KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഓണപ്പാട്ടുകള്‍


kavitha

പൂവേ പൊലി പൂവേ...


ona3തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടി പൂ തരുമോ?
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടു?

കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടി പൂ തരുമോ?
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടു?

പിച്ചിപ്പൂവേ പൂത്തിരളേona2
നാളേയ്ക്കൊരുവട്ടി പൂ തരുമോ?
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടു?

തെറ്റിപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടി പൂ തരുമോ?
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടു?

പൂവായ പൂവെല്ലാം പിള്ളേരിറുത്തു
പോയ്
പൂവാംകുരുന്നില ഞാന്‍ പറിക്കും.
നാളെ ഞാന്‍ പോരുമ്പോള്‍
ഒരുവട്ടി പൂവെന്റെ പിച്ചിപ്പൂവേ
നീ തന്നിടാഞ്ഞാല്‍.....

തന്നീടാം കുഞ്ഞേ, നീ പൂ പൊലി
പാടിക്കോ
പൂ പൊലി പാടി, നീ പൂ നുള്ളിക്കോ.
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ....



ഊഞ്ഞാല്‍പ്പാട്ട്


ഒന്നേ ഒന്നേ പോ
onam4ഓമനയായി വളര്‍ന്നാനുണ്ണി
രണ്ടേ രണ്ടേ പോ
രണ്ടില്ലം പുക്കുവളര്‍ന്നാനുണ്ണി
മൂന്നേ മൂന്നേ പോ
മുലയുണ്ടു പൂതനേ കൊന്നാനുണ്ണി
നാലേ നാലേ പോ
നാരായണനെന്നു പേരുണ്ണിക്ക്
അഞ്ചേ അഞ്ചേ പോ
അഞ്ചാതെ ചാടു തകര്‍ത്താനുണ്ണി
ആറേ ആറേ പോ
ആനക്കഴുത്തങ്ങറുത്താനുണ്ണി
ഏഴേ ഏഴേ പോona1
ഏഴുനിലയും കടന്നാനുണ്ണി
എട്ടേ എട്ടേ പോ
എട്ടാമന്‍ കംസനെ കൊന്നാനുണ്ണി
ഒന്‍പതേ ഒന്‍പതേ പോ
ഒന്‍പതു ഗോക്കളെ മേച്ചാനുണ്ണി
പത്തേ പത്തേ പോ
പത്മനാഭനെന്നു പേരുണ്ണിക്ക്.

വര: കെ സുധീഷ്