KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ജൂലൈ 2011

kathukal

ആദ്യമായാണ് തളിരിന് ഇങ്ങനെയൊരു കത്തയക്കുന്നത്. 2011 ഏപ്രില്‍ ലക്കത്തിലെ തളിരിലെ ‘ഹരിതവിദ്യാലയ’മെന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള കെ ആര്‍ മീര ടീച്ചറിന്റെ ഫീച്ചര്‍ ഇഷ്ടപ്പെട്ടു. ഞാന്‍ ഹരിതവിദ്യാലയം മുടങ്ങാതെ കാണുമായിരുന്നുവെങ്കിലും എന്റെ വിദ്യാലയത്തിനവിടെ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും ഈ പരിപാടിയെക്കുറിച്ച് എനിക്കും നല്ല അഭിപ്രായമാണ്. ഇനിയും ഇത്തരം പരിപാടികള്‍ ഞങ്ങള്‍ കുട്ടികള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ഇത്തരം ഫീച്ചറുകളും. മീര ടീച്ചര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഒപ്പം തളിരിനും.

കവിത മനോഹര്‍,
ക്വാര്‍ട്ടേഴ്സ് നമ്പര്‍: അ6,
എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ്,
ഒബ്സര്‍വേറ്ററി കോമ്പൌണ്ട്,
തിരുവനന്തപുരം - 695 033

എന്റെ സ്വന്തം തളിരിന്,
ഞാന്‍ തളിരിന്റെ ഒരു ആരാധികയാണ്. ജൂണ്‍ ലക്കത്തിലെ പാന്‍ഡോറയുടെ പേടകം എന്ന കഥ വായിച്ചു. കഴിഞ്ഞ വര്‍ഷം എനിക്ക് ആ കഥ പഠിക്കാന്‍ ഉണ്ടായിരുന്നു. തളിരിലൂടെ ആ കഥ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു. അതിന് എന്റെ പ്രത്യേക നന്ദി. തളിര് കിട്ടിയാല്‍ ഉടനെ ഞാന്‍ വായിക്കുക സ്കൂള്‍ ഡേയ്സും ആനക്കാര്യവുമാണ്. ഓരോ ലക്കം തളിരിനും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

സന്ധ്യ ടി കെ
ക്ളാസ്: 7,
ഗവ ഗണപത് യു പി എസ്,
പൊക്കുന്ന്,
കോഴിക്കോട് - 673 014

എന്റെ പ്രിയപ്പെട്ട തളിരിന്,
ഞാന്‍ നിന്റെ ഒരു ഫാനാണ് കേട്ടോ. തളിര് കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ആദ്യം വായിക്കുന്നത് എന്‍ ടി രാജീവ് അങ്കിള്‍ എഴുതി തളിരില്‍ പ്രസിദ്ധീകരിച്ച സ്കൂള്‍ഡേയ്സും ആനക്കാര്യവുമാണ്. 2011 ജൂണില്‍ പ്രസിദ്ധീകരിച്ച തളിരിന്റെ മുഖചിത്രം നന്നായിരുന്നു. എസ് ശാന്തി എന്ന എഴുത്തുകാരിയുടെ മഴക്കാടിനുള്ളില്‍ ഒരു ദിവസം എന്ന ഫീച്ചര്‍ എന്നെ പ്രകൃതിയുടെ മനോഹാരിതയെപ്പറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. സുഗതകുമാരിയുടെ മുന്നുര കലക്കി. തളിരിലെ ഓരോ കാവ്യഭാഗവും കഥകളും എന്നെ വളരെ ആകര്‍ഷിച്ചു. ഇനിയും ഒരുപാട് പംക്തികള്‍ കൊണ്ട് തളിര് വായനക്കാര്‍ക്ക് അറിവ് പകരട്ടെ എന്നാശംസിക്കുന്നു.

ഗായത്രി സുനില്‍ കെ
ക്ളാസ്: 7,
ഗവ ഗണപത് യു പി എസ്,
പൊക്കുന്ന്,
കോഴിക്കോട് - 673 014

2011 മെയ് ലക്കത്തിലെ തളിര് ഗംഭീരമായി. സുഗതകുമാരി ടീച്ചറുടെ മുന്നുര വളരെ മനോഹരമായിരുന്നു. പക്ഷികളുടെയും പ്രകൃതിയുടെയും വര്‍ണ്ണഭംഗികള്‍. പക്ഷികളുടെ കലപില ശബ്ദം. പൂങ്കാറ്റിലൂടെ കുയിലുകള്‍ പാട്ടുപാടി രസിക്കുന്നു. എസ് ശിവദാസ് സാറിന്റെ കത്ത് നന്നായിരുന്നു. രാജീവ് എന്‍ ടിയുടെ സ്കൂള്‍ ഡേയ്സ്, ആനക്കാര്യം എന്നിവ ഗംഭീരമാക്കുന്നുണ്ട്. വി എം ഗിരിജയുടെ പാലുകാച്ചല്‍ എന്ന കവിത ഗംഭീരമായി. ആര്‍ വി ജി മേനോന്‍ സാറിന്റെ ഫുക്കുഷിമയില്‍ എന്ന ഫീച്ചര്‍ ഞാന്‍ വായിച്ചു. അത് മനസ്സില്‍ വല്ലാതെ തകര്‍ത്തു. ഇന്ദു ഹരികുമാര്‍ സാറിന്റെ റോസച്ചെടിയുടെ മുള്ളുകള്‍ എന്ന തമാശക്കഥകള്‍ വളരെയധികം ഗംഭീരമാക്കുന്നുണ്ട്. പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണഭംഗിയുള്ള ചെടിയാണ് റോസപ്പൂവ്. എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന റോസപ്പൂവ്. ഈ ലക്കം നന്നായി കഥകളും കവിതകളും സമ്മാനിച്ചുതന്ന തളിരിന് നന്ദി.

ശില്‍പ സി,
ക്ളാസ്: 7 സി, ജി യു പി എസ്,
എലപ്പുള്ളി പി ഒ,
പാലക്കാട് - 678 622

പ്രിയപ്പെട്ട തളിരിന്,
ഇപ്രാവശ്യത്തെ തളിര് വളരെയധികം രസകരമായിരുന്നു. പാമ്പുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ തളിര് സഹായിച്ചു. പുതിയ പുതിയ പാമ്പുകള്‍ ആശ്ചര്യമുളവാക്കുന്നവയായിരുന്നു. അതു വായിച്ചതോടെ എനിക്ക് പാമ്പുകളോടുള്ള പേടി മാറി. പക്ഷികളെത്തേടി എന്ന ഭാഗത്തില്‍ നീലത്തത്തയെക്കുറിച്ച് ആദ്യമായാണ് ഞാന്‍ അറിയുന്നത്. തത്തകളെ ചെറിയ കൂട്ടില്‍ അടച്ച് വില്‍ക്കാന്‍ കൊണ്ടു നടക്കുന്നത് കാണുമ്പോള്‍ എനിക്കും അതിലൊന്നിനെ വാങ്ങണമെന്നു തോന്നിയിട്ടുണ്ട്. വിശാലമായ ലോകത്ത് പറന്നു നടക്കേണ്ട അവയെ കൂട്ടിലടടച്ചു സന്തോഷിക്കുന്നത് ശരിയല്ലെന്നും ഇപ്പോള്‍ മനസ്സിലാകുന്നു.
ദാര്‍വിഷ് രാജ്,
ക്ളാസ്: 7  ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മൂക്കന്നൂര്‍, എറണാകുളം