KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ സെപ്റ്റംബര്‍ 2010


kathukal

തളിര് എത്ര സ്വാദിഷ്ടമായ ഒരു ഓണസദ്യയാണ് ഇത്തവണ ഒരുക്കിയത്.  കുട്ടികള്‍ക്കും മനസ്സില്‍ കുട്ടിത്തം സൂക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരം.  ഒന്നാന്തരം കഥകള്‍, കവിതകള്‍, കുറിപ്പുകള്‍... ആ വരകളും വര്‍ണങ്ങളും കാണാന്‍ എന്തൊരു ശേല്! ആ താളുകളിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ പണ്ടത്തെ ആ നാലുവയസ്സുകാരി പൈതലായി മാറി.  ചുറ്റും പരക്കുന്ന ചിങ്ങവെയില്‍ ... മലഞ്ചെരിവിലൂടെ വീശിയെത്തുന്ന തണുത്ത കാറ്റ്.  വെയിലില്‍ പാറുന്ന ചുവന്ന വാലന്‍ തുമ്പികള്‍... ഒക്കെയും മടക്കിക്കൊണ്ടുവന്നതിന് തളിരിന് നന്ദി.
സ്നേഹത്തോടെ
റോസ്മേരി

ഞങ്ങളുടെ സ്കൂളില്‍ ആദ്യമായാണ് തളിര് മാസിക ലഭിക്കുന്നത്. ജൂലായ് മാസത്തില്‍ പ്രസിദ്ധീകരിച്ച ടാഗോറിന് 150 വയസ്സ്, ടാഗോറിന്റെ രചനകള്‍ എന്നിവ വളരെ ഇഷ്ടപ്പെട്ടു. മമത പ്രതാപന്‍ വരച്ച ചിത്രം നന്നായിരുന്നു.

ഗാപിക എസ്,
ക്ളാസ്: 7 സി,
കെ ആര്‍ ജി പി എം വി എച്ച്എസ്&എച്ച്എസ്എസ്
ഓടനാവട്ടം,
കൊട്ടാരക്കര, കൊല്ലം.

2009 ആഗസ്റ് മാസത്തിലാണ് ഞാന്‍ ആദ്യമായി തളിരിനെ പരിചയപ്പെടുന്നത്. സുഗതകുമാരി ടീച്ചറിന്റെ മുന്നുരയും എസ് ശിവദാസ് സാറിന്റെ ഉപദേശങ്ങളും രാജീവ് എന്‍ ടി അങ്കിളിന്റെ സ്കൂള്‍ ഡേയ്സും ആനക്കാര്യവും വായിക്കുമ്പോള്‍ ഞാന്‍ എന്നെ മറന്ന് എന്റേതായ ലോകത്തിലേക്ക് പോകുന്നു.

മാലു ബാബു,
ക്ളാസ്: 7 എ,
ജി എച്ച് എസ് എസ് ചാത്തമറ്റം, ചാത്തമറ്റം പി ഒ, എറണാകുളം

എനിക്ക് സുഗതകുമാരി ടീച്ചറുടെ ജൂണ്‍ മാസത്തിലെ മുന്നുര വലിയ ഇഷ്ടമായി. സ്കൂള്‍ തുറക്കുമ്പോള്‍ എന്തു ചെയ്യണം എന്നു മനസ്സിലായി. സി രാധാകൃഷ്ണന്‍ സാറിന്റെ അമ്മത്തൊട്ടില്‍ എന്ന കഥ എന്റെ വീട്ടിലെ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമായി. എം എഫ് ഹുസൈന്റെ ബയോസ്കോപ്പുകളും എടുപ്പുകുതിരകളും ഇഷ്ടമായി. എന്റെ പിക്ചര്‍ ആല്‍ബത്തില്‍ ഒട്ടിക്കാന്‍ ഒരുപാടു ചിത്രങ്ങള്‍ കിട്ടി. ഊര്‍ജതന്ത്രത്തിന്റെ കഥ വിജ്ഞാനപ്രദമാണ്.

അര്‍ജുന്‍,

ക്ളാസ്: 7, അലന്‍ ഫെല്‍ഡ്മാന്‍ പബ്ളിക് സ്കൂള്‍,

കഴക്കൂട്ടം, തിരുവനന്തപുരം


ജൂലൈ മാസത്തിലെ ടാഗോര്‍ പതിപ്പ് വളരെ മനോഹരമായിരുന്നു. മഹാഭാരതവും ആനക്കാര്യവും നന്നായി പ്രസിദ്ധീകരിച്ചിരിക്കുന്നു. വായിച്ചു വളരാന്‍ ഞാന്‍ പഠിച്ചത് തളിരിലൂടെയായിരുന്നു.

അഞ്ജലി സി,
ക്ളാസ്: 6 ഡി,
എ യു പി സ്കൂള്‍, ചിറ്റിലംചേരി,
പാലക്കാട് - 678 704

എത്ര തിരക്കുണ്ടായാലും മാറ്റി വച്ച് ഞാന്‍ തളിര് വായിക്കും. 2010 ജൂണ്‍ മാസത്തെ തളിരില്‍ ഉള്‍പ്പെടുത്തിയ എസ് ശിവദാസിന്റെ പുതിയ വിദ്യാലയ വര്‍ഷത്തില്‍ വേണ്ടതെന്ത്? എന്ന ലേഖന ഭാഗം എന്നെ ഏറെ ആകര്‍ഷിച്ചു. പിന്നെ എം എഫ് ഹുസൈനെക്കുറിച്ചുള്ള വിവരങ്ങള്‍ തന്ന ശ്രീദേവി എസ് കര്‍ത്തായ്ക്കും എന്റെ അഭിനന്ദനങ്ങള്‍. എം ടി വാസുദേവന്‍ നായരുടെ വായന എന്ന ആഘോഷം എന്ന ലേഖനവും ഇഷ്ടപ്പെട്ടു.

അനന്തസായൂജ്, കുറ്റൂര്‍ നോര്‍ത്ത് പി ഒ,
മലപ്പുറം

ഒരു നന്ദിയറിയിക്കാനാണീ കത്ത്. സ്കൂളില്‍ ഉപന്യാസ മത്സരത്തിന് ടാഗോറിനെക്കുറിച്ച് ചോദിക്കാന്‍ സാധ്യത ഉണ്ടെന്ന് അമ്മ പറഞ്ഞപ്പോള്‍ ആകെ വിഷമിച്ചു. അപ്പോഴാണ് ജൂലൈ ലക്കം തളിര് എന്റെ കൈയില്‍ വന്നത്. അപ്പോള്‍ തന്നെ ടാഗോറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ എഴുതിവെച്ചു. വിശ്വോത്തര ബാലകഥകള്‍ വളരെ ഇഷ്ടമാണ്.

അഖില എം ദേവ്, ക്ളാസ്: 5 ബി,
ലിറ്റില്‍ ഫ്ളവര്‍
കരുവാരകുണ്ട്.

പുതുമാസം പിറക്കുമ്പോള്‍ അറിവിന്റെയും ആനന്ദത്തിന്റെയും അനുഗ്രഹ വര്‍ഷമായി തളിരെത്തും. ഞങ്ങള്‍ക്ക് ഒരുത്തമ വഴികാട്ടിയാണ് തളിര്. സ്കൂള്‍ ഡേയ്സ് കസറുന്നുണ്ട് കേട്ടോ.

ശ്രീജിത്ത് എം കെ, ക്ളാസ്: 7 ബി,
എന്‍ ഇ യു പി സ്കൂള്‍, കേരളശ്ശേരി, പാലക്കാട്

മനസ്സു കുളിര്‍പ്പിക്കുന്ന മഴ പോലെയാണ് എന്റെ മുന്നില്‍ തളിരെത്തുന്നത്. സുഗതകുമാരി ടീച്ചറുടെ മുന്നുരയും സ്കൂള്‍ ഡേയ്സും വളരെ നന്നായിട്ടുണ്ട്. അരവിന്ദ് അങ്കിളിന്റെ ഓരോ പുതിയ വസ്തുക്കളും ഞാന്‍ ചെയ്തു നോക്കും. ഓരോ പതിപ്പും ഒന്നിനൊന്നു മെച്ചമാണ്.

ശ്രീലക്ഷ്മി വാസു,
ക്ളാസ്: 7,
ജി എച്ച് എസ് എസ്
ചാത്തമറ്റം,
എറണാകുളം - 686 671