KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഡ്രാക്കുളക്കണ്ണ്

ilamരാത്രി. പുറത്തു മഴ ചാറുന്നുണ്ട്. ഇരുട്ടത്ത് തപ്പിത്തടഞ്ഞെങ്കിലും ഞാന്‍ വിളക്കു കത്തിച്ചു വെച്ചു. കറണ്ടിനെ പ്രാകിയുള്ള മുത്തശ്ശിയുടെ ശബ്ദം കേള്‍ക്കാനുണ്ട്. ചീവിടിന്റെ വാശി ഇരട്ടിയായെന്നു തോന്നുന്നു. അതു പക വീട്ടുകയായിരിക്കും. എന്തെന്നോ? ഒരു ദിവസം രാത്രി കറണ്ടു പോയ നേരത്തു തന്നെയെന്നു തോന്നുന്നു, ഒരു ചീവീട് ചീറി... ചീറി... ഞങ്ങളുടെ ചെവി ഒരു പരുവത്തിലാക്കി. സഹികെട്ട അച്ഛന്‍ കറണ്ടു വന്നതും അതിനെ തിരഞ്ഞു പിടിച്ച് ഒരീര്‍ക്കില്‍കൊണ്ടു തോണ്ടി പുറത്തേക്കൊരേറു കൊടുത്തു.
ഞാനെഴുത്തു തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോള്‍ ഹെലിക്കോപ്ടര്‍ പോലെ ശബ്ദമുണ്ടാക്കുന്ന,  കല്ലെടുപ്പിക്കുന്ന തുമ്പിയില്ലേ, അതു വിളക്കിന്റെ ചുറ്റും പാറിക്കൊണ്ടിരുന്നു. ഇടയ്ക്കു വിളക്കിന്റെ ചില്ലില്‍ ഇടിക്കുന്നുമുണ്ട്. അതിന്റെ തിളങ്ങുന്ന ഗോilam1ലി പോലുള്ള കണ്ണ് കണ്ടപ്പോള്‍ എനിക്കല്‍പ്പം പേടി തോന്നി. ഇരുട്ടത്ത് വിളക്കുകെട്ട് രണ്ടു കണ്ണുകള്‍ പ്രത്യക്ഷപ്പെട്ടാല്‍... അത് ഡ്രാക്കുളയുടെ കണ്ണാണെങ്കിലോ? ഞാന്‍ വേഗം ജനല്‍ തുറന്നാ തുമ്പിയെ പുറത്തേക്കു പറത്തിവിട്ടു. പിന്നെ അതിന്റെ കണ്ണ് ആലോചിച്ചുകൊണ്ട് മേപ്പോട്ട് നോക്കി. അപ്പോള്‍ അയയില്‍ തൂങ്ങുന്ന, ഓണത്തിനെടുത്ത എന്റെ ഇളം പച്ച കുപ്പായത്തില്‍ ഒരു പൂമ്പാറ്റയിരിക്കുന്നു. വെള്ള നിറം. ഇടയ്ക്കു മൊസൈക്ക് നിറം പോലെ ചില കറുത്ത കുത്തുകളും. ഒട്ടിയിരിക്കുന്ന നാലു ചിറകുകള്‍ കണ്ടാല്‍ രണ്ടെണ്ണമാണെന്നു തോന്നും. മൊത്തത്തില്‍ ഒരു വെള്ളപ്പാറ്റ തന്നെ. അയ്യോ... വെള്ളപ്പാറ്റയെന്നത് എന്റെ ഒരു കൂട്ടുകാരിയുടെ കളിപ്പേരാണ്. കക്ഷി നല്ല വെളുപ്പാണേയ്.
പിറ്റേന്നു രാവിലെ ഞാന്‍ മുറ്റമടിച്ചു വാരുമ്പോള്‍ ഞങ്ങളുടെ വീടിന്റെ ജനല്‍പ്പടിയില്‍ ഒരു തുമ്പി ചത്തു കിടക്കുന്നു. അതിന്റെ ചിറകുകള്‍ ചിതറിക്കിടക്കുന്നതു കാണാം. ഉറുമ്പുകളില്‍ ചിലര്‍ അതിന്റെ തലയ്ക്കുവേണ്ടി തല്ലു കൂടുന്നുണ്ട്. അപ്പോഴാണെനിക്കോര്‍മ്മ വന്നത്, ഞാനിന്നലെ പുറത്തേക്കു പറത്തിവിട്ട തുമ്പിയല്ലേ അത്. അതു ചാവുമ്പോള്‍ മുത്തശ്ശി കറണ്ടിനെ പ്രാകിയതുപോലെ എന്നെയും പ്രാകിയിട്ടുണ്ടായിരിക്കുമോ? ഉണ്ടാവും. അതിനെ താനല്ലേ മരണത്തിലേക്കു പറത്തിയത്. ഇന്നലെ കണ്ട ആ വെള്ള പൂമ്പാറ്റയും ചത്തു കാണും. അതും വിചാരിച്ചു തുമ്പിയെ നോക്കിയതും ഉറുമ്പുകള്‍ അതിനെ തൂക്കിയെടുത്തു കൊണ്ടുപോയി. അപ്പോഴും അതിന്റെ ഡ്രാക്കുള കണ്ണുകള്‍ എന്നെ തുറിച്ചു നോക്കുന്നു ണ്ടായിരുന്നു.
വിസ്മയ പി ആര്‍,
ക്ളാസ്: 9 ബി, ജി എച്ച് എസ് എസ് ഇടപ്പാള്‍