KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വിധി

vidhi1

 

 

 

തൈമാവിന്‍ കൊമ്പത്തെച്ചില്ലയില്‍
നിന്നന്ന്
വാടിയ മാവില മണ്ണില്‍ വീണു
ഇതുകണ്ട് സന്തോഷച്ചിരിയോടെ നോക്കുന്നു
അരയാലിന്‍ കൊമ്പത്തെ തളിരിലകള്‍
ഇതുതന്നെ വിധിയിനി നിങ്ങള്‍ക്കും നാളെയെ-
ന്നരയാലു മെല്ലെ പ്പറഞ്ഞെന്നാലും
അതു കേട്ടതില്ലാ, തളിരിലയൊക്കെയും
പരിഹാസച്ചിരിതൂകി കാറ്റിലാടീ,
ദിവസങ്ങള്‍ കൂടുതല്‍ കഴിയാതെതന്നെയാ-
തളിരിലയെല്ലാം വിടപറഞ്ഞു
കൂട്ടരേ, ആരുടെ താഴ്ച കാണുമ്പോഴും
നമ്മളെ നമ്മള്‍ മറക്കരുതേ...
 

vidhi2

 

 

 

 

ഹര്‍ഷ കെ എ,
ക്ളാസ്: 5 ബി, ഡി എസ് എ യു പി സ്കൂള്‍, കോരം പി ഒ,
പയ്യന്നൂര്‍ (വഴി), കണ്ണൂര്‍ - 670 307