KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ജൂണ്‍ 2011

kathukal

ഞാന്‍ തളിരിന്റെ സ്ഥിരം വായനക്കാരനാണ്. മെയ് മാസത്തിലെ ‘തളിര്’ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ ആദ്യം വായിക്കുക ‘സ്കൂള്‍ ഡേയ്സ്’ ആണ്. പിന്നെ ഒരു കാര്യം പറയട്ടെ തളിര് കാരണം ഞാന്‍ എന്റെ ഫ്രണ്ട്സിന്റെ മുമ്പില്‍ സ്റാര്‍ ആയി. എങ്ങനെയെന്നോ! എനിക്ക് ഇവിടെ ട്യഹീി എന്നൊരു ടീച്ചറുണ്ട്. ഞങ്ങള്‍ക്കൊരു ക്ളബ്ബുമുണ്ട്. ക്ളബ്ബില്‍ എന്നും ബാലരമ വാങ്ങും. ഒരു ദിവസം ഞങ്ങള്‍ ബാലരമ മാറ്റാന്‍ തീരുമാനിച്ചു. ഞാന്‍ പറഞ്ഞു ‘തളിര്’ മതിയെന്ന്. ആദ്യമൊക്കെ കളിയാക്കി. പിന്നെ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ സമ്മതിച്ചു. ഇപ്പോള്‍ അവരെന്നെ അഭിനന്ദിക്കും. നല്ല നല്ല കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. തളിരില്‍ വരുന്ന വ്യത്യസ്തമായ കഥകള്‍ കലക്കുന്നുണ്ട്.

സഹല്‍ എം
മച്ചിങ്ങല്‍ ഹൌസ്
മുണ്ടുപറമ്പ പി ഓ
മലപ്പുറം പിന്‍ 676 509

ഞാന്‍ തളിരിന്റെ ഒരു സ്ഥിരം വായനക്കാരിയാണ്. തളിരിന് എന്റെ വക ഒരു ചക്കരയുമ്മ. എന്തിനാണെന്നോ. പല പല കാര്യങ്ങള്‍ പറഞ്ഞു തരുന്നതിന്. മാര്‍ച്ച് ലക്കത്തില്‍ പ്രൊഫ. എസ് ശിവദാസ് സാര്‍ എഴുതിയ ‘ആഘോഷിക്കാം നമുക്ക് ലോക രസതന്ത്രോത്സവം’ എനിക്ക് ഇഷ്ടമായി. പിന്നെ ‘പ്രിയപ്പെട്ട ഹാന്‍സിന്റെ ഓര്‍മക്ക്’ എന്ന ഡെന്മാര്‍ക്കിലെ നാടോടിക്കഥ ഗംഭീരമായി. അടുത്ത ലക്കം തളിര് വായിക്കുന്നതിനായ് എന്റെ മനസ്സ് വെമ്പല്‍ കൊള്ളുന്നു.

അപര്‍ണ്ണ വര്‍മ്മ ആര്‍
ക്ളാസ് 5 എഫ്
ജി എച്ച് എസ് എസ് മാലോത്ത് കസബ
വള്ളിക്കടവ് പി ഒ
കാസര്‍ഗോഡ്

ഞാന്‍ തളിരിന്റെ സ്ഥിരം വായനക്കാരിയാണ്. 2011 മേയിലെ തളിര് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  പ്രത്യേകിച്ചും ‘ഫുക്കുഷിമയില്‍ സുനാമിയെത്തിയപ്പോള്‍’ എന്ന ഫീച്ചര്‍. എന്റെ ധാരാളം സംശയങ്ങള്‍ തീര്‍ക്കാനും മറ്റു കാര്യങ്ങള്‍ അറിയാനും സാധിച്ചു. സുഗതകുമാരി ടീച്ചറിന്റെ ‘മുന്നുര’ നന്നായിട്ടുണ്ട്. ‘ടാക്സി കാറിലെ പ്രേതം’ എന്ന കഥയിലെ മുരുകന്‍ പിള്ളയെ പോലുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ സ്ഥിതി തന്നെ വേണം. ‘റോസാച്ചെടിയുടെ മുള്ളുകള്‍’ എന്ന കഥ വായിച്ചു. ‘ഈ റോസകള്‍ക്ക് മുള്ളില്ലാതിരുന്നെങ്കില്‍’ എന്ന ചോദ്യം ഇനി ഞാന്‍ വിചാരിക്കുകപോലുമില്ല. റിപ്വാന്‍ വിങ്കിള്‍ എന്ന കഥ എനിക്ക് ഇഷ്ടപ്പെട്ടു. റിപ്വാന്‍ വിങ്കിള്‍ എന്ന മാമന്റെ ഉറക്കത്തിന്റെ നീളം കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ‘ചുണ്ടെലിയും ചുണ്ടെങ്ങാപ്പക്ഷിയും’ എന്ന നാടോടിക്കഥയും ‘ആനക്കാര്യ’വും ‘സ്കൂള്‍ ഡേയ്സും’ നന്നായി. വിലപ്പെട്ട അനുഭവങ്ങള്‍ സമ്മാനിച്ച തളിരിന് നന്ദി. അടുത്ത ലക്കത്തിനായി കാത്തിരിക്കുകയാണ്.

അഷ്മിതാ രാജ്
അഖില്‍ ഭവന്‍
ചാത്തിങ്ങോട്,
കാട്ടാക്കട പിഒ
കാട്ടാക്കട

ഓരോ മാസവും ഇരു കൈയും നീട്ടിയാണ് ഞാന്‍ എന്റെ പ്രിയതോഴി തളിരിനെ സ്വീകരിക്കുന്നത്. ഓരോ ദിവസങ്ങള്‍ കടന്നുപോകുന്നതോടൊപ്പം തളിര് കൂടുതല്‍ സുന്ദരി ആകുന്നുവെന്ന് പറയേണ്ട ആവശ്യമില്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട പംക്തി ‘സ്കൂള്‍ഡേയ്സ്’ തന്നെയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥ തളിര് സമ്മാനിച്ച കെ ആര്‍ മീരയുടെ ‘മഴമന്ദഹാസങ്ങള്‍’ ആണ്. എത്ര വായിച്ചാലും മനസ്സ് മടുക്കാത്തതും വീണ്ടും മനസ്സില്‍ പതിയുന്നതുമാണ് ഈ കഥ. വിലയേറിയ ഉപദേശങ്ങള്‍ അനുഭവത്തില്‍കൂടെ ‘മുന്നുര’യിലൂടെ പങ്കുവെയ്ക്കുന്ന ടീച്ചറമ്മയ്ക്ക് നന്ദി. വിജ്ഞാനവും വിനോദവും ഒരുപോലെ ഞങ്ങള്‍ക്ക് സമ്മാനിക്കുന്ന തളിരിന് ഒരായിരം നന്ദിയും വിജയാശംസകളും നേരുന്നു.
ജില്‍ജു ജേക്കബ് സി

ക്ളാസ് 8
ലിറ്റില്‍ ഫ്ളവര്‍
സെന്‍ട്രല്‍ സ്കൂള്‍
കരുവാരക്കുണ്ട്
മലപ്പുറം.

ഞാന്‍ തളിരിന്റെ പുതിയ കൂട്ടുകാരിയാണ്. തളിരിന്റെ സ്കൂള്‍ ഡേയ്സും ഫീച്ചറും എന്നെ വളരെയധികം ആകര്‍ഷിച്ചു. 2011 ലോക രസതന്ത്ര വര്‍ഷത്തെപ്പറ്റിയുള്ള ഫീച്ചറും കെ ആര്‍ മീരയുടെ ഹരിത വിദ്യാലയത്തെപ്പറ്റിയുള്ള ഫീച്ചറും എടുത്തു പറയേണ്ടതാണ്. സുഗതകുമാരി ടീച്ചറെപ്പോലെ ഞാനും പക്ഷിനിരീക്ഷണത്തിന് ഇറങ്ങി. ‘ഉണ്ടാക്കാം’ എന്ന പംക്തിയിലെ പാവയ്ക്കാജീവി ഞാനും പരീക്ഷിച്ചു.

റൈഹാന കെ എം
ഉ/ഛ മുഹമ്മദ് ഷാഫി
കൊണ്ടയന്‍ ഹൌസ്
കല്ലേപ്പുള്ളി പി ഒ
പാലക്കാട് 678 005
2011 മാര്‍ച്ച് ലക്കം തളിര് സൂപ്പര്‍! അതിലെ മുന്നുരയും രസതന്ത്രോത്സവത്തെപ്പറ്റിയുള്ള ഫീച്ചറും എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. ‘കൊയോട്ടിന്റെ കൌശലം’ എന്ന തമാശക്കഥയും ‘സ്കൂള്‍ഡേയ്സും’ എന്നെ ശരിക്കും ത്രില്ലടിപ്പിച്ചു. അറിവിന്റെ പടിവാതില്‍ ഞങ്ങള്‍ക്ക് തുറന്നു തന്ന് തെറ്റും ശരിയും മനസ്സിലാക്കിത്തരുന്ന തളിരിന് നന്ദി.

ആതിര പി വി
നാലാം തരം
ജി യു പി സ്കൂള്‍ പുതുക്കൈ
പിഓ നീലേശ്വരം
കാസര്‍ഗോഡ് 671 314

തളിര് എന്റെ കൂട്ടുകാരിയാണ്. തളിരിലെ എല്ലാ കഥകളും ലേഖനങ്ങളും മറ്റു ഫീച്ചറുകളും എനിക്ക് വളരെ ഇഷ്ടമാണ്. അഞ്ചാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ തളിരിന്റെ വരിക്കാരിയാണ്. ഇപ്പോള്‍ മൂന്നുകൊല്ലമായി വായിക്കാന്‍ തുടങ്ങിയിട്ട്. വീട്ടില്‍ തളിര് വരുമ്പോള്‍ ഞാനാദ്യം വായിക്കുക ‘ആനക്കാര്യ’വും ‘സ്കൂള്ഡേയ്സു’മാണ്. പിന്നെ ‘മഹാഭാരത’വും. തളിരിലെ എല്ലാ കഥകളും എനിക്ക് കുളിര്‍മയേകും. ഇനിയും നല്ല കഥകളും കവിതകളും വായിക്കാന്‍ വേണ്ടി ഞാന്‍ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

സ്വിത സുനില്‍
ക്ളാസ് 7 സി
സെന്റ് ജോസഫ് സ്കൂള്‍
കോണ്‍വെന്റ് റോഡ്
കോഴിക്കോട്