KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

സുപ്രഭാതം

elam_thalirukal
സത്യമീ നാടിന്റെ സുപ്രഭാതം
സമ്പൂര്‍ണ സാക്ഷര യജ്ഞകാലം
സകലരും അക്ഷര ദ്വീപം കൊളുത്തുവാന്‍
സംസ്ഥാനമാകെ നിരന്ന കാലം
അറിവുള്ളോര്‍ ആയിരമായിരം വന്നെത്തി
അറിവിന്റെ ദീപം തെളിക്കുവാനായ്
അക്ഷരമന്യമായ്ത്തീര്‍ന്നവരൊക്കെയുംilam4
ആത്മാവിലീ ദീപമേറ്റു വാങ്ങാന്‍
അവിടെ നടക്കുകയായിരുന്നു
അനിവാര്യമായ ചരിത്ര ദൌത്യം
അവിടെ കൊണ്ടാടുകയായിരുന്നു
അവികലമായൊരു സ്നേഹ സൂക്തം
അവിടൊരു പുലരി സൂര്യന്റെ സ്വര്‍ണ
പ്രഭയുമായ് സാക്ഷര യജ്ഞമെത്തി
ഹൃദയങ്ങള്‍ ഹൃദയങ്ങളേറ്റു വാങ്ങി
ഹിമമായൊരജ്ഞതയുരുകി നീങ്ങി.

ജിഷ്ണു എല്‍,
ക്ളാസ്: 9 ഡി,
ഗവ. ജി ബി എച്ച് എസ്, ചവറ