KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

തോന്നുമ്പോള്‍

elam_thalirukalഈ മഴയ്ക്ക് തോന്നുമ്പോള്‍ പെയ്യാം
ഈ കാറ്റിന് തോന്നുമ്പോള്‍ വീശാം
ഇടിയ്ക്ക് നമ്മെ വിറപ്പിച്ച് കൊണ്ട് എപ്പോള്‍ വേണമെങ്കിലും അലറാം. മിന്നലിന് യാതൊരു മുന്നറിയിപ്പുമില്ലാതെ ആകാശത്തെ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പേടിപ്പിക്കാം. മരങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാം. മരങ്ങല്‍ക്ക് ചിരിക്കാം. തോന്നുമ്പോഴൊക്കെ തോന്നിയമാതിരി ഇലകള്‍ കൊഴിച്ചിടാം. പുഴയ്ക്ക് എങ്ങനെ വേണേലും ഒഴുകാം. മെലിഞ്ഞും തടിച്ചും ഒക്കെ. കടലിന് ചിലപ്പോള്‍ കോപിക്കാം. മറ്റു ചിലപ്പോള്‍ പൊട്ടിച്ചിരിക്കാം. ചിലപ്പോള്‍ ശാന്തയായി കരയാം.
പക്ഷേ...എനിയ്ക്ക് മാത്രം!
തോന്നുമ്പോള്‍ തോന്നിയപോലെ ചെയ്യാന്‍ പറ്റില്ല. അമ്മ നല്ല അടി തരും. അച്ഛന്‍ കണ്ണുരുട്ടും. മാഷ് പിച്ചും. ടീച്ചര്‍ അടിച്ചു ചമ്മന്തിയാക്കുമെന്ന് ഭീഷണിപ്പെടുത്തും.
പക്ഷേ...
എനിയ്ക്ക് മാത്രം - എന്താ തോന്നുമ്പോഴൊക്കെ തോന്നിയമാതിരി ചെയ്യാനാവാത്തത്ilam3?
അന്നൊരു ദിവസം ദൂരെ അച്ഛനെ കണ്ടപ്പോള്‍ സ്കൂള്‍ ബാഗ് ചുമലിലിട്ട് ഞാന്‍ നടത്തിയ ആ കുതിപ്പിലേക്ക് എവിടെ നിന്നെന്നറിയാതെ പാഞ്ഞ് വന്ന ഒരു സൈക്കിള്‍ എന്നെ ഇടിച്ചതും ചോര പൊടിഞ്ഞതും അച്ഛന്‍ ഓടിവന്നെന്നെ തല്ലിയതും.
മറ്റൊരിക്കല്‍ സ്കൂളിന്റെ പിറകിലെ മൈലാഞ്ചിക്കാട്ടിലേക്ക് അനുവിന്റെ ദുബായ് മാമന്‍ കൊണ്ടുവന്ന കളിപ്പാട്ടമെടുത്ത് ഓടിയപ്പോള്‍ കരിങ്കല്‍കൂര്‍പ്പില്‍ താടി ചെന്നിടിച്ച് ചോരയില്‍ കുളിച്ചത്. ഹരി മാഷും സുനി മാഷും ചേര്‍ന്ന് കുന്നിന്‍ മുകളിലെ ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെന്നോ പഞ്ഞിയില്‍ മുക്കിയ ആ മരുന്ന്... ന്റെമ്മോ നീറീട്ട്... അതിനും പുറമെ വീട്ടിലെത്തിയപ്പോഴേക്കും അമ്മ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെന്ന് നോക്കിയത്. പിന്നെ ചോറ് തിന്നാന്‍ വാതുക്കാന്‍ കഴിയാതെ കണ്ണ് നിറഞ്ഞപ്പോള്‍ അതിലെ വന്ന മമ്മദ് കാക്ക അബ്ദുവിന് വാങ്ങിയ രണ്ട് ചെറുപഴം തന്നത്. ഒന്നും മറന്നിട്ടില്ല. എന്നിട്ട് പിന്നേയും പിന്നേയും തോന്നുന്നത് പോലെ ചെയ്യാന്‍ തോന്നാ എനിയ്ക്ക്.
പക്ഷേ മനസ്സിലൊരു മറ്റേ ആള്ണ്ടല്ലോ നമ്മള്‍ക്ക്. ആ അത് ഇന്നാള് പറഞ്ഞുതെന്താന്നോ തോന്നുമ്പോള്‍ തോന്നുന്നത് ചെയ്താല് നമ്മള് തോന്നിവാസികളാവുംന്ന്. തോന്നിവാസികളായിച്ചാല്മ്പളെ ആര്‍ക്കും ഇഷ്ടംണ്ടാവില്ല. അമ്മയ്ക്കും അച്ഛനും മാഷിനും ടീച്ചറിനും കൂട്ടുകാര്‍ക്കും ആര്‍ക്കും അതോണ്ട് തോന്നുമ്പോള്‍ തോന്ന്ന്ന ശീലങ്ങളെ ഞാന്‍ തോന്നുമ്പോള്‍ വീശ്ണ ആ കാറ്റില്ലേ അ വന് കൊടുത്തു. അവനത് എന്തു ചെയ്തുന്നോ ആര്‍ത്ത് അലറി തിമര്‍ക്കുന്ന ആ കടലില്ലേ അതിനെ അതിലേക്കിട്ടത്രേ!
ഇപ്പോ ഞാനേയ് ഉറ ഊരി പോവ്ണ പാമ്പില്ലേ അതിനെപ്പോലെ നന്നായീണ്ട്. ഇനി ഞാന്‍ എട്ടുകാലീനെ പോലെ വല നെയ്യും. തൂക്കണാം കുരുവീനെ പോലെ വല നെയ്യും. തൂക്കണാം കുരുവീനെ പോലെ കൂട് കൂട്ടും. ഇതൊന്നും കുരുത്തക്കേടോണ്ടല്ലട്ടോ - ഒരു കൌതുകം. ഒരു വെറും കൌതുകം മാത്രം.
സുഹറ കൂട്ടായി, കൂട്ടായി പി ഒ,
തിരൂര്‍, മലപ്പുറം - 676 562