KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പ്രതിജ്ഞ

kavithakavi1

കൊടിയ കാറ്റിലും നാം
കെടാത്ത തിരികളാവണം
മുടിഞ്ഞ വേവിലും നാം
ഉരുകിടാത്ത മുളകളാവണം
പുതിയ ഗാഥ പാടണം
പുതിയ പുലരിയുണരണം
തോളു തോളു ചേരണം
നാം
തോളു തോളു ചേരണം
ഏതു ജാതി, ഏതു മത, മേതു-
ദൈവമാകിലും
വേദനിക്കുവോര്‍ക്കു നാം
അഭയമാവണം
ഏതിരുട്ടിലും നാം
വെളിച്ചമാവണം
ഏതുറപ്പിലും നാം
ഉറവയാവണം.

പവിത്രന്‍ തീക്കുനി
വര: മേഘ രാമകൃഷ്ണന്‍