KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പിണങ്ങിപ്പോയ്



ilamപിണങ്ങിപ്പോയ് മലകള്‍
പൂക്കള്‍ വയലോരങ്ങള്‍
എവിടേക്കെന്നറിയില്ല,
ഇന്നലെ ഞങ്ങള്‍ ഒന്നിച്ചു കളിച്ചതാണ്.
എന്നിട്ടും എന്തിനിന്ന്
പിണങ്ങിപ്പോയ്?
വയലോരങ്ങള്‍ ഞാന്‍ മണ്ണിട്ടു നികത്തീല്ല
മണ്ണും ജലവും മലിനീകരിച്ചില്ലilam3
എന്നിട്ടും എന്തിനിന്ന്
എന്നെ വിട്ട് പിണങ്ങിപ്പോയ്?
മറ്റുള്ളവര്‍ പ്രകൃതി മലിനീകരിക്കുന്നതിന്
മലയും ജലവും എന്നോട്
എന്തിന് പിണങ്ങണം?
ഓണത്തിനു മാത്രമേ
പൂക്കളെ ഞാന്‍ വേദനിപ്പിക്കാറുള്ളൂ...
ഇനിവരുമോണത്തിന്
ഞാനെവിടെപ്പോയി പൂക്കള്‍ പറിക്കും?
പിണങ്ങിപ്പോയില്ലേ പൂക്കളും?
പിണങ്ങിപ്പോയ മണ്ണും
പൂക്കളും മലകളും നദികളും
തിരിച്ചു വരുമോ?
അതോ അവ വെറും
ഓര്‍മ്മയാകുമോ?...

സൂര്യാരാമചന്ദ്രന്‍, ക്ളാസ്: 7 ഡി
ജെ എം യു പി സ്കൂള്‍, ചെറുപുഴ