KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത മത്സ്യത്തിന്റെ യാത്ര
മത്സ്യത്തിന്റെ യാത്ര

 

kavitha

പുഴയില്‍ നീന്തി മടുത്തൊരു മത്സ്യംmeen
കരയില്‍ കേറി നടന്നത്രേ
കരയില്‍ കേറി നടക്കുന്നേരം
കാലുകള്‍ നീണ്ടു വളര്‍ന്നത്രേ
കാലു വളര്‍ന്നു വിളഞ്ഞൊരു മത്സ്യം
കണ്ടൊരു മാവില്‍ കയറീത്രേ
മാവിന്നുച്ചിയിലെത്തും മുമ്പേ
മീനിനു ചിറകു മുളച്ചത്രേ.
ചിറകു മുളച്ചു മുഴുക്കും മുമ്പേ
മാനത്തേക്ക് പറന്നത്രേ.
അങ്ങനെ പാറി നടക്കും മീനിനെ
അങ്ങൊരു പൊന്മാന്‍ കണ്ടത്രേ.
അതിനെക്കണ്ട് ഭയന്നൊരു മത്സ്യം
കരിമേഘത്തിലൊളിച്ചത്രേ
ചിറകടി തട്ടിപ്പെയ്തൊരു മഴയില്‍
പിന്നേം പുഴയില്‍ വീണത്രേ.

മോഹനകൃഷ്ണന്‍ കാലടി
വര: ആത്മജ മണിദാസ്