KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഓര്‍മ്മക്കൂട്

 

kavi2

 

kavi1ഇന്റര്‍നെറ്റില്‍
വന്നൊരു കുട്ടി:
“മാമാ സുഖമല്ലേ...?”

അവളുടെ മനസ്സി -
ന്നക്ഷരമൊഴികള്‍ -
ക്കളവില്ലതിരില്ല.

മുറ്റത്തെന്നോ
റോസാപൂച്ചെടി
നട്ടൊരു തന്‍ കാര്യം

മാനത്തേക്ക്
പരുന്തായ്, പട്ടം
വിട്ടൊരു വന്‍ കാര്യം.

കുന്നിന്‍മോളില്‍
കേറി മറിഞ്ഞു
രസിച്ച കളിക്കാര്യം

നക്ഷത്രത്തോ -
ടൊപ്പമുറങ്ങിയ
സ്വപ്നത്തിന്‍ കാര്യം
കുയിലിന്നൊപ്പം
കൂവിത്തോറ്റൊരു
കുട്ടിത്തക്കാര്യം

മുള്ളില്‍ കൊണ്ടു
മുറിഞ്ഞൊരു കാലില്‍
നോവേറും കാര്യം

കല്ലു കളിക്കാന്‍
കൂട്ടിന്നാളെ
കിട്ടാത്തൊരു കാര്യം

അയലത്താരോ
കളിയില്‍ തന്നെ
കൂട്ടാത്തൊരു കാര്യം

ഇങ്ങനെ നൂറ്
സ്വകാര്യം പറയാന്‍
ഇന്നവളോര്‍ക്കുട്ടില്‍

ഓര്‍മ്മക്കൂട്ടി -
ലിരുന്നു കളിക്കുക -
യാണൊരു പെണ്‍കുട്ടി.

ഇ ജിനന്‍
വര: മേഘ രാമകൃഷ്ണന്‍