KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത അഴകില്ലാത്തവയെല്ലാം...
അഴകില്ലാത്തവയെല്ലാം...



azha2

 

 

 

അഴകി ല്ലാത്തവയെല്ലാം...

മീന്‍കുട്ടകള്‍, വട്ടി,
കരിമൂടിയ ചട്ടി, കലം
 മ്മിക്ക, ല്ലുരല്
 
നാവുന്തിയ ചിരവത്തടി,
ഇറയത്തെച്ചൂല്,
കീറപ്പായ്,
കൂറത്തുണി,
എച്ചില്‍പ്പാത്രങ്ങള്‍.

കോങ്കണ്ണന്‍ കാക്ക,
കി ണര്‍വക്കത്തെ തവള,
ഞെളിപിരിയന്‍ പുഴു,
അട്ട,
മുറിവാലന്‍ പല്ലി...

പെരുവയറന്‍ ചക്ക,
ചൊറി മൂടിയ പാവയ്ക്ക,
ചേനകള്‍, കാച്ചില്‍, ചേമ്പ്,
നീര്‍ക്കോലി മുരിങ്ങ.
 
അഴകില്ലാത്തവയെല്ലാം
ഒരുമിച്ചൊരു ദിവസം
അതിദൂരെ വിരുന്നിനു പോയ്
മഴവില്ലിന്‍ വീട്ടില്‍.

മുറ്റത്തെ മണ്ണിരകള്‍
പുഴുതിന്ന പഴങ്ങള്‍,
വാടിയപൂ,
മച്ചിന്‍മേല്‍
പാര്‍ക്കുന്ന ചിലന്തി
നരമൂടി യ മുടി,
കൂന്,
പല്ലില്ലാ വായ,
 

 

 

 

മുത്തശ്ശിത്തൊലി,
കറകള്‍,
വിറ,
തൂങ്ങിയ കാത്...

പല കാലം പല പാട്
മണ്ണെല്ലാം താണ്ടി,
കടലെല്ലാം നീന്തി,
പല മലനിരകള്‍ കയറി,

നിറമേഴും വിരിയിട്ട
മഴവില്ലിന്‍ വീട്ടില്‍
അവരെത്തിച്ചേര്‍ന്നപ്പോള്‍
മഴതോര്‍ന്നുപോയി. 

മേഘങ്ങള്‍ മറനീക്കി
വെയില്‍ വന്നു നോക്കി.  
കാറ്റിന്‍ കൈച്ചരടിന്‍മേല്‍
ആകാശം കുതറി.

ചന്ദ്രക്കല ദൂരത്ത്  

പോരാനൊരുങ്ങി,
 

 

നക് ഷത്രക്കുഞ്ഞുങ്ങള്‍azha1
തുള്ളിത്തുടങ്ങി.

അവരെല്ലാം കൈകൂപ്പി:
ജീവിക്കു ന്നവരേ...
ഞങ്ങള്‍ക്ക് തന്നാലും
അഴുക്കിന്റെ ദാനം. 

ഇല്ലായ്മ, മുറിവെന്ന്
പേരായ സ്നേഹം,
മണ്ണി ല്‍നിന്നുരി നാഴി
കുറവുകള്‍, കോട്ടം. 
 
അവസാനമില്ലാത്ത
പൂര്‍ണതയില്‍,
അഴകില്‍,
മൃതിയില്ലാജന്മത്തിന്‍
വേദനയില്‍ ഞങ്ങള്‍ 

അഴകില്ലാത്തവയപ്പോള്‍
മഴവില്ലിന്‍ വീട്ടു
മുറ്റത്തു നിന്നെത്തി-
ത്താഴേക്കു നോക്കി.

താഴത്ത് ഭൂമിയതാ
നീലിച്ചൊരു വട്ടം!
പലകോടി ജന്മത്തിന്‍
ജീവന്റെ കാട്ടം!!

അനിത തമ്പി  
വര: അനിഷ തമ്പി