KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പാവ

elam_thalirukalപൊട്ടു തൊടിയിച്ചു
വസ്ത്രമണിയിച്ചു
സുന്ദരിയാക്കിയിരുത്തിയല്ലോ.
പാടാന്‍ കഴിയില്ല ആടാന്‍ കഴിയില്ലilam6
എങ്കിലും നീയെന്റെ കുഞ്ഞുപെങ്ങള്‍
കണ്ടാല്‍ കൊതിക്കുന്ന
പാവയാണെങ്കിലും
നീയെന്നുമെന്‍പ്രിയ തോഴിയാണേ.
പാവയായ് നിന്നെ ഞാന്‍
കണ്ടീടുകയില്ല
നീയെന്നുമെന്നുടെ കുഞ്ഞുപെങ്ങള്‍.
ആരു ചോദിച്ചാലും എന്തു
പറഞ്ഞാലും
നിന്നെ ഞാന്‍ വിട്ടുകൊടുക്കുകില്ല.
ഒന്നാം പിറന്നാളിന്‍ നാള്‍
മുതലല്ലയോ
നിന്നെ ഞാനാദ്യമായ് കണ്ടിടുന്നൂ.
നീയെന്റെ മാത്രമാം
മാലാഖയല്ലയോ
പട്ടുടുത്തീടുന്ന കൊച്ചുപാവേ.

അക്ഷയ മാണിക്യപുരി,
ക്ളാസ്: 7,
ജി എഫ് യു പി സ്കൂള്‍,
കോരപ്പുഴ, കൊയിലാണ്ടി.