KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ അനാന്‍സിയുടെ വിരുന്ന്
അനാന്‍സിയുടെ വിരുന്ന്



ana

അനാന്‍സി: പശ്ചിമാഫ്രിക്കന്‍ നാടോടിക്കഥകളിലെ ബുദ്ധിമാനും തന്ത്രശാലിയുമായ എട്ടുകാലി.
മധുരക്കിഴങ്ങ്, മധുരക്കിഴങ്ങ്
സ്വാദേറും, മാംസളമാം മധുരക്കിഴങ്ങ്
കൊതിയൂറും മധുരക്കിഴങ്ങ്
മധുരത്താല്‍ മെനഞ്ഞ മധുരക്കിഴങ്ങ്

ഈ മധുര ഗാനം മൂളിക്കൊണ്ടാണ് അനാന്‍സി ഭാര്യയോടു യാത്ര പറഞ്ഞത്. അവള്‍ അമ്മയോടൊപ്പം അത്താഴം കഴിക്കാന്‍ പോവുകയായിരുന്നു. മധുരക്കിഴങ്ങ്  അനാന്‍സിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. അതായിരുന്നു അന്നത്തെ അവന്റെ അത്താഴം.anancy
മധുരക്കിഴങ്ങിനടുത്തെത്തുമ്പോള്‍ തന്നെ അവന്റെ വായില്‍ കൊതിവെള്ളമൂറി. ആദ്യത്തെ കഷണം വായില്‍ വെച്ചില്ല. വാതില്‍ക്കല്‍ ഒരു മുട്ടു കേട്ടു...
“‘ശ്ശോ, ആരാണീ സമയത്തു ശല്യം ചെയ്യുന്നത്?’” മുറുമുറുത്തുകൊണ്ട് അവന്‍ വാതിലിനടുത്തേക്ക് നീങ്ങി. വാതില്‍ക്കല്‍ അതാ നില്ക്കുന്നു ക്ഷീണിച്ചു തളര്‍ന്ന ആമ. ചിലന്തി ഒന്നു വാ തുറക്കും മുമ്പു തന്നെ ആമ പറഞ്ഞു: ““ഹലോ അനാന്‍സി, ഞാന്‍ നടന്നു തളര്‍ന്നു. എനിക്കു നന്നായി വിശക്കുന്നുണ്ട്. ഞാനും അത്താഴത്തിന് നിന്നോടൊപ്പം കൂടിക്കോട്ടെ... മ്... മധുരക്കിഴങ്ങിന്റെ മണം....”” ആമ അകത്തേക്കു കടന്നു.
അനാന്‍സി മധുരക്കിഴങ്ങ് പങ്കുവെയ്ക്കാനിഷ്ടപ്പെട്ടില്ല.
ആമ പതിയെ മധുരക്കിഴങ്ങിനടുത്തേക്കിഴഞ്ഞു നീങ്ങി. ചിലന്തിക്ക് പെട്ടെന്നൊരുപായം തോന്നി. അവന്‍ പറഞ്ഞു: ““പക്ഷേ ആമ, നിന്റെ കൈ നിറയെ അഴുക്കാണല്ലോ. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയാക്കണം.””
പകല്‍ മുഴുവന്‍ നടന്നു ക്ഷീണിച്ച ആമയുടെ കൈകളില്‍ വാസ്തവത്തില്‍ അഴുക്കു പറ്റിയിരുന്നു. ആമ കൈകഴുകാനിറങ്ങിയതും ചിലന്തി മധുരക്കിഴങ്ങുകള്‍ ഓരോന്നായി വിഴുങ്ങാന്‍ തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന്, നാല്... ആമ തിരിച്ചെത്തുമ്പോള്‍ പാത്രത്തിന്റെ പകുതിയോളം ശൂന്യമായിരുന്നു. സ്വാഭാവികമായും ബാക്കിയുള്ള മധുരക്കിഴങ്ങും ആമയ്ക്കു anancy2കൊടുക്കാന്‍ ചിലന്തി തയ്യാറായിരുന്നില്ല.
ആമ പിന്നെയും പാത്രത്തിനടുത്തേക്കു നീങ്ങി. ഇത്തവണ അനാന്‍സി ഇങ്ങനെ പറഞ്ഞു: ““ആമ, ഇപ്പോഴും നിന്റെ കൈകള്‍ ശുദ്ധമല്ല. ഭക്ഷണത്തിനു മുമ്പ് അതു വൃത്തിയാക്കൂ.””
ആമ വീണ്ടും കൈകഴുകാന്‍ പോയി. അവന്‍ തിരിച്ചെത്തിയപ്പോഴേക്കും ചിലന്തി പാത്രം വെളുപ്പിച്ചു കഴിഞ്ഞു!
ചിലന്തി തന്നെ വിദഗ്ദ്ധമായി കബളിപ്പിച്ചിരിക്കുന്നു. ആമയ്ക്ക് മനസ്സിലായി. അവന്‍ വിനയപൂര്‍വ്വം സുഹൃത്തിനെ ക്ഷണിച്ചു: ““അനാന്‍സി, താങ്കളുടെ സൌമനസ്യത്തിനു നന്ദി. ഇനി ഒരു നാള്‍ ഞാന്‍ താങ്കള്‍ക്കു വിരുന്നൊരുക്കും.””
ദിവസങ്ങള്‍ കഴിഞ്ഞു. അനാന്‍സിക്ക് രുചിയുള്ള ഭക്ഷണം കഴിക്കാന്‍ കൊതി തോന്നി. അവന്‍ ആമയുടെ ക്ഷണത്തെപ്പറ്റി ഓര്‍ത്തു. പിന്നെ വൈകിയില്ല. അവന്‍ ആമയുടെ അടുത്തേക്കു കുതിച്ചു. ആമ നദിക്കരയില്‍ വെയില്‍ കായുകയായിരുന്നു.
ചിലന്തിയെ കണ്ടതും ആമ പറഞ്ഞു: ““ഹലോ അതിശയം തന്നെ! താങ്കള്‍ എന്റെ വിരുന്ന് തീര്‍ച്ചയായും ഇഷ്ടപ്പെടും. ഒരു നിമിഷം... ഞാന്‍ തീന്‍മേശയൊരുക്കട്ടെ.””
ആമ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടുപോയി. പിന്നെ ഉറക്കെ വിളിച്ചു പറഞ്ഞു. ““എന്നോടൊപ്പം അത്താഴം കഴിക്കാന്‍ വന്നാലും.””
ചിലന്തി വെള്ളത്തിലേക്കു ചാടി. പക്ഷേ ഭാരം കുറവായതിനാല്‍ അവന് നീന്താന്‍ കഴിഞ്ഞില്ലanancy1. അവന്‍ കാലുകള്‍ കുടഞ്ഞ്, ശക്തിയായി തുഴയാന്‍ ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. വെള്ളത്തിനു മുകളില്‍ ഒഴുകി നടക്കുമ്പോള്‍ അവനൊരു സൂത്രം തോന്നി.
ചിലന്തി കരയ്ക്കണഞ്ഞ് തന്റെ കോട്ടില്‍ നിറയെ ഉരുളന്‍ കല്ലുകള്‍ നിറച്ചു. ഇത്തവണ പിഴച്ചില്ല, അവന്‍ നദിയുടെ അടിത്തട്ടില്‍ ആമയുടെ സമീപമെത്തി.
ഓ... എന്തുമാത്രം  വിഭവങ്ങള്‍...  അവനു വല്ലാത്ത സന്തോഷം തോന്നി. ചിലന്തിയുടെ വായില്‍ വെള്ളമൂറി. അവന്‍ തന്റെ പാത്രം നിറയ്ക്കാന്‍ തുടങ്ങിയതും ആമ പറഞ്ഞു:
“അനാന്‍സി, നീ കോട്ട് ഊരി മാറ്റുന്നില്ലേ?” ഞങ്ങള്‍ അത്താഴത്തിനിരിക്കും മുമ്പ് അങ്ങനെ ചെയ്യാറുണ്ട്.””
ചിലന്തി സാവധാനം തന്റെ കോട്ടൂരി. ശടേന്ന് അവന്‍ നദിയുടെ മുകള്‍ത്തട്ടിലെത്തി. നിരാശനായി ചിലന്തി വീട്ടിലേക്കു മടങ്ങുമ്പോള്‍ ആമ തലയുയര്‍ത്തി ചോദിച്ചു: “
“എന്റെ വിരുന്ന് ഇഷ്ടമായിക്കാണും; ഇല്ലേ?””

പുനരാഖ്യാനം, വര: ഇന്ദു ഹരികുമാര്‍