KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വായിച്ചു രസിക്കാന്‍ ഒരു കഥക്കവിത


pothakamതലമുറകളായി കൈമാറിവരുന്ന ഒരു മുത്തശ്ശിക്കഥയുടെ കാവ്യരൂപം. അതാണ് ഉണ്ടനും ഉണ്ടിയും പുലിയച്ചനും. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ രചന നിര്‍വഹിച്ചിരിക്കുന്നത് സിപ്പി പള്ളിപ്പുറമാണ്. തൂലികയാല്‍ ഒരു പഴങ്കഥയെ പുത്തന്‍ കവിതയാക്കുകയാണ് ഇതില്‍. കഥകള്‍ പറയേണ്ട മുത്തശ്ശിമാര്‍ ടെലിവിഷന് മുമ്പില്‍ ചടഞ്ഞകൂടിയിരിക്കെ തികച്ചും വ്യത്യസ്തമായ വായനാനുഭവമാകും ഇത് നമുക്ക് സമ്മാനിക്കുക. ഉണ്ടനും ഉണ്ടിക്കും നെയ്യപ്പം തിന്നുവാന്‍ കൊതിയായി, ശര്‍ക്കരയും അരിയും തയ്യാറാക്കി വച്ച ശേഷം ചുള്ളി പെറുക്കുവാന്‍ ഇരുവരും പോയി. ഒരു കെട്ട് ചുള്ളി ഉണ്ടിയുടെ തലയില്‍ രണ്ടുപേരും ചേര്‍ന്ന് വച്ചു. ഉണ്ടന്റെ തലയില്‍ ചുള്ളി വെയ്ക്കാന്‍ ആ വഴി വന്ന പുലിയച്ചനോട് അവര്‍ സഹായം ആവശ്യപ്പെട്ടു. പത്തു നെയ്യപ്പം പകരം വേണമെന്ന കരാറില്‍ പുലി സമ്മതിച്ചു. നെയ്യപ്പം ഉണ്ടാക്കി. മാത്രമല്ല, പത്തു നെയ്യപ്പം മാറ്റിവെയ്ക്കുകയും ചെയ്തു. ബാക്കിയുള്ളവ കഴിച്ചു കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ആര്‍ത്തിയായി. തമ്മിലറിയാതെ പുലിയുടെ പങ്ക് ഇരുവരും കഴിച്ചു. ഇരുവര്‍ക്കും പേടിയായി. രണ്ട് പേരും കൂടി ഒരു കെണിയൊരുക്കി. നായയേയും കാളയേയും പടിക്കല്‍ നിര്‍ത്തി. തൊട്ടടുത്ത് നെല്ലിക്കയും കാരമുള്ളും വിതറി; കാരമുള്ളിനുമേല്‍ പായ വിരിച്ചു. തൊട്ടടുത്ത് ഒരു പാത്രത്തിലെണ്ണയും അതില്‍ പാമ്പിനെയും വച്ചു. കിണറ്റുവക്കില്‍ പാളകള്‍ നിരത്തിയിട്ടു. കിണറ്റില്‍ ഒരു മുതലയുണ്ടായിരുന്നു. അവര്‍ കെണിയൊരു ക്കിയതിനെപ്പറ്റി ഇതില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു. വിദഗ്ദ്ധമായി ഒരുക്കിയ ഈ കെണിയില്‍ പുലിയച്ചന്‍ പെട്ടു എന്നാണ് പിന്നീടുള്ള വരികള്‍ അറിയിക്കുന്നത്.
വാക്കു പാലിക്കാതെ മാര്‍ഗ്ഗമുണ്ടോ;
ജീവന്‍ കളഞ്ഞിട്ടു കാര്യമുണ്ടോ?
ഈ വരികള്‍ എനിക്ക്pothakam1 കൂടുതല്‍ ഹൃദ്യമായി തോന്നി. വാക്കുപാലിക്കേണ്ടതിന്റെ ആവശ്യ കതയെപ്പറ്റിയും സ്വജീവന്‍ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഈ വരികള്‍ പ്രതിപാദിക്കുന്നു.
ഉണ്ടനെയും ഉണ്ടിയെയും സിപ്പി അവതരിപ്പിക്കുന്നതു തന്നെ രസകരമായാണ്. വായിക്കുന്ന നിമിഷം തന്നെ അവരുടെ രൂപം ഉള്ളില്‍ ഉണരും. പേരുപോലെ തന്നെ പൊക്കുക്കുറവുള്ള അവരെ ഉണ്ടപോലെയും മദ്ദളം പോലെയും ആണ് സിപ്പി അവതരിപ്പിക്കുന്നത്.
മാത്രമല്ല ചില പഴയ വാക്കുകള്‍ അല്ലെങ്കില്‍ ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത വാക്കുകള്‍ വായിക്കാനും മനസ്സിലാക്കാനും അര്‍ത്ഥം കണ്ടുപിടിക്കാനും ഈ പുസ്തകം സഹായിച്ചു. പൂതി, ഇറയം എന്നിവയാണവ. പിന്നെ അപ്പമുണ്ടാക്കിയത് ഉണ്ടിയാണെങ്കിലും സത്യത്തില്‍ അത് വായിക്കുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ വെള്ളം വന്നു. അത്രയ്ക്കു കൊതിയൂറുന്ന വിധത്തിലാണ് കവിതയില്‍ സിപ്പി അത് അവതരിപ്പിക്കുന്നത്.
കണ്ടാല്‍ കൊതിക്കുന്ന പുത്തനപ്പം
ചക്കരയപ്പം, മധുരയപ്പം
.............................................
എന്നിട്ടുമെന്നിട്ടും തങ്ങിനിന്നു
നാവില്‍ക്കൊതിയുടെ തേന്മധുരംpothakam2
വായിക്കുമ്പോള്‍ ചക്കരയപ്പം ഇഷ്ടമില്ലാത്ത കുട്ടികള്‍ക്കുപോലും കൊതിവരും തീര്‍ച്ച.
പുലിയെപ്പോലെ വന്ന് പൂച്ചയെപ്പോലെ പോയി എന്ന വരിയുടെ അര്‍ത്ഥം ബോധ്യപ്പെടുത്താനായി പുലിയ്ക്കു വച്ചിരുന്ന അപ്പം കഴിക്കാന്‍ പതുങ്ങിപ്പോയ ഉണ്ടനെക്കുറിച്ചുള്ള വരി വായിച്ചപ്പോള്‍.
ഉണ്ടന്‍ പതുക്കെയടുക്കളയില്‍
പൂച്ചയെപ്പോലെ കടന്നുചെന്നു
പിന്നെ രസിച്ച് ചിരിക്കാന്‍ തോന്നിയത് ഉണ്ടനെത്തന്നെ ഉള്ളിലാക്കും എന്നു പറഞ്ഞ് മനുഷ്യരെപ്പേടിപ്പിക്കുന്ന പുലി ഒരു ചക്കരയപ്പം തിന്നാന്‍ കൊതിച്ചു വരുന്ന കാര്യം വായിച്ചപ്പോഴാണ്. ഒരടി വച്ചാല്‍ നമ്മള്‍ തവിടുപൊടിയാകുന്ന പുലിയെ മനുഷ്യബുദ്ധിയും കൌശലവുംകൊണ്ട് ഉണ്ടനും ഉണ്ടിയും ഓടിച്ചില്ലേ? വലിപ്പത്തിലല്ല മിടുക്കിലാണ് കാര്യമെന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു.
ഈ ചെറുകവിതയ്ക്ക് ടി ആര്‍ രാജേഷിന്റെ ചിത്രങ്ങള്‍ മാറ്റുകൂട്ടുന്നു. സിപ്പി പള്ളിപ്പുറവും ടി ആര്‍ രാജേഷും ചേര്‍ന്ന് ഈ കവിതയെ മനോഹരമാക്കുന്നു. കാവ്യലോകമാകുന്ന ആകാശത്തിലെ മിന്നിത്തിളങ്ങുന്ന ഒരു ചെറിയ നക്ഷത്രമാണ് ഈ പുസ്തകം.
ഈണത്തില്‍ ചൊല്ലാവുന്ന ഈ വരികള്‍ കൊച്ചുകൂട്ടുകാര്‍ക്ക് കാവ്യരചനയ്ക്കും പ്രചോദനമാകും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് ഒരുപോലെ വായിക്കാവുന്നതാണ് ഈ പുസ്തകം.
ലക്ഷ്മി സുനില്‍
ഉണ്ടനും ഉണ്ടിയും പുലിയച്ചനും
സിപ്പി പള്ളിപ്പുറം
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്
പുറം 36, വില 30 രൂപ

ക്ളാസ്: 6 ബി,
എസ് എസ് ഡി ശിശുവിഹാര്‍
യു പി എസ്,വഴുതക്കാട്,
തിരുവനന്തപുരം - 695 010