KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കൊച്ചുപൂവ്

ilamthalirഇന്നലെ സന്ധ്യയ്ക്ക് മുറ്റത്തെ പൂന്തോപ്പില്‍
നിദ്രയിലാണ്ടൊരു മൊട്ടു കണ്ടു
ഇന്നു വെളുപ്പിന് നോക്കുമ്പോഴയ്യടാilam2
പൊന്‍മുത്തുപോലൊരു കുഞ്ഞു പൂവ്
ആദ്യമായ് കണ്ടപോല്‍ എന്നെ നോക്കി
കിന്നരിക്കാറ്റിനെ ഉറ്റു നോക്കി
വൈകിയില്ലൊട്ടുമാ ചിത്രശലഭങ്ങള്‍
പൂമ്പൊടി മേല്‍ വന്നിരിപ്പുമായി
മഞ്ഞുകണങ്ങളാ പൂവിന്‍ ദളങ്ങളെ
തഴുകി മിനുക്കി തെറിച്ചു പോയി.
കുസൃതിയാം വണ്ടുകള്‍ തേന്‍ നുകര്‍ന്നീടുവാന്‍
കൊതിയോടെ മന്ദമായ് മൂളിയെത്തി
അപ്പൂപ്പന്‍താടിപോലുള്ളൊരു പൂവിനെ
മൂര്‍ച്ചയാം കൊമ്പുകൊണ്ടാഞ്ഞു കുത്തി
മുറിവേറ്റ പൂവിന്റെ മിഴിയില്‍ നിന്നുതിരുന്നു
ഒരു തുള്ളി കണ്ണുനീരാദ്യമായി
പിന്നെയാ മുത്തുകള്‍ തെരുതെരെ പൊഴിയുമ്പോള്‍
സൂര്യന്‍ തന്‍ ചൂടാലെ മായ്ച്ചുവല്ലോ
മേഘം തണുത്തു വിറച്ചു ചിരിച്ചു കൊ-
ണ്ടാഹ്ളാദ മാരി പൊഴിച്ചു വേഗം
പിറ്റേന്നു കാലത്ത് നോക്കുമ്പോഴോ കഷ്ടം
കുഞ്ഞി ദളങ്ങള്‍ പൊഴിഞ്ഞ കാഴ്ച!
രാജി രാജഗോപാല്‍,
ക്ളാസ്: 7 സി, കെ ആര്‍ ജി പി എം എച്ച് എസ് എസ് വി എച്ച് എസ്,
ഓടനാവട്ടം, കൊട്ടാരക്കര, കൊല്ലം