KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പിന്നെങ്ങനാ...

അല്ലെങ്കിലും മാലതി ടീച്ചര്‍ അങ്ങനെയാണ്. ഞങ്ങളോട് എന്തെങ്കിലും എഴുതാന്‍
പറഞ്ഞിട്ട് ടീച്ചര്‍ അടുത്ത ക്ളാസ്സിലെ ടീച്ചറോട് വര്‍ത്തമാനം പറയാന്‍ പോവും. ഈ ടീച്ചര്‍മാര്‍ക്കെന്താ ഇത്ര പറയാന്‍? ഓ... ഇന്ന് ഗ്രാമവര്‍ണന തയ്യാറാക്കാനാ പറഞ്ഞിരിക്കു
ന്നത്. പട്ടണത്തിലെ ഈ കുടുസ്സു മുറിയില്‍ ഇരുന്ന് ഞങ്ങളെങ്ങനെയാണ് ഗ്രാilam4മവര്‍ണന തയ്യാറാക്കുന്നത്?
പലപ്പോഴും മുത്തശ്ശീനെ കാണാന്‍ വേണ്ടി മാത്രം നാട്ടില്‍ പോവാറുണ്ട്. ഐ ടി എന്‍ജിനീയറായ അച്ഛന് ഈ പട്ടണം വിട്ടു വരാന്‍ പറ്റില്ലത്രേ. അമ്മേടെ നിര്‍ ബന്ധം കൊണ്ടാ കഴിഞ്ഞ വെക്കേഷനു പോയത്. അന്ന് ഞാനും കൂടി വാശി പിടിച്ചതോണ്ട് ഒരാഴ്ച മുത്തശ്ശീടെ കൂടെ നില്‍ ക്കാന്‍ പറ്റി. എന്റെ മുത്തശ്ശീടെ ഗ്രാമം തന്നെ വര്‍ണിക്കാം... എന്താ...?
പക്ഷേ എങ്ങനാപ്പം വര്‍ണന എഴുതാ... ചെറിയ ക്ളാസ്സില്‍ ടീച്ചര്‍ പറഞ്ഞു തന്നിട്ടുണ്ട്, ഒരു സാധനത്തെ വര്‍ണിക്കുന്നതിനു മുമ്പ് അതിന്റെ മണം, ശബ്ദം, രുചി അതുമായി ബന്ധപ്പെട്ട സന്തോഷമുള്ള ഓര്‍മകള്‍, ദുഃഖം തരുന്ന ഓര്‍മകള്‍ ഇവ എഴുതിയാല്‍ വര്‍ണനയാവുമത്രേ.
നാട്ടില്‍ ചെന്നപ്പം മുത്തശ്ശി ഞങ്ങള്‍ക്ക് ഒരുക്കിവെച്ചിരുന്ന കാച്ചെണ്ണയുടെ മണമല്ലേ എന്റെ മുത്തശ്ശീടെ ഗ്രാമത്തിന്. നെയ്യില്‍ വറവിട്ട കുilam5റുക്കു കാളന്റേയും ചക്ക വരട്ടിയുടേയും രുചിയല്ലേ ഗ്രാമത്തിന്! പിന്നെ തലേന്നത്തെ പ്രാദേശിക വാര്‍ത്തകളുമായി ഓടിക്കിതച്ചെത്താറുള്ള ചീരുവമ്മേടെ മുഖമല്ലേ ഗ്രാമത്തിന്. കുളക്കടവില്‍ ആയ്ച്യമ്മയും ജാനുവമ്മയും മത്സരിച്ച് തിരുമ്പുമ്പോളുണ്ടാവുന്ന ശബ്ദമല്ലേ എന്റെ മുത്തശ്ശീടെ ഗ്രാമത്തിന്റെ ശബ്ദം. തൊട്ടാവാടി മുള്ളിന്റെ മേല് കേറി കാല് മുറിഞ്ഞപ്പോ കമ്പിപ്പാലേടെ നീരൊഴിച്ച് മുത്തശ്ശി മുള്ള് എടുത്തുതന്നപ്പോണ്ടായ വേദനല്ലേ ഗ്രാമത്തെക്കുറിച്ചുള്ള ദുഃഖകരമായ ഓര്‍മ?
ഓണത്തിന് പൂ പറിക്കാന്‍ പോയിട്ട് ന്റെ പൂക്കൂട നിറഞ്ഞപ്പം ണ്ടായ സന്തോഷല്ലേ എന്റെ മുത്തശ്ശീടെ ഗ്രാമത്തിന്റെ സന്തോഷം...
‘ഗ്രാമവര്‍ണന’ തയ്യാറായി. ആ... ടീച്ചര്‍ വരുന്നുണ്ട്. ടീച്ചര്‍ ഇന്നും അഞ്ജനേടെ വര്‍ണനയ്ക്കാ മാര്‍ക്കിട്ടത്. പച്ച പിടിച്ച പാടങ്ങളും വരിവരി നില്‍ക്കുന്ന കുന്നുകളും കളകളം പാടുന്ന പുഴകളുമില്ലാത്ത എന്റെ ഗ്രാമവര്‍ണന വര്‍ണനയല്ലാത്രേ. അതെങ്ങനാ ശരിയാവുക? ചീരുവമ്മയും മുത്തശ്ശിയും തൊട്ടാവാടിയും ഊഞ്ഞാലും പൂക്കുടയും വേലിപ്പൊത്തും പാമ്പും കാവും ഒന്നും ഇല്ലാതെങ്ങനാ ഗ്രാമം ഉണ്ടാവുക? എങ്ങനാ ഗ്രാമവര്‍ണന ഉണ്ടാവുക...?
നിഷ സി,
ജി എച്ച് എസ് എസ്
പെരുവള്ളൂര്‍,
മലപ്പുറം - 673 638