KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കലപിലകള്‍
kavithakalapila
കരികിലാം പിടകള്‍ കലപില
കൂട്ടി കുറ്റിക്കാടുകളെ
ഇടവേളകളിലെ മലയാളം
പള്ളിക്കൂടങ്ങളാക്കുന്നു

ഒരുണക്കമരത്തിലെ
ഇലകളെ ചിറകുകളും
കരികിലനിറമുള്ള തങ്ങളുടെ ചിറകുകളെ
ഇലകളുമാക്കി മാറ്റുന്നു

പള്ളിക്കൂടത്തിലെ പിഞ്ചുകുഞ്ഞുങ്ങള്‍
വ്യാകരണത്തിന്റെ വടികൊണ്ടു
തല്ലിനൂര്‍ക്കാത്ത നേര്‍മൊഴിച്ചന്തങ്ങളെ
കൊണ്ടു ചെറുമരങ്ങള്‍ നാട്ടുന്നു

ഇലപ്പേച്ചുകളവരുടെ
മൊഴിപ്പേച്ചുകളാകുന്നു
മൊഴിപ്പേച്ചുകള്‍ മരങ്ങളില്‍
ഇലപ്പേച്ചുകളാകുന്നു

എസ് ജോസഫ്
വര: ഗോപു പട്ടിത്തറ