KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എന്റെ വീടുകള്‍



katha

ആകാശം മുത്തുന്ന
കുന്നിന്റെ ചോട്ടിലായി
പനയോലകൊണ്ടു
മേഞ്ഞൊരെന്റെ വീട്.
വീടിന്റെ വടക്കു-
പുറത്തൊരു വാകമരം
വാകമരത്തിന്റെ
ചില്ലയ്ക്ക് ചോപ്പുനിറം.

ഇടിവാള് വെട്ടുന്ന
കുന്നിന്റെ ചോട്ടിലായി
മഴകൊണ്ട് കൂനി
വിറയ്ക്കുന്നൊരെന്റെ വീട്.
വീടിന്റെ തെക്കു-
പുറത്തൊരു തേക്കുമരം
തേക്കുമരത്തിന്റെ
ചില്ലയ്ക്ക് പച്ചനിറം.
വെയില് തീ തുപ്പുന്ന
കുന്നിന്റെ ചോട്ടിലായി
ഉടലാകെ പൊള്ളിveedu
പൊളിഞ്ഞൊരെന്റെ വീട്.
വീടിന്റെ കെഴക്കു-
പുറത്തൊരു കൊന്നമരം
കൊന്നമരത്തിന്റെ
ചില്ലയ്ക്ക് മഞ്ഞ നിറം.

അമ്പിളി ചാറുന്ന
കുന്നിന്റെ ചോട്ടിലായി
മേലാകെ മഞ്ഞ്
പുതച്ചൊരെന്റെ വീട്.
വീടിന്റെ പടിഞ്ഞാറു-
പുറത്തൊരു പാലമരം
പാലമരത്തിന്റെ
ചില്ലയ്ക്ക് കറുപ്പുനിറം.

എം ആര്‍ രേണുകുമാര്‍
വര: കെ പി മുരളീധരന്‍