KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

രാമനും കോമനും


നാടോടിക്കഥ

രാമനും കോമനും കൂടി വാഴ വെച്ചു.
കായ മൂത്ത് കൊല വെട്ടാറായപ്പൊ രാമന്‍ പറഞ്ഞു:
“രണ്ടാള്‍ക്കും ഒപ്പോപ്പം വീതിക്കാം.
തല യ്ക്ക്. കട നീയെട്ത്തോ.”raman
കോമനും സന്തോഷമായി. ഒപ്പോപ്പം കിട്ടീലോ. പക്ഷേ, സംഗതി അബദ്ധായീന്ന് കോമന് പിന്നെ മനസ്സിലായി.
അട്ത്ത കൊല്ലം എന്തു വന്നാലും തലേ വാങ്ങൂ. കോമനുറച്ചു.
പിറ്റെക്കൊല്ലം രാമനും കോമനും കൂടി ചേന നട്ടു. വിളവെടുക്കാറായപ്പൊ കോമന്‍ പറഞ്ഞു:
“ഇത്തവണ തലയെനിക്ക്. കട നീയെട്ത്തോ...” അങ്ങന്യാച്ചാ അങ്ങനെ എന്നും പറഞ്ഞ് രാമന്‍ ചേനയുമായി പോയി.
അങ്ങനെയിരിക്കെ രണ്ടാളും കൂടി ഒരു കൈക്കോട്ടു വാങ്ങി.
രാമന്‍ ചോദിച്ചു:
“ഇത് രാത്യ്രോ പകലോ നെനക്ക് വേണ്ടത്?”
“യ്ക്ക് രാത്രി കിട്ട്യാലും മതി.” കോമന്‍
പറഞ്ഞു.
അങ്ങനെ പകലു മുഴുക്കെ കൈക്കോട്ടെടുത്ത് രാമന്‍ പണിയെടുക്കും. വൈകുന്നേരം കോമന്റെ വീട്ടില്‍raman1 കൊണ്ടുക്കൊടുക്കും. പിറ്റേന്നു രാവിലേം രാമന്‍ കൈക്കോട്ടെടുത്ത് പോരും. വൈകുന്നേരം കൊണ്ടുക്കൊടുക്കും.
രാത്രിയില്‍ കൈക്കോട്ടു കിട്ടിയിട്ട് കോമന്‍ എന്തു ചെയ്യാനാണ്?
സംഗതി അബദ്ധായീന്ന് കോമന് മനസ്സിലായി. എന്തുവന്നാലും ഇനി വാങ്ങുമ്പൊ പകലേ വാങ്ങൂ. കോമനുറച്ചു.
കുറച്ചു ദിവസം കഴിഞ്ഞപ്പൊ രണ്ടാളുംകൂടി ഒരു പുതപ്പാണു വാങ്ങിയത്.
രാമന്‍ ചോദിച്ചു.
“ഇത് രാത്യ്രോ പകലോ നെനക്ക് വേണ്ടത്?”
“യ്ക്ക് പകല് മതി.”
പുതപ്പും പുതച്ച് രാമന്‍ സുഖായി ഉറങ്ങും.
രാവിലെ പുതപ്പ് കോമനു കൊണ്ടുപോയി കൊടുക്കും. രാത്രി വാങ്ങിക്കൊണ്ടോവും.
പകല് പുതപ്പു കിട്ടിയിട്ട് കോമന്‍
എന്തു ചെയ്യാനാണ്?!


രാമകൃഷ്ണന്‍ കുമരനല്ലൂര്‍
വര: ഗോപു പട്ടിത്തറ