KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടിക്കാലം
kavitha ka2

കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം;

കഞ്ഞിവെച്ചു കളിപോലെ ഒരു കാലം,

കുഞ്ഞായന്‍ കഥ പോലെ ഒരു കാലം,

കുഞ്ഞുണ്ണിക്കവിത പോലെ ഒരു കാലം!

കുട്ടിക്കാലം, കുട്ടിക്കാലം - അവിടെ

ഒരു മാനം, ഒരു സൂര്യന്‍, ഒരു ചന്ദ്രന്‍;

സ്നേഹം, സ്നേഹം, സ്നേഹം!

മൂവന്തിപ്പുഴക്കടവില്‍ മുങ്ങാങ്കുഴിയിട്ടാല്‍,

മുപ്പത്തി മുക്കോടി മുക്കാതം ചെന്നാല്‍,

മുത്തശ്ശിക്കഥകളിലെ മുജ്ജന്മം വന്നാല്‍,

മുന്നില്‍ വരും ലോകം കുട്ടിക്കാലം!

കുട്ടിക്കാലം, കുട്ടിക്കാലം - അവിടെ

ഒരു തീരം, ഒരു പുഴയും ഒരു കടവും;

സ്നേഹം, സ്നേഹം, സ്നേഹം!

കടലേഴിന്നങ്ങേക്കര കളിനാടും മേടും,

കല്‍ക്കണ്ടപ്പഴമുതിരണ കിളിമാവും തോപ്പും,

കരയുന്നോര്‍ക്കവിടത്തെ കളിയൂഞ്ഞാലാദ്യം,

കനിവുള്ളൊരു ലോകം കുട്ടിക്കാലം!

കുട്ടിക്കാലം, കുട്ടിക്കാലം - അവിടെ

ഒരു ദൈവം, ഒരു ജാതി, ഒരു മതവും;

സ്നേഹം, സ്നേഹം, സ്നേഹം!

എന്‍ പി ചന്ദ്രശേഖരന്‍

വര: ഗോപു പട്ടിത്തറ

ka1