KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നാലുകെട്ടിന്റെ തേങ്ങല്‍

elam_thalirukalപടിപ്പുര വാതില്‍ കടന്നു ഞാന്‍ilam2
മുറ്റത്തു തുളസിച്ചെടി വാടി നില്ക്കുന്നു
ആരുമില്ലാ നാലുകെട്ടില്‍
പഴയ നിലവറയും പത്തായപ്പുരയും
പൊടിപിടിച്ച് കിടക്കുന്നു
കുടുംബക്ഷേത്രം അടഞ്ഞു
പെരുമാളിന്റെ ചൈതന്യം എങ്ങോപോയി
പണ്ട് ഈ ഉമ്മറത്ത് കളിച്ചു രസിച്ചൊരു
കുട്ടിയുടെ ആര്‍പ്പുവിളിയും തേങ്ങലും
ഈ ചുവരുകള്‍ക്കുള്ളില്‍ കേള്‍ക്കുന്നു
തറവാടു മരിച്ചു അവകാശികളും മരിച്ചു
ഇനിയില്ലാരുമീ മണ്ണില്‍
പിന്നെ ഞാന്‍ മാത്രമെന്തിനിവിടെ?
വിട ചൊല്ലുന്നു നാലുകെട്ടേ...

ജയലക്ഷ്മി ജി, ക്ളാസ്: 6 എ, സെയ്ന്റ് തോമസ്
ഇ എം എച്ച് എസ്, അട്ടപ്പള്ളം, കുമളി, ഇടുക്കി