KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാവേലി വരുന്നേ




katha

ജാതിഭേദമില്ല!maveli
മതദ്വേഷമില്ല!
അഴിമതി ഇല്ല!
ദാരിദ്യ്രമില്ല!
ദുഃഖമില്ല!
രോഗമില്ല!

പൂട്ടുകളില്ലാത്ത ഒരു രാജ്യം!
കള്ളമില്ല, ചതിവില്ല, സന്തോഷവും സുഖവും സമൃദ്ധിയും മാത്രം.
ആ രാജ്യത്ത് എന്തിനാണ് പൂട്ട്?
അതാണ് അസുര രാജാവായ മഹാബലിയുടെ നാട്. ദീനദയാലുവായ, ബുmaveli1ദ്ധിമാനായ മഹാബലിയുടെ നാടിന്റെ പ്രശസ്തി വളര്‍ന്ന് സാക്ഷാല്‍ സ്വര്‍ഗരാജ്യത്തിന് കൂടി അസൂയ പെരുത്തു. ദേവന്മാര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അവര്‍ വിഷ്ണു ഭഗവാനെ കാണാന്‍ തീരുമാനിച്ചു. “നിലനില്പിന്റെ പ്രശ്നമാണേ. ഭഗവാനേ... അങ്ങ് ഞങ്ങളെ രക്ഷിക്കണം പ്ളീസ്...” ദേവന്മാരുടെ പരിഭ്രമം കണ്ട് ഭഗവാന്‍ ഊറിച്ചിരിച്ചു.  “ഇത്ര അസൂയ പാടുണ്ടോ? അയ്യേ! അസൂയ മൂത്തു മൂത്തു നിങ്ങളും അസുരന്മാര്‍ക്കു സമന്മാരാവുമല്ലോ. ശരി, എന്തായാലും ഒരു കൈ നോക്കട്ടെ”...” വിഷ്ണു ഭഗവാന്‍ ദേവന്മാരെ ഒഴിവാക്കി.
ഭഗവാന്‍ മഹാബലിയുടെ നാട്ടില്‍ എത്തി. അവിടെ ഒരു മഹായജ്ഞം നടക്കുകയായിരുന്നു.  “യജ്ഞം നടക്കുന്ന സമയത്ത് ആര്‍ക്കും എന്നോട് എന്തും ചോദിക്കാം. ഞാനത് നല്കുന്നതായിരിക്കും.” മഹാബലി ഒരു പ്രഖ്യാപനം നടത്തി.
ഇത് കേട്ടപ്പോള്‍ ഭഗവാന് ഒരു ബുദ്ധി തോന്നി. അദ്ദേഹം വാമന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
മഹാബലി ആദരവോടെ വാമനനെ എതിരേറ്റു. “വരൂ വരൂ, നന്ദിയുണ്ട് വന്നതില്‍. അങ്ങയുടെ വരവു കൊണ്ട് ഞാന്‍ ധന്യനായി. എന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത്?maveli2

“വെറും മൂന്നേ മൂന്ന് ചുവട് മണ്ണുമാത്രം മതി.” വാമനന്‍ വിനയാന്വിത
നായി. ഇതു കേട്ട് മാവേലിയുടെ ഗുരുവിനല്പം സംശയം തോന്നി. അദ്ദേഹം മാവേലിയോട് രഹസ്യമായി പറഞ്ഞു: “ഈ വന്നിരിക്കുന്നത് മറ്റാരുമല്ല, ഭഗവാന്‍ മഹാവിഷ്ണുവാണ്. സഹായം തേടിയുള്ള വരവല്ല, പരീക്ഷിക്കാനാവും. അതിനുള്ള അവസരം നല്കരുത്.”
പക്ഷേ, മഹാബലി വാക്കു പാലിക്കാന്‍ തന്നെ തയ്യാറായി. വാമനനോട് മൂന്ന് ചുവട് മണ്ണ് അളന്നെടുത്തു കൊള്ളാന്‍ പറഞ്ഞു.
പെട്ടെന്ന് വാമനന്‍ സ്വര്‍ഗത്തോളം വളര്‍ന്നു. ഒരു ചുവടുകൊണ്ട് ഭൂമി മുഴുവനും രണ്ടാം ചുവട് വച്ച് സ്വര്‍ഗവും കരസ്ഥമാക്കി. മൂന്നാം ചുവട്
വയ്ക്കാന്‍ സ്ഥലമെവിടെ?
ഭഗവാന്‍ മാവേലിയെ നോക്കി. മാവേലി ഭഗവാന്റെ മുമ്പില്‍ തല കുമ്പിട്ടു: “ഭഗവാനേ, മൂന്നാമത്തെ ചുവട് എന്റെ തലയില്‍ ആയിക്കോട്ടെ.” അങ്ങനെ പാവം മാവേലി പാതാളത്തിലേക്കു താണു താണു പോയി. ഭഗവാന്‍ മാവേലിക്ക് ഒരു വരം നല്കി. “താങ്കള്‍ പാതാളത്തിലെ രാജാവായി വാഴണം. വര്‍ഷത്തില്‍ ഒരിക്കല്‍ ഭൂമിയില്‍ വന്ന് താങ്കള്‍ക്ക്  നാടു കാണാം, നാട്ടുകാരെ കാണാം.”
വര്‍ഷത്തിലൊരിക്കല്‍ തന്റെ ജനങ്ങളെ കാണാനായി     എത്തുന്ന മഹാബലിയെ ആഘോഷത്തോടെ വരവേല്ക്കുന്ന കാലമാണ് ഓണക്കാലം. മഹാബലി അങ്ങനെ ഒരിക്കല്‍ കൂടി എത്താറായി. ജാതിചിന്തയില്ലാതെ, മതദ്വേഷമില്ലാതെ, നമ്മളെല്ലാവരും പഴയ നാടുവാഴിയെ എതിരേല്ക്കാന്‍
തയ്യാറാണോ?

ഇന്ദു ഹരികുമാര്‍