KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ഒക്ടോബര്‍ 2010

childern_letter

തളിരിലെ സ്കൂള്‍ഡേയ്സും മഹാഭാരതവും എനിക്ക് വലിയ ഇഷ്ടമാണ്.  ഫെബ്രുവരി ലക്കത്തിലെ ഫോട്ടോഫീച്ചര്‍ എനിക്ക്  ഇഷ്ടമായി.  സുഗതകുമാരി ടീച്ചറുടെ മുന്നുര എ നിക്ക് വളരെ ഇഷ്ടമാണ്.  പിന്നെ ശിവദാസ് മാമന്റെ  പരീക്ഷക്കാലത്തെ ടൈം മാനേജ്മെന്റ് എന്ന ലേഖനം വളരെ നന്നായിരുന്നു.

മീര കെ വി,
ക്ളാസ് : 5 സി,
ഹോളിഫാമിലി കോണ്‍വെന്റ്
ഗേള്‍സ് ഹൈസ്സ്കൂള്‍

2010 ആഗസ്റ് ലക്കത്തിലെ തളിര് മാസിക എന്റെ അനിയത്തിക്ക് കിട്ടിയിരുന്നു.  ഞാന്‍ ആദ്യമായി തളിര് വായിക്കുകയായിരുന്നു. പാതാളം എന്ന കവര്‍സ്റോറിയും മഴമന്ദഹാസങ്ങള്‍ എന്ന നീണ്ടകഥയും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.  നിരവധി കഥകളും കവിതകളും നമുക്കായി ഒരുക്കിയതളിരിനു നന്ദി.

മുക്സിനത്ത് എം,
ക്ളാസ് 6 എ,
ജി യുപി സ്കൂള്‍ പുതൈക്കെ, നീലേശ്വരം, കാസര്‍ഗോഡ്-671314

ഞാന്‍ തളിരിന്റെ ഉള്ളറിഞ്ഞത് ആഗസ്റിലാണ്.  ആഗസ്റ് മാസത്തിലെ ഓണപ്പതിപ്പ് വളരെ നല്ലതായിരുന്നു.  സിപ്പിപള്ളിപ്പുറം രചിച്ച വേഴാമ്പല്‍ മലനാട്ടിലെ ദേശീയപക്ഷിയായ കഥയും ഓണപ്പാട്ടുകളും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.  മാവേലി വരുന്നേ ചിത്രകഥ ഗംഭീരമായിരുന്നു.  രാജീവ് എന്‍ ടി യുടെ ആനക്കാര്യം സൂപ്പറായിട്ടുണ്ട്.

ഗീതിക ഇ പി,
ഗീതികാ നിവാസ്,
മിനി വ്യവസായകേന്ദ്രം,
അഴീക്കല്‍ചാല്‍ പി ഒ,
അഴീക്കല്‍, കണ്ണൂര്‍-670 009

ആഗസ്റ് മാസത്തിലെ ഓണപ്പതിപ്പ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.  ഇത് എന്റെ കൈയില്‍ കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.  ആനക്കാര്യവും സകൂള്‍ ഡേയ്സും  എനിക്ക് വളരെ ഇഷ്ടമാണ്.  തളിര് പ്രസിദ്ധീകരിച്ച ജൈവവൈവിധ്യപ്പതിപ്പ് എനിക്ക് വളരെ ഉപകാരപ്രദമായിരുന്നു.  മറ്റു പതിപ്പുകള്‍ക്കായി കാത്തിരിക്കുന്നു.

മുഹമ്മദ് ഷിറാസ് പി കെ 6ഈസ്റ് കതുരൂര്‍ യു പി സ്കൂള്‍
കതിരൂര്‍-670 642

ആഗസ്റ് മാസത്തിലെ ഓണപ്പതിപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  സുഗതകുമാരി ടീച്ചറുടെ മഹാഭാരതം എനിക്ക് ഏറെ ഇഷ്ടമാണ്.   നാടോടിക്കഥകള്‍ എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു.   

ദൃശ്യ ആര്‍ എസ്
നമ്പിയത്ത്(വീട്)
കല്‍പത്തൂര്‍(പിഒ) കോഴിക്കോട്-673 524

സെപ്റ്റംബര്‍ ലക്കത്തിലെ ഹോജകഥ വായിച്ചാല്‍ ആരും ചിരിക്കും.  എം ആര്‍ രേണു കുമാര്‍ സാറിന്റെ അടിമത്ത കേരളവും എസ് ശിവദാസ് സാറിന്റെ പേടിമാറിയ പെണ്‍കുട്ടിയും വളരെ ഇഷ്ടമായി.  തളിരിന് ആയിരം നന്ദി........

സച്ചിന്‍ ഇ കെ,
ക്ളാസ് : 7 ബി,
മേപ്പയില്‍ എസ് ബിസ്കൂള്‍
വടകര, കോഴിക്കോട്

തളിരിന്റെ ഓണപ്പതിപ്പിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല.  ഈ 21-ാം നൂറ്റാണ്ടില്‍, ഓണം എന്ന കാര്‍ഷികോത്സവത്തെ മറന്നു പോകുന്ന പുതിയ തലമുറയെ കൂടുതല്‍ ബോധവല്‍ക്കരിക്കാനും അതിന്റെ തനിമയെ അടുത്തറിയാനും ഈ പതിപ്പിനു കഴിഞ്ഞു.  മാമാം ഓണം വേണോ, ജൈവവൈവിധ്യം വേണോ? എന്ന കത്തിന്റെ മറുപടി ഓണത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.  എന്‍ പി ഹാഫിസ് മുഹമ്മദിന്റെ ആകാശത്തൊരത്ഭുത യാത്രയടക്കമുള്ള ഓരോ രചനയും  അര്‍ത്ഥവത്തായിരുന്നു.  
മുഹമ്മദ് ജസീല്‍ ഇ ക്ളാസ്:9 സിഗവ:ഹയര്‍സെക്കന്ററി സ്കൂള്‍, മങ്കട, മലപ്പുറം-679 324
അടുത്തകാലത്താണ് ഞാന്‍ തളിരിനെ പരിചയപ്പെട്ടത്.  2010 സെപ്റ്റംബര്‍ ലക്കം എനിക്ക് വളരെയധികം അറിവ് പകര്‍ന്നുതന്നു.  അടിമത്തകേരളവും ഇന്ദു ഹരികുമാറിന്റെ ഹോജകഥയും പുസ്തകപരിചയവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.  അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

ഐശ്വര്യ എ
ക്ളാസ് : 5 എ,
ഗവ. യു പി എസ്
ചിറയിന്‍കീഴ് പി.ഒ,
തിരുവനന്തപുരം - 695 304

സെപ്റ്റംബര്‍ ലക്കം തളിര് വളരെ നന്നായിരുന്നു.  കാന്താരിക്കുട്ടികളുടെ ഉപദേഷ്ടാവായ ശിവദാസ് മാമന്റെ പേടി മാറ്റാന്‍ ഒരു പെണ്‍കുട്ടിയുടെ കഥ ഇഷ്ടമായി. ഇന്ദ്രജാലം നെയ്യുന്ന ബിജു എന്ന ജയ ജെറ്റ്ലിയുടെ കഥ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചു.  അതുപോലെ ഹോജകഥകളും അടിമത്ത കേരളവും നന്നായിരുന്നു.

അശ്വതി എ എസ്,
ക്ളാസ് : 9 എഫ്, സെന്റ് ക്രിസോസ്റോംസ്
ജി എച്ച് എസ് നെല്ലിമൂട്, തിരുവനന്തപുരം