

എന്‍ പി ഹാഫിസ് മുഹമ്മദ്
വര: കെ സുധീഷ്