KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത അമ്മുവിനെ കണ്ടപ്പോള്‍
അമ്മുവിനെ കണ്ടപ്പോള്‍


kavitha

പച്ചിലമേലേ പറ്റിയിരിക്കുംammu
പുല്‍ച്ചാടിക്കൊരു ചാഞ്ചാട്ടം:
‘അമ്മു വരുന്നുണ്ടെങ്ങാനെന്നെ-
ക്കണ്ടുപിടിച്ചാലോ?’
പച്ചയുടുപ്പും റിബണും കാട്ടി
പൂച്ചെടിപോലെ ചിരിച്ചമ്മു:
‘പേടിക്കേണ്ടെന്‍ പച്ചയുടുപ്പില്‍
പറ്റിയിരിക്കാല്ലോ!’

ഞെട്ടിയുണര്‍ന്നിട്ടവളേ നോക്കിയ
തൊട്ടാവാടിക്കൊരു പേടി:
‘കുഞ്ഞിക്കാലുകളോടിവരുമ്പോള്‍
മുള്ളു തറച്ചാലോ?’
തൊട്ടാവാടിപ്പൂക്കള്‍പോലെ-
ക്കണ്ണു നനഞ്ഞു പറഞ്ഞമ്മു:
‘തൊട്ടു തലോടിയുറക്കാം, മുള്ളുകള്‍
കുത്തിയിറക്കല്ലേ!’

ammu2അമ്മു ചെന്നുവിളിക്കെ, വെളിച്ചം
തട്ടിയുണര്‍ന്നൂ മുല്ലപ്പൂ:
‘രാത്രിയുറങ്ങീലൊട്ടും, ഇത്തിരി-
ക്കൂടി മയങ്ങട്ടേ?’
‘അയ്യോ പാവ, മുറങ്ങിക്കൊള്ളൂ
അമ്മു കൂടെയിരിക്കാല്ലോ
അപ്പുവിനായിട്ടമ്മയൊരുക്കിയ
താരാട്ടറിയാല്ലോ.’

താരാട്ടീണം കേള്‍ക്കെ, തൊടിയില്‍
താരുകളാകെത്തലയാട്ടം.
മുറ്റത്താകെ വെളിച്ചം, അമ്മുവി-ammu3
നുള്ളില്‍ നിറഞ്ഞൊരു പൂത്തട്ടം.
കപ്ളക്കൈയുകള്‍ വിരലുകള്‍ നീട്ടി
വട്ടകളുള്ളംകൈനീട്ടി.
കുഞ്ഞിക്കൈയുകള്‍ തൊട്ടാ, ലപ്പോള്‍
കിട്ടുമവയ്ക്കൊരു കൈനീട്ടം.

മനോജ് കുറൂര്‍
വര: ഗോപു പട്ടിത്തറ